
ദേവികയുടെയും വിജയിയുടെയും ജീവിതത്തില്‍ ഒരു സന്തോഷം കൂടി, മകന്റെ പുതിയ വിശേഷം പങ്കിട്ട് താര ദമ്പതികള്‍
സീരിയലുകളിലൂടെയും നൃത്ത വീഡിയോകളിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കിയ താരം തന്നെയാണ് ദേവിക നമ്പ്യാര്‍. ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ വിജയ് മാധവ് ആണ് ദേവികയെ വിവാഹം കഴി്ച്ചത്. വിവാഹ ശേഷമാണ് താരം അഭിനയത്തില്‍ നിന്നും പിന്‍മാറിയത്. പരസ്പരം മുന്‍പ് തന്നെ അറിയാമായിരുന്നുവെന്നും എന്നാല്‍ വീട്ടുകാര്‍ തീരുമാനിച്ച വിവാഹമാണ് തങ്ങളഴുടേതെന്നും ഇരുവരും പറഞ്ഞിരുന്നു. രണ്ടു പേര്‍ക്കും നിരവധി ആരാധകരുള്ളതിനാല്‍ തന്നെ നിരവധി വിശേഷങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുകയും ആരാധകര്‍ അത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.


മകന് കമിഴ്ന്നു വീണുവെന്ന സന്തോഷമാണ് ഇവര്‍ പങ്കിടുന്നത്. തന്റെ അമ്മ മകനെ നിലത്ത് കിടത്താത്തതിനാല്‍ വഴക്ക് പറയു മായിരുന്നുവെന്നും നിലത്ത് കിടത്തിയാലേ കുഞ്ഞ് കമിഴ്ന്നു വീഴുകയുള്ളുവെന്ന് അമ്മ പറയുമായിരുന്നുവെന്നും ദേവിക കഴിഞ്ഞ വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.

കുട്ടി തീരെ മെലിഞ്ഞിരിക്കുന്നതിനാല്‍ തന്നെ മകന് വളര്‍ച്ചയില്ലെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ മകന്‍ നല്ല ആക്റ്റീവാ ണെന്ന് ഇരുവരും പറയുന്നു. ഇപ്പോഴിതാ മകന്റെ വലിയ സന്തോഷം പങ്കിട്ടിരിക്കുകയാണ് കുടുംബം മുഴുവനും. കുറെ പേര്‍ കുഞ്ഞ് കമിഴ്ന്നു തുടങ്ങാത്തതിനെ പറ്റി ചോദിച്ചിരുന്നു. അവര്‍ക്കുള്ള വീഡിയോയാണിതെന്നും ഞാനിത് നോട്ടീസടിക്കാന്‍ പോവുകയാണന്നും കുറെ പേരെ ഫോണ്‍ ചെയ്യാനുണ്ടന്നും ഇവര്‍ പറയുന്നു.