നടി ഉത്തര ഉണ്ണി അമ്മയായി. കാത്തിരിപ്പിനൊടുവില്‍ കണ്‍മണി എത്തിയ സന്തോഷം പങ്കുവച്ച് ഉത്തര; കുട്ടിക്ക് മനോഹരമായ പേര് നല്‍കി താരകുടുംബം

നടി, ക്ലാസിക്കല്‍ ഡാന്‍സര്‍ എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഉത്തര ഉണ്ണി. നടിയായ ഊര്‍മ്മിള ഉണ്ണിയുടെ മകളാണ് ഉത്തര. ഇപ്പോഴിതാ താന് ഒരു അമ്മയായ വിവരം ഉത്തര പങ്കിട്ടിരിക്കുകയാണ്. പെണ്‍കുഞ്ഞാണ് ഉത്തരയ്ക്ക് ജനിച്ചിരിക്കുന്നത്. ഉത്തര തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ദൈവ കൃപയാല്‍ ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു – ധീമഹീ നിതേഷ് നായര്‍ എന്നാണ് കുട്ടിയുടെ പേര്. 2023 ജൂലൈ 6 നായിരുന്നു കുട്ടിയുടെ ജനനം. ധീമഹീ എന്നാല്‍ ജ്ഞാനിയും ബുദ്ധിമാനും. ഗായത്രി മന്ത്രത്തില്‍ അത് സൂചിപ്പിക്കുന്നത് ഒരാള്‍ അവരുടെ ആന്തരിക ദൈവിക ഊര്‍ജ്ജങ്ങളെ സജീവമാക്കണം എന്നാണ്.

സൂര്യഗായത്രിയിലും ഗണേശ ഗായത്രിയിലും എല്ലാ ഗായത്രികളിലും അതുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി എന്നാണ് നിവയറുമായി തന്റെ പ്രിയതമനൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പം താരം കുറിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വെള്ള പട്ടു സാരിയില് അതീവ സുന്ദരിയായി പച്ച മാങ്ങ കടിക്കുന്ന ചിത്രം പങ്കിട്ട് പച്ച മാങ്ങ സീസണ്‍ അവസാനി ക്കാന്‍ പോകുന്നു.. പുതിയ സീസണിനെ വരവേല്‍ക്കാന്‍ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം എന്ന് ഉത്തര കുറിച്ചത്.

2020 ല്‍ ആണ് ഉത്തരയും ബിസിനസ് മാനായ ഭര്‍ത്താവ് നിതേഷും വിവാഹിതരായത്. വളരെ ആര്‍ഭാടമായ വിവാഹമായിരുന്നു ഉത്തരയുടേത്. അമ്മ കണ്ടെ ത്തിയ വരനായിരുന്നു നിതേഷ്. മാട്രി മോണിയല്‍ വഴിയാണ് നിതേഷിന്‍രെ ആലോചന എത്തിയത്. ഉത്തരയുടെ വിവാഹം മൂന്ന് ദിവസങ്ങളിലായി ഏഴ് ചടങ്ങുകളായിട്ടാണ് നടത്തിയത്. നടിക്കുപരി സംവിധായകയുമാണ് ഉത്തര ഉണ്ണി.

ടെമ്പിള്‍ സ് റ്റെപ്‌സ് എന്ന ഡാന്‍സ് സ്‌കുളിന്റെ ഉടമയുമാണ് ഉത്തര. രണ്ടാം വരവ് എന്ന ഷോര്‍ട് ഫിലിമാണ് ഉത്തര ആദ്യം സംവിധാനം ചെയ്തത്. പിന്നീട് നൈന്‍ മണ്‍ത്, പോ പ്രിന്‍സ്, വാവല്‍ പസംഗ എന്ന തമിഴ് സിനിമയിലൂടെയാണ് ഉത്തര അഭിനയത്തിലേയ്ക്ക് കടന്നു വന്നത്. ഇടവപ്പാതി എന്ന സിനിമയായിരുന്നു താരം ആദ്യം അഭിനയിച്ച മലയാള ചിത്രം.

Comments are closed.