
ലവ് യൂ തങ്കമേ, എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു; പുത്തന്‍ സന്തോഷ വാര്‍ത്ത പങ്കിട്ട് വിഘ്‌നേഷ്
നയന്‍ താരയും വിഘ്‌നേഷ് ശിവനും വിവാഹം ചെയ്തിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. ഇപ്പോ ഴിതാ തന്റെ പ്രിയതമയ്ക്ക് തന്റെ പൊണ്ടാട്ടിക്ക് വിഘേനേഷ് ശിവന്‍ ആശംസകള്‍ അറിയിച്ചിരിക്കുന്ന പോസ്റ്റ് വൈറലാവുകയാണ്. ഇരുവരുടെയും ഫാന്‍ പേജുകളും ഇവരുടെ ഫസ്റ്റ് വെഡിങ് ആനിവേഴ്‌സറി ഗംഭീരമാക്കുക യാണ്. 2022 ജൂണ്‍ ഒന്‍പതിനാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍ താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരായത്. വന്‍ ആര്‍ഭാടത്തോടെയാണ് ഇരുവരും വിവാഹം കഴിച്ചത്.

നയന്‍താരയുടെ കല്യാണലുക്ക് പിന്നീട് പലരും അനുകരിച്ചിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രത്തിലാണ് സംവിധായകനും നായികയും തമ്മില്‍ പ്രണയത്തിലായത്. പിന്നീട് ഇരുവരും ഏഴു വര്‍ഷത്തോളം ലിവിങ് റിലേഷനിലുമായിരുന്നു. ജൂണില്‍ ഇവരുടെ വിവാഹം കഴിഞ്ഞെങ്കിലും നാല് മാസങ്ങള്‍ക്കുള്ളില്‍ ഇവര്‍ മാതാപിതാക്കളുമായി. ആ വാര്‍ത്ത സെന്‍സേഷനായി മാറിയിരുന്നു. തങ്ങള്‍ ഇരുവരും സറോഗസി വഴിയാണ് മക്കളെ സ്വീകരിച്ചതെന്നും നിയമ ലംഘനം നടത്തിയിരുന്നില്ലായെന്നും തങ്ങള്‍ ആറ് വര്‍ഷം മുന്‍പ് നിയമ പരമായി വിവാഹം ചെയ്തിരുന്നുവെന്നും ഇരുവരും അറിയിച്ചിരുന്നു. രണ്ട് ആണ്‍കുട്ടികളാണ് ഇരുവര്‍ക്കും ജനിച്ചത്.

ഉയിരും ഉലകവും എന്നാണ് മക്കളുടെ പേര്. കുട്ടികളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടുവെങ്കിലും ഇരുവരും മക്കളുടെ മുഖം ഇതുവരെ റിവീല്‍ ചെയ്തിട്ടില്ല. മക്കള്‍ക്കായി കുറച്ച് നാള്‍ കരിയറില്‍ നിന്ന് നയന്‍താര ഇടവേള എടുത്തി രുന്നു. പിന്നീട് സജീവമായി. നമ്മള്‍ ഇന്നലെ കല്യാണം കഴിച്ചത് പോലെയാണ് തോന്നുന്നത്.

സുഹൃത്തുക്കള്‍ ഹാപ്പി ഫസ്റ്റ് ഇയര്‍ വെഡ്ഡിംഗ് ആനിവേഴ്സറി ആശംസകള്‍ അയയ്ക്കുമ്പോഴാണ് വിവാഹം കഴിഞ്ഞ് ഒന്നാം വര്‍ഷമായി എന്ന് അറിയുന്നത്. ലവ് യൂ തങ്കമേ, എല്ലാവിധ അനുഗ്രഹവും സ്നേഹത്തോട് കൂടിയും നമ്മളൊന്നിച്ചുള്ള ജീവിതം തുടങ്ങി. ഇനിയും കുറേ ദൂരം പോവാനുണ്ട്. ഒന്നിച്ച് ചെയ്യാന്‍ കുറേ കാര്യങ്ങളു ണ്ടെന്നുമായിരുന്നു നയന്‍താരയ്ക്ക് ആശംസകള്‍ നേര്‍ന്ന് വിഘ്‌നേഷ് പോസ്റ്റ് ചെയ്തത്. ആരാധകരും സുഹൃത്തു ക്കളും താരങ്ങളും ഇരുവര്‍ക്കും ആശംസ നേരുകയാണ്.