നടി വീണ നായര്‍ ആശുപത്രിയില്‍, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആ രോഗം വില്ലനായി എത്തിയെന്ന് താരം; പ്രാര്‍ത്ഥനകളെന്ന് കമന്റുകള്‍

സിനിമയിലൂടെയും സീരിയലുകളിലൂടടെയും ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വീണ നായര്‍. വീണ ബിഗ് ബോസിലും എത്തിയിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട താരമായ വീണ നെഗറ്റീല് റോളുകളും ക്യാരക്ടര്‍ റോളുകളും കോമഡി റോളുകളുമെല്ലാം അനായാസം കൈകാര്യം ചെയ്യപ്പെടാന്‍ കഴിയുന്ന താരമാണ്. തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയ യില്‍ വീണ പങ്കിടാറുണ്ട്. മകന്റെ വിശേഷങ്ങളും തന്റെ ഫോട്ടോ ഷൂട്ടുമൊക്കെ വീണ പങ്കിടാറുണ്ട്. നിരവധി സിനിമകളിലും ഇതിനകം താരം അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്. ടെലിവിഷന്‍ മേഖലയിലും വലിയ സജീവമാണ് വീണ.

ഇപ്പോഴിതാ താന്‍ ആശുപത്രിയിലാണെന്ന് വാര്‍ത്ത ഫോട്ടോ പങ്കു വച്ചിരിക്കുകയാണ് വീണ നായര്‍. തനിക്ക് നേരത്തെ തന്നെ ഉണ്ടായിരുന്ന രോഗം വീണ്ടും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങി എത്തിയിരിക്കുകയാ ണെന്നും ഫൈബ്രോമ യാള്‍ജിയ എന്നാണ് രോഗത്തിന്റെ പേരെന്നും താരം പറയുന്നു. ഫൈബ്രോ മയാള്‍ജിയ എന്ന രോഗത്തിന് കാരണം ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങളാണെന്നാണ് പൊതുവെ പറയുന്നത്.

എന്നാല്‍ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ആയിട്ടില്ല. മാനസിക സമ്മര്‍ദ്ദം, ആഘാതം, ചില അണു ബാധകള്‍ എന്നിവയും കാര ണമാകാമെന്നും പെട്ടെന്ന് സ്‌കാനിങ്ങിലൂടെയോ രക്ത പരിശോധനയിലൂടെയോ കണ്ടു പിടിക്കാനാവില്ല ഈ രോഗമെന്നുമാണ് പറയുന്നത്. നാഡീ വ്യവസ്ഥയിലെ പ്രക്രിയകളുടെ ഫലമായാണ് വേദന ഉണ്ടാകുന്നത്.

പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഈ രോഗം സ്ത്രീകളിലാണ് കാണപ്പെടുന്നത്. വിട്ടുമാറാത്ത വേദന, ക്ഷീണം, ഉറക്ക അസ്വസ്ഥത എന്നിവയാണ് ഫൈബ്രോ മയാള്‍ജിയയുടെ പൊതുവായിട്ടുള്ള ലക്ഷണങ്ങള്‍. എന്തായാലും പെട്ടെന്ന് തന്നെ വീണ സുഖം പ്രാപിക്ക ട്ടെയെന്നും ഞങ്ങളും നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാമെന്നും ആരാധകര്‍ വീണയ്ക്ക് കമന്റു ചെയ്യുന്നുണ്ട്.

Comments are closed.