
ശ്രീനിവാസന്‍ വളരെ കോണ്‍ഫിഡന്റാണ്. എന്റെ ഉള്ളില്‍ ഒരു കലാകാരനുണ്ട് അത് ഇഷ്ടപ്പെടുന്ന ജനങ്ങളുമുണ്ടെന്ന കോണ്‍ഫിഡന്‍സ് പണ്ട് മുതല്‍ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു, അതിന്റെ വലിയ ആരാധികയാണ് ഞാന്‍; ഉര്‍വ്വശി
മലയാള സിനിമയിലെ ഭാഗ്യ നായിക തന്നെയാണ് ഉര്‍വ്വശി, ഇന്ന് തമിഴ് സിനിമകളിലാണ് താരം കൂടുതലും സജീവമായിരിക്കുന്നത്. എന്നാലും എന്നും മലയാള സിനിമയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങള്‍ക്കൊപ്പവും നായികയായും അമ്മ വേഷത്തിലുമൊക്കെ താരം അഭിനയിച്ചു കഴിഞ്ഞു. നായകമാര്‍ക്കൊപ്പം കിടപിടിക്കുന്ന അഭിനയം കാഴ്ച്ച വയ്ക്കാന്‍ താരത്തിന് എപ്പോഴും കഴിഞ്ഞിരുന്നു. ഉര്‍വ്വശിയെ അക്കാലത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് തന്നെ വിളിക്കാവുന്നതാണ്. തനിക്ക് താന്‍ അഭിനയിച്ച നായകന്‍മാരില്‍ ഏറ്റവും ഇഷ്ടം ശ്രീനിവാസനെ ആയിരുന്നുവെന്ന് പല തവണ പറഞ്ഞിട്ടുണ്ട്. തലയണ മന്ത്രത്തിലെ ഡയലോഗൊക്കെ ഇപ്പോഴും വലിയ ഹിറ്റാണ്.ഇപ്പോഴിതാ താരം ശ്രീനിവാസനെ പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ജലധാര പമ്പ്‌സെറ്റാണ് ഉര്‍വ്വശിയുടെ പുതിയ ചിത്രം. അതിന്‍രെ പ്രമോഷന്റെ ഭാഗമായി താരം റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. താന്‍ എന്നും ആരാധിക്കുന്ന നടനാണ് അദ്ദേഹം അദ്ദേഹം വലിയ കോണ്‍ഫിഡന്റാണ് അദ്ദേഹത്തിനുള്ളത്. ശ്രീനിയേട്ടന് പണ്ട് മുതലേ സൂപ്പര്‍സ്റ്റാറുക ളെക്കാള്‍ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. ഒരു നടന്റെ യോഗ്യത എന്താണെന്ന് സ്‌ക്രീനില്‍ കാണുന്ന പെര്‍ഫോ മന്‍സ് വെച്ച് മാത്രമാണ് താന്‍ അളക്കുന്നതെന്നും അതിന് അപ്പുറത്ത് ഒന്നും തന്നെയില്ല എന്നും ഉര്‍വ്വശി വ്യക്ത മാക്കി. സ്വഭാവം വച്ചാണെങ്കില്‍ പലരുടെയും കൂടെ അഭിനയിക്കാതെ ചിലരുടെ കൂടെ മാത്രമായി അഭിനയി ക്കേണ്ടി വരും.

കോണ്‍ഫിഡന്‍സിന്റെ കാര്യത്തില്‍ താന്‍ എന്നും ആരാധിക്കുന്ന നടനാണ് ശ്രീനിവാസന്‍. ‘എന്റെ ഉള്ളില്‍ ഒരു കലാകാരനുണ്ട് അത് ഇഷ്ടപ്പെടുന്ന ജനങ്ങളുമുണ്ട്. എന്നാണ് ശ്രീനിവാസന്‍ പറഞ്ഞിട്ടുള്ളത്. ആ കോണ്‍ഫിഡന്‍ സിന്റെ വലിയ ആരാധികയാണ് ഞാന്‍’, ഉര്‍വ്വശി വ്യക ത്മാക്കി. സിനിമയില്‍ നായകനാകണമെങ്കില്‍ ആ നടന് ചില പ്രത്യേകതകള്‍ വേണമെന്ന് വിചാരിച്ചിരിക്കുന്ന സമയത്താണ് ശ്രീനിയേട്ടന്‍ സിനിമയിലേയ്ക്ക് വരുന്നത്.

അദ്ദേഹത്തിന്റെയുള്ളില്‍ ഒരു മികച്ച നടനുണ്ട്, ഒരു തിരക്കഥാകൃത്തുമുണ്ട്. ഏതൊരു വലിയ നടിയുടെ കൂടെ അഭിനയിച്ചാലും അദ്ദേഹത്തിനറിയാം പുള്ളിക്ക് ഒരു പ്രത്യേക ഫാന്‍ ബേസ് ഉണ്ടെന്ന്. കഴിവുണ്ടെങ്കില്‍ കലാകാ രനെ ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് അദ്ദേഹത്തിനറിയാമെന്നും ഉര്‍വ്വശി പറയുന്നു. തന്റെ കൂടെ അഭിനയിച്ചവരില്‍ ഏറ്റവും സുന്ദരനായ താരം ആരാണെന്ന് ചോദിച്ചപ്പോള്‍ ശ്രീനിയേട്ടന്‍ എന്നാണ് താരം ഉത്തരം പറഞ്ഞത്. രണ്ടാം വിവാഹ ശേഷം ചെന്നൈയില്‍ സെറ്റിലായ ഉര്‍വ്വശി മകനും ഭര്‍ത്താവിനും മകള്‍ കുഞ്ഞാറ്റയ്‌ക്കൊപ്പമുള്ള ചിത്രം താരം പങ്കിടാറുണ്ട്.