പ്രേക്ഷകര്‍ക്ക് വിജയ് ദളപതിയാണെങ്കിലും എന്റെ മനസില്‍ എപ്പോഴും വള്ളി നിക്കറിട്ട് നടക്കുന്ന അഞ്ചു വയസുകാരനാണ്. ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തിന്റ കാരണമിതാണ്; ചന്ദ്രശേഖര്‍

ചെറുപ്പത്തില്‍ തന്നെ ഒരുപാട് പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്ന ഒരു കുട്ടി സിനിമ പശ്ചാത്തലത്തിന്റെ പിന്‍ബലമുണ്ടായിട്ടും തന്റെ കഴിവും ഇച്ഛാശക്തിയും കൊണ്ട് തന്നെ തെന്നിന്ത്യയിലെ മുന്‍നിര നായകനായി മാറിയ കഥയാണ് വിജയ് യുടേത്. ഈ മുഖം കൊണ്ടൊക്കെ നായകനാകാന്‍ പറ്റുമോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ആ മുഖം കാണാന്‍ കോടിക്കണക്കിന് ആരാധകരാണ് കാത്തിരിക്കുന്നത്. ആരാധകരുടെ മനസില്‍ ദളപതിയായി വളരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അച്ഛനും സംവിധായ കനും നിര്‍മ്മാതാവുമൊക്കെയായ ചന്ദ്രശേഖറിന്റെ കൈ പിടിച്ചാണ് വിജയ് സിനിമയിലെത്തിയത്. പിന്നീട് മുന്‍നിര നായകനായി മാറിയത് വിജയ് യുടെ കഴിവ് കൊണ്ട് മാത്രമാണ്.

അച്ഛനും മകനും തമ്മിലുള്ള പടല പിണക്കം ആരാധകര്‍ ഏറ്റെടുത്ത ഒന്നാണ്. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ പറ്റി ചന്ദ്ര ശേഖര്‍ തീരുമാനമെടുത്തതാണ് ഇരുവരും തമ്മിലുള്ള പിണക്കത്തിലേയ്ക്ക് നീങ്ങിയെന്നതാണ് പുറതത് വരുന്ന റിപ്പോര്‍ട്ടുകളെങ്കിലും അത് മാത്രമല്ല കാരണമെന്നും വിജയ് ആരാധകര്‍ പറയുന്നു.

ഇപ്പോഴിതാ മകനെ പറ്റി ചന്ദ്രശേഖര്‍ പറഞ്ഞ വാക്കുകയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. നടി വനിത വിജയകുമാറിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. അവന്റെ വളര്‍ച്ചയില്‍ വളറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. അവന്‍ സ്റ്റേജില്‍ കയറുമ്പോള്‍ പറയുന്ന വാക്കുകളെല്ലാം വളരെ അര്‍ത്ഥവത്താണ്. അവന്റെ പല പറച്ചിലുകളിലും എനിക്ക് അത്ഭുതം ഉണ്ടായിട്ടുണ്ട്. അവനെ വലിയ ഇഷ്ടമാണ് എനിക്ക്.

അവനും അങ്ങനെ തന്നെ. ആണ്‍കുട്ടികള്‍ക്ക് പൊതുവെ അമ്മമാരോടാണ് ഇഷ്ടം എന്ന് പറയും. പക്ഷേ അവന് എനനെയാണ് ഇഷ്ടം. പ്രേക്ഷകര്‍ക്ക് അവന്‍ ദളപതിയാണ്. എന്റെ മനസില്‍ എപ്പോഴും വള്ളി നിക്കറിട്ട് നടക്കുന്ന അഞ്ചുവയസുകാരനാണ്. അവനിപ്പോഴും എനിക്ക് കുഞ്ഞ് തന്നെയാണ്. ആ അധികാരത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ അവന് തെറ്റായി തോന്നിയതാകുമെന്നും ചന്ദ്രശേഖര്‍ പറയുന്നു.

Comments are closed.