കുറച്ചു കാലം മരുന്ന് കഴിക്കണം. വേഗം എല്ലാം ഓക്കേ ആവും; പ്രാര്‍ത്ഥിച്ചവര്‍ക്കും മെസെജ് അയച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കുമെല്ലാം നന്ദി അറിയിച്ച് വീണ നായര്‍

സിനിമയിലും സീരിയലുകളിലുമെല്ലാം വളരെ സജീവമായി നില്‍ക്കുന്ന താരമാണ് വീണ നായര്‍. ആരാധകരുടെ പ്രിയപ്പെട്ട താരമായ വീണ. തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയ യില്‍ വീണ പങ്കിടാറുണ്ട്. മകന്റെ വിശേഷങ്ങളും തന്റെ ഫോട്ടോ ഷൂട്ടുമൊക്കെ വീണ പങ്കിടാറുണ്ട്. നിരവധി സിനിമകളിലും ഇതിനകം താരം അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് താരം താന്‍ ആശുപത്രിയിലാണെന്ന് വാര്‍ത്ത ഫോട്ടോ പങ്കു വച്ചത്.

 തനിക്ക് നേരത്തെ തന്നെ ഉണ്ടായിരുന്ന രോഗം വീണ്ടും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങി എത്തിയിരിക്കുകയാ ണെന്നും ഫൈബ്രോമ യാള്‍ജിയ എന്നാണ് രോഗത്തിന്റെ പേരെന്നും താരം പറഞ്ഞിരുന്നു. ഫൈബ്രോ മയാള്‍ജിയ എന്ന രോഗം പേശികളെ ബാധിക്കുന്ന രോഗമാണെന്നും സ്‌കാനിങ്ങിലൂടെയോ രക്ത പരിശോധനയിലൂടെയോ പെട്ടെന്ന് കണ്ടു പിടിക്കാനാവില്ല. നാഡീ വ്യവസ്ഥയിലെ പ്രക്രിയകളുടെ ഫലമായാണ് വേദന ഉണ്ടാകുന്നത്.

പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഈ രോഗം സ്ത്രീകളിലാണ് കാണപ്പെടുന്നത്. വിട്ടുമാറാത്ത വേദന, ക്ഷീണം, ഉറക്ക അസ്വസ്ഥത എന്നിവയാണ് ഫൈബ്രോ മയാള്‍ജിയയുടെ പൊതുവായിട്ടുള്ള ലക്ഷണങ്ങള്‍. ഇപ്പോഴിതാ ആശുപത്രിയില്‍ നിന്ന് ഡിസ്്ചാര്‍ജ് ആയ വിവരം താരം പങ്കിട്ടിരിക്കുകയാണ്. ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു എത്തി .പ്രാത്ഥനകള്‍ക്കു നന്ദി . കുറച്ചു കാലം മരുന്ന് കഴിക്കണം .

വേഗം എല്ലാം ഓക്കേ ആവും. പുറത്തു ഇറങ്ങി തുടങ്ങി. ഒത്തിരി സന്തോഷം വിളിച്ചു കാര്യങ്ങള്‍ ചോദിച്ചത്തിനു ,മെസ്സേജ് അയച്ചു പ്രാര്‍ഥിക്കുന്നു പറഞ്ഞതിന്. പൂര്‍ണമായും അടിപൊളിയായി വേഗം തിരിച്ചു വരുന്നതായിരിക്കും. തായ്ങ്ക് ഗോഡ് ലവ് യു ഓള്‍. കൂടെ കട്ടക്ക് നിക്കുന്ന കൂട്ടുകാര്‍ ,ബന്ധുക്കള്‍ നിങ്ങളോടും സ്‌നേഹം. പുഷ്പഗിരി ഹോസ്പിറ്റല്‍ തിരുവല്ലയിലെ എ്‌ന്നെ നോക്കിയാ എല്ലാ ഡോക്ടര്‍സ്,ഒരു വിളിപ്പാടകലെ ഓടിയെത്തിയ നഴ്‌സുമാരോടും എല്ലാവരോടും നന്ദിയെന്നും താരം പറയുന്നു.

Articles You May Like

Comments are closed.