വാനമ്പാടിയില്‍ അഭിനയിക്കുമ്പോള്‍ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് എന്നെ സീരിയലില്‍ നിന്ന് പുറത്താക്കി. ഞാനതറിഞ്ഞില്ല, പിന്നെ പ്രേക്ഷകര്‍ പറഞ്ഞിട്ടാണ് തനിക്ക് തിരിച്ചെത്താന്‍ സാധിച്ചത്; ബാലു മേനോന്‍ മനസ് തുറക്കുന്നു

എഷ്യാനൈറ്റിലെ എക്കാലത്തെയും ഹിറ്റ് സീരിയലായിരുന്നു വാനമ്പാടി. നിരവധി താരങ്ങളുടെ ആദ്യ സീരിയലാ യിരുന്നു അത്. സീരിയല്‍ കഴിഞ്ഞിട്ട് ഇതരയും വര്‍ഷം ആയെങ്കിലും ഇന്നും ആ താരങ്ങളെ ആരാധകര്‍ മറ ന്നിട്ടില്ല. സീരിയലില്‍ ഏറെ പ്രേക്ഷക ശ്രദ്ദ നേടിയ ഒരു താരമായിരുന്നു ബാലു മേനോന്‍. ചന്ദ്രേട്ടന്‍ എന്ന കഥാപാത്രത്തെയാണ് താരം ഇതില്‍ അവതരിപ്പിച്ചത്. വളരെ നല്ല കഥാപാത്രമായതിനാല്‍ തന്നെ താരം പിന്നീട് ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ടതായി മാറി. സായ് കിരണാണ് സീരിയലില്‍ പ്രധാന കഥാ പാത്രത്തെ അവതരി പ്പിച്ചത്. സായ് കിരണിന്റെ കഥാപാത്രമായ മോഹന്‍ കുമാറിന്റെ ചേട്ടനായിട്ടാണ് ബാലു മോനോന്‍ എത്തിയത്.

സിനിമ നടി അഞ്ജലിയുടെ അമ്മാവനാണ് ബാലു മേനോന്‍. അഞ്ജലി കാരണമാണ് താന്‍ സീരിയല്‍ ലോകത്തേയ്ക്ക് എത്തിയതെന്നും താരം മുന്‍പ് പറഞ്ഞിട്ടുണ്ട്. സീരിയലില്‍ ഓരോരുത്തരും നല്ല അഭിനേതാക്കള്‍ ആണെന്നും നല്ല അഭിനയം ഉള്ളവരാണെന്നും ഷൂട്ടിങ് സെറ്റ് തനിക്ക് കുടുംബം പോലെ ആയിരുന്നുവെന്നും മുന്‍പ് പറ്ഞിട്ടുണ്ട്. ജനങ്ങള്‍ ഇന്നും തന്നെ ചന്ദ്രനായി തന്നെയാണ് കാണുന്നത്. അത് വലിയ സന്തോഷമാണ്. പിന്നീട് ചില സിനിമകളിലേയ്ക്കും താരമെത്തിയിരുന്നു.

ഇപ്പോഴിതാ സീരിയല്‍ ടുഡേ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വാനമ്പാടി തനിക്കു തന്ന നേട്ടത്തെ പറ്റിയും വാനമ്പാടി സീരിയല്‍ നടന്ന സമയത്ത് സീരിയലില്‍ നിന്ന് പുറത്താകേണ്ടി വന്നതിനെ പറ്റിയും താരം തുറന്ന് പറയുകയാണ്. ആ സീരിയലില്‍ ചില പ്രശ്‌നങ്ങളെ തുടര്‍ന്നു എന്നെ പുറത്താക്കിയിരുന്നു. ഞാന്‍ തബലയൊക്കെ കൊട്ടി വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്ന ഒരു സീന്‍ ഉണ്ട്. അത് തന്നെ പുറത്താക്കുന്ന സീന്‍ ആയിരുന്നു. അന്ന സീരിയലില്‍ നിന്ന് എന്നെ പുറത്താക്കുകയാണന്ന് മനസിലായില്ല.

പിന്നീട് ആരാധകര്‍ പറഞ്ഞതിന്‍ പ്രകാരമാണ് ആ സീരിയലിലേയ്ക്ക് താന്‍ മടങ്ങി എത്തുന്നത്. എനിക്ക് ഒരു റീ എന്‍ഡ്രി തന്നത് ജനങ്ങളാണ്. സീരിയലില്‍ എനിക്ക് സൗഹൃദം വളരെ കുറവാണെന്നും സീരിയല്‍ അഭിനയം ഒരു ജീവിത മാര്‍ഗമാക്കി എടുക്കരുതെന്നും അവസരങ്ങള്‍ ഇല്ലാതായാല്‍ വളരെ ബുദ്ധിമുട്ടാകുമെന്നും താരം പറയുന്നു. മുറ്റത്തെ മുല്ല എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്്.

Comments are closed.