
പുതിയ വിശേഷം പങ്കിട്ട് നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി, പ്രാര്‍ത്ഥനകള്‍ വേണമെന്ന് താരം; ആശംസകളുമായി ആരാധകര്‍
മലയാള സിനിമയിലും നിരവധി സീരിയലുകളിലും അമ്മ വേഷങ്ങളിലും സഹോദരി വേഷങ്ങളിലും ശ്രദ്ധ നേടിയ താരമാണ് ഊര്‍മ്മിള ഉണ്ണി. എന്നാല്‍ കുറച്ച് കാലമായി താരം അഭിനയത്തില്‍ സജീവമല്ല. നൃത്ത കല കാരിയുമാണ് ഊര്‍മ്മിള ഉണ്ണി. ഊര്‍മ്മിള ഉണ്ണിയെ പോല തന്നെ മകള്‍ ഉത്തരയും എല്ലാവര്‍ക്കും സുപരിചിത യാണ്. ചില സിനിമകളില്‍ ഉത്തര അഭിനയിച്ചിരുന്നുവെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ നര്‍ത്തകി എന്ന നിലയില്‍ നിരവധി പ്രോഗ്രാമുകളുമൊക്കെയായി ഉത്തര സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഉത്തര തന്‍രെ നൃത്ത വീഡിയോകളും വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്.

ഇപ്പോഴിതാ വെള്ള പട്ടു സാരിയില് അതീവ സുന്ദരിയായി പച്ച മാങ്ങ കടിക്കുന്ന ചിത്രം പങ്കിട്ടെത്തിയിരി ക്കുകയാണ് ഉത്തര. പച്ച മാങ്ങ സീസണ്‍ അവസാനിക്കാന്‍ പോകുന്നു.. പുതിയ സീസണിനെ വരവേല്‍ക്കാന്‍ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം എന്ന് കുറിച്ചിട്ടുമുണ്ട്. ഉത്തര ഗര്‍ഭിണിയാണ് എന്നതിന്രെ സൂചനയാണ് ഈ പോസ്റ്റ് എന്നാണ് ആരാധകര്‍ മനസിലാക്കുന്നത്.

മിക്ക ആരാധകരും പ്രാര്‍ത്ഥനയും ആശംസകളും താരത്തെ അറിയിച്ചിരിക്കുകയാണ്. 2020 ല്‍ ആണ് ഉത്തരയും ഭര്‍ത്താവ് നിതേഷും വിവാഹിതരായത്. വളരെ ആര്‍ഭാടമായ വിവാഹമായിരുന്നു ഉത്തരയുടേത്. അമ്മ കണ്ടെ ത്തിയ വരനായിരുന്നു നിതേഷ്. മാട്രി മോണിയല്‍ വഴിയാണ് നിതേഷിന്‍രെ ആലോചന എത്തിയത്. ഉത്തരയുടെ വിവാഹം നല്ല രീതിയില്‍ നടത്തുക എന്നതായിരുന്നു തന്റെ ആഗ്രഹമെന്ന് ഊര്‍മ്മിള ഉണ്ണി പറഞ്ഞിരുന്നു.

ഉത്തരയുടെ വിവാഹം മൂന്ന് ദിവസങ്ങളിലായി ഏഴ് ചടങ്ങുകളായിട്ടാണ് നടത്തിയത്. പുതിയ അതിഥി എത്തുന്ന സന്തോഷമാണോ പങ്കു വെച്ചതെന്നും എല്ലാ വിധ പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നുവെന്നും ഉത്തരയോട് ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.