ഇത് തുറന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അവസരം കുറയുമോ എന്നറിയില്ല; കാസ്റ്റിങ് കൗച്ച് അനുഭവത്തെ പറ്റി വരദ

അമല എന്ന സീരിയലിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് വരദ, ബിഗ് സ്‌ക്രീനിലൂടെയാണ് വരദ അഭിനയത്തി ലേയ്ക്ക് എത്തുന്നത്. മകന്റെ അച്ഛന്‍, വലിയങ്ങാടി എന്നീ സിനിമകള്‍ ഉള്‍പ്പടെ ചുരുക്കം ചില സിനിമകള്‍ വരദ ചെയ്‌തെങ്കിലും പിന്നീട്  സീരിയലില്‍ താരം സജീവമാവുകയായിരുന്നു.അമലയുടെ കരിയറില്‍ ഒരു ബ്രേക്ക് സംഭവിച്ച സീരിയലായിരുന്നു അമല. അമലയലൂടെയാണ് വരദ പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.

ഇപ്പോഴിതാ അമല മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിനയ മേഖലയില്‍ നിന്ന് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവത്തെ പറ്റിയും മറ്റും തുറന്ന് പറയുകയാണ് നടി മാത്രമല്ല അവതാരികയും യൂ ട്യൂബ് വ്‌ളോഗറുമൊക്കെയാണ് താരം.

സിനിമയായിരുന്നു തുടക്കം, അതുകൊണ്ട് തന്നെ കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ ഒരുപാട് വന്നിരുന്നു. നിരവധി ഓഫറുകളും തുടക്കത്തില്‍ വന്നിരുന്നു. കാസ്റ്റിങ്ങിനെ പറ്റിയും സിനിമാ കഥയെ പറ്റിയുമൊക്കെ പറഞ്ഞ് പിന്നീട് അഡ്്ജ്സ്റ്റ് മെന്റിന്‍രെ കാര്യം പറയും. ഇത്തരത്തിലുള്ള കോളുകള്‍ നിരന്തരമായി വന്നതോടെ വലിയ വിഷം ഉണ്ടായി എന്നും താരം പറയുന്നു. തന്റെ തുറന്നു പറച്ചിലുകള്‍ കൊണ്ടു പല സീരിയലില്‍ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്.

പക്ഷേ ഞാനത് വലിയ കാര്യമാക്കി എടുക്കാറില്ല. ഇന്‍ഡസ്ട്രിയില്‍ അഹങ്കാരി എന്ന വിളിപ്പേരും എനിക്ക് ചിലപ്പോള്‍ ലഭിച്ചിട്ടുണ്ട് എന്നും താരം പറയുന്നു. ബിഗ് ബോസിലേയ്ക്കും തനിക്ക് ക്ഷമം ലഭിച്ചതാണ് എന്നാല്‍ പിന്നീട് താന്‍ തന്നെ അതില്‍ നിന്ന് പിന്‍മാറുക ആയിരുന്നുവെന്നും താരം പറയുന്നു. സീരിയല്‍ മേഖലയിലും പൊളിറ്റിക്്‌സ് ഉണ്ടെന്നും അത് തുറന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അവസരം കുറയുമോ എന്ന് അറിില്ലെന്നും താരം പറയുന്നു.

Comments are closed.