
നടനും നിര്‍മ്മാതാവും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ ആത്മഹത്യ ചെയ്തു; വിയോഗ വാര്‍ത്തയില്‍ ഞെട്ടലോടെ താരങ്ങളും ആരാധകരും
പിച്ചൈക്കാരന്‍ എന്ന സിനിമയിലൂടെ തെന്നിന്ത്യയില്‍ തന്നെ ശ്രദ്ധ നേടിയ താരമായിരുന്നു പ്രിയപ്പെട്ട താരമായി മാരിയ നടനാണ് വിജയ് ആന്റണി. നടനുപരി മികച്ച സംഗീത സംവിദായകനുമാണ് അദ്ദേഹം. പിച്ചൈക്കാരന്റെ ബാക്കി ഭാഗം പുറത്തിറങ്ങാന്‍ പോകുന്നുവെന്ന സന്തോഷത്തിലിരിക്കെയാണ് ആരാധകരെ ഞെട്ടിക്കുന്നതും ദുഖി പ്പിക്കുന്നതുമായ മറ്റൊരു വാര്‍ത്ത പുറത്ത് വരുന്നത്. വിജയ് ആന്‍ണിയുടെ മംകല്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ ത്തയാണ് പുറത്ത് വരുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മകള്‍ മീരയെ ആത്മഹത്യ ചെയ്ത നിലയില്‍ വിജയ് ആന്റ ണിയുടെ വീട്ടില്‍ കണ്ടെത്തിയത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു മീര.

ഡിപ്രഷനാണ് മീരയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തമിഴക ത്തെ ഒന്നടങ്കം നടുക്കിയ വാര്‍ത്തയാണ് ഇത്. താരങ്ങളുള്‍പ്പടെ വിജയിയുടെ ദുഖത്തില്‍ പങ്കു ചേരുകയും സോ ഷ്യല്‍മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തുന്നുമുണ്ട്. വിജയിയും ഭാര്യ ഫാത്തിമയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വളരെ സന്തോഷത്തൊടെ ജീവിച്ചു വരുമ്പോഴാണ് മകളുടെ മരണം ഇവരെ ദുഖത്തിലാഴ്ത്തി യത്. ഈ വിഷമഘട്ടം അതിജീവിക്കാനായി ദൈവം നിങ്ങള്‍ക്കും കുടുംബത്തിനും കരുത്ത് തരുമെന്ന് പ്രതീക്ഷി ക്കുന്നു.

ശരിക്കും ഞെട്ടിപ്പോയി, ദു:ഖത്തില്‍ നിന്നും കരകയറാന്‍ ദൈവം ശക്തിയേകട്ടെ എന്നുമൊക്കെ താരങ്ങല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെങ്കട് പ്രഭു, ശരത് കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ മീരയുടെ മരണത്തില്‍ അനു ശോചനം രേഖപ്പെടുത്തിയിരിക്കുകയാണ്. വിജയിയും ഭാര്യ ഫാത്തിമയ്ക്കും രണ്ട് കുട്ടികളാണ് ഉള്ളത്. രണ്ട് പെണ്‍കുട്ടികളായിരുന്നു ഇവര്‍ക്ക്. മീര മൂത്ത മകളായിരുന്നു. ലാറയാണ് ഇളയ മകള്‍. വെറും പതിനാറ് വയസു മാത്രമാണ് മീരയ്ക്ക് ഉണ്ടായിരുന്നത്. ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മീരയെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.

മീര കുറച്ച് നാളായി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അതിനായി ചികിത്സ തേടിയിരുന്നുവെന്നും റിപ്പോര്‍ ട്ടുണ്ട്. വിജയ് ആന്റണി തന്റെ പുത്തന്‍ പ്രോജക്ടുകളുടെ തിരക്കിലായിരുന്നു. നിര്‍മ്മാതാവുമായ വിജയിക്ക് സ്വ ന്തം പ്രൊഡക്ഷന്‍ ഹൗസും വിജയിക്കുണ്ട്. മക്കള്‍ക്ക് നല്ല രീതിക്ക് ഫ്രീഡം കൊടുക്കുകയും ഒരാള്‍ക്ക് നടിയാകാ നും മറ്റൊരാള്‍ക്ക് ഡോക്ടറാകാനുമാണ് ഇഷ്ടമെന്നും താരം മക്കളെ പറ്റി ഒരിക്കല്‍ പറഞ്ഞിരുന്നു. അവര്‍ക്ക് സ്വ ന്തം ഇഷ്ടങ്ങളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. ഇത്രയും സപ്പോര്‍ട്ടായ മാതാപിതാക്കള്‍ ഉണ്ടായിട്ടും മീര എന്തിനാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്നാണ് ആരാധകരും ചോദിക്കുന്നത്.