
വിവാഹം രഹസ്യമാക്കി വച്ചത് അക്കാരണത്താല്‍, പരസ്പരം അറിയാമായിരുന്നിട്ടും വിവാഹം കഴിക്കാന്‍ വൈകി, ഇപ്പോ ഒരുമിച്ച് ജീവിക്കുന്നു, എല്ലാം നിയോഗമാണ്; രണ്ടാം വിവാഹത്തെ പറ്റി ഉര്‍വ്വശി
ഉര്‍വ്വശി എന്ന നടിയെ പറ്റി മലയാളികളോട് പ്രത്യേകമാി മുഖവുരയുടെ ആവിശ്യമില്ല. തനിക്ക് വരുന്ന ഏത് കഥാപാത്രങ്ങളും ഏറ്റവും മികവുറ്റതാക്കി മാറ്റാന്‍ കഴിയുന്ന വ്യകതിത്വമാണ് ഉര്‍വ്വശിയുടേത്. ഉര്‍വ്വശിയെ ഓര്‍ക്കുമ്പോള്‍ തന്നെ വളരെ മനോഹരമായ എത്രയോ കഥാ പാത്രങ്ങള്‍ പ്രേക്ഷകരുടെ മനസിലേയ്ക്ക് വരും. ആദ്യം നായികയായും പിന്നീട് നായകന്‍ മാരുടെ ഭാര്യയായും അമ്മവേഷങ്ങളിലുമൊക്കെ തിളങ്ങാന്‍ താരത്തിന് കഴിഞ്ഞു. പകരം വയ്ക്കാനാവത്ത നടി തന്നെയാണ് ഉര്‍വ്വശി.

ഇപ്പോള്‍ താരം തമിഴ് സീനിനിമയിലാണ് കൂടുതല്‍ അഭിനയിക്കുന്നത്. സിനിമയില്‍ കത്തിനില്‍ക്കുന്ന സമയത്താണ് ഉര്‍വ്വശിയും നടന്‍ മനോജ് കെ ജയനും പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും വിവാഹവും കഴിച്ചു. ആരാധകര്‍ വളരെ സന്തോഷത്തോടെയാണ് ഇവരുടെ വിവാഹ വാര്‍ത്ത സ്വീകരിച്ചത്. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ഉര്‍വ്വശിയും മനോജും വേര്‍പിരിഞ്ഞു. പിന്നീട് കേസുംകോടതിയും വിവാഹമോചനവുമെല്ലാം ചൂടന്‍ ചര്‍ച്ചകളായിരുന്നു. ഏകമകള്‍ കുഞ്ഞാറ്റ അച്ചന്‍ മനോജിനൊപ്പമായി. പിന്നീട് ഇരുവരും വളരെ വര്‍ഷങ്ങള്‍ക്ക് ശഷം മറ്റൊരു വിവാഹത്തിലേയ്ക്കും പുതിയ കുടുംബ ജീവിത്തിലേയ്ക്കും നീങ്ങി. ആശ എന്ന സ്ത്രീയെ മനോജ് വിവാാഹം കഴിച്ചു.

ഇതില്‍ ഒരു ആണ്‍കുട്ടിയുമുണ്ട്. ഉര്‍വ്വശിയാകട്ടെ രണ്ടാമത് വിവാഹം കഴിച്ചത് വളരെ രഹസ്യമായിട്ടായിരുന്നു. ഇഷാന്‍ എന്ന മകന്‍ രണ്ടാം വിവാഹത്തില്‍ താരത്തിനുണ്ട്. തന്റെ രണ്ടാം വിവാഹത്തെ പറ്റി മുന്‍പ് ഉര്‍വ്വശി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ദ നേടുകയാണ്. 2013ലാണ് ശിവപ്രസാദ് എന്ന വ്യക്തിയെ താരം വിവാഹം ചെയ്ത്. കൊല്ലം ഏരൂര് കാരനായ ശിവപ്രസാദ് കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ് ജോലി ചെയ്യുന്നത്.

അദ്ദേഹത്തിനും കുടുംബത്തിനും സിനിമ വലിയ ഇഷ്ടമാണ്. അദ്ദേഹത്തിനും കുടുംബത്തിനും പബ്ലിസിറ്റി ഇഷ്ടല്ലാതിരുന്നതാണ് രഹസ്യമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. തനിക്ക് വളരെക്കാലമായി പരിചയമുള്ള ആളാണ് അദ്ദേഹമെന്നും താരം പറയുന്നു. പിന്നീട് നേരത്തെ എന്തു കൊണ്ട് വിവാഹം കഴിച്ചില്ല എന്ന ചോദ്യം വന്നപ്പോള്‍ എല്ലാം നിയോഗമായിരുന്നനവെ ന്നാണ് താരം പറഞ്ഞത്. അദ്ദേഹം മുന്‍പ് വിവാഹം കഴിക്കാതിരുന്നതും പിന്നീട് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ തമ്മില്‍ വിവാഹം ചെയ്തതെല്ലാം ഈശ്വര നിശ്ചയമാണെന്നാണ് താരം പറയുന്നത്.