ബാല താരമായി സിനിമയില്‍ വന്നു. മകള്‍ നടിയാകാനുള്ള അച്ഛന്റെ ആഗ്രഹം സാധിച്ച് കൊടുത്തു, ബാലചന്ദ്രമേനോന്‍ പരിചയപ്പെടുത്തിയ നായിക; ഹസീനയെന്ന പെണ്‍കുട്ടി ഉഷ എന്ന നടിയായി മാറിയതെങ്ങനെയെന്ന് തുറന്ന് പറഞ്ഞ് താരം

മലയാളികളുടെ മനസില്‍ എന്നും തങ്ങി നില്‍ക്കുന്ന കുറെ കഥാപാത്രങ്ങള്‍ തന്ന ചില നടിമാര്‍ ഇന്ന് സജീവമല്ല. എന്നിരുന്നാലും അവര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ക്ക് എന്നും നിരവധി ആരാധകരുണ്ട്. അത്തരത്തില്‍ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ഉഷ. നിരവധി സിനിമകളില്‍ വില്ലത്തി വേഷങ്ങളിലും നായിക വേഷങ്ങളിലുമൊക്കെ തിളങ്ങിയ നടിയാണ് ഉഷ. ബാല താരമായിട്ടാണ് ഉഷ സിനിമയിലെത്തിയത്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമ ആയിരുന്ന താരത്തിന്റെ ആദ്യ ചിത്രം. ബാലചന്ദ്ര മേനോന്റെ കണ്ടതും കേട്ടതും എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയാകുന്നത്. പിന്നീട് സ്ത്രീധനം, കാര്‍ണിവല്‍, കിരീടം, വര്‍ണ്ണം, വടക്കുനോക്കിയന്ത്രം, പൊന്നരഞ്ഞാണം, തൂവല്‍ സ്പര്‍ശം, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി നിരവധി സിനിമകള്‍ താരം ഇതിനോടകം ചെയ്തു.

നായകന്റെ സഹോദരി വേഷത്തിലാണ്‌ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. 70 ലധികം സിനിമകള്‍ ചെയ്ത താരം മുപ്പത് വര്‍ഷമായി ഈ മേഖലയില്‍ സജീവമാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തെ പറ്റി താരം തുറന്ന് പറയുന്ന വാക്കുകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മുസ്ലീം ഫാമിലിയാണ് താന്‍ ജനിച്ചത്. ഹസീന എന്നായിരുന്നു തന്റെ പേര് സിനിമയിലെത്തിയപ്പോള്‍ അത് ഉഷ എന്നായി മാറി. തനിക്ക് സിനിമാ ജീവിതം ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല. തന്റെ പിതാവിന്റെ താല്‍പ്പര്യ പ്രകാരമാണ് സിനിമയിലെത്തിയത്. ബാപ്പയ്്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമായിരുന്നുവെന്നും അത് നടക്കാത്തതനാല്‍ തന്നെ നടിയാ ക്കണമെന്ന് ആഗ്രഹിച്ചുവെന്നും താരം പറയുന്നു.

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രം നിര്‍മ്മിച്ചത് അടുത്ത ബന്ധുവായ ലത്തീഫിക്ക ആയിരുന്നു. ‘ലാ ത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ’ എന്ന ഗാനത്തില്‍ അങ്ങനെയാണ് എത്തുന്നത്. അതൊരു ഹിറ്റ് സിനിമയും ഹിറ്റ് പാട്ടുമായി മാറി. ബാലചന്ദ്രന്‍ സാറിന്റെ വിവാഹിതരെ ഇതിലെ എന്ന സിനിമയുടെ ഓഡിഷന് പോയി. അന്ന് പക്ഷെ സാറിന്റെ നായികവാന്‍ അതും ഭാര്യ വേഷം ചെയ്യാനുള്ള വയസും സൈസും ഉണ്ടായിരുന്നില്ല.

ഒരു ഒന്നുരണ്ടു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഞാന്‍ തന്നെ നിന്നെ സിനിമയില്‍ പരിചയപ്പെടുത്താമെന്ന് അന്ന് സാര്‍ പറഞ്ഞു’, പിന്നീട് പഠനത്തിലും കലയിലും തിരിഞ്ഞു. കേരള യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ നാടോടി നൃത്തത്തില്‍ എനിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. പത്രത്തില്‍ അന്ന് എന്റെ ഫോട്ടോയും ന്യൂസും വന്നു. അത് കണ്ടിട്ടാണ് ബാലചന്ദ്രന്‍ സാര്‍ നായികയായി വിളിക്കുന്നത്, ബാലചന്ദ്രമേനോന്‍ സാര്‍ ആണ് എല്ലാ നായികമാരു ടെയും പേരുകള്‍ മാറ്റുന്നത്. ‘വാപ്പിയ്ക്ക് എന്റെ പേര് മാറ്റുന്നത് ഒട്ടും ഇഷ്ടമായിരുന്നില്ല. വാപ്പി പറഞ്ഞത് ഞാന്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പേരാണ് ഇട്ടിരിക്കുന്നതെന്ന്. അങ്ങനെ സാര്‍ ഇട്ട പേരാണ് ഉഷയെന്നും താരം പറയുന്നു.

Articles You May Like

Comments are closed.