
അന്ന് അദ്ദേഹത്തിന്റെ പ്രായം പോലും പരിഗണിക്കാതെയാണ് അവര്‍ അപ്പയെ ചീത്ത വിളിച്ചത്; വിജയ് യേശുദാസ്
ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ദാസേട്ടന്‍ എന്ന ഗാന ഗന്ധര്‍വ്വന്റെ സ്വരമാധുരി പതിഞ്ഞിട്ടുള്ളതാണ്. മലയാളത്തില്‍ ഭക്തി ഗാനങ്ങള്‍ ഉള്‍പ്പടെ പാടിയ അദ്ദേഹത്തിന്റെ ശബദ്മാധുരി പ്രായമേറിയിട്ടും അങ്ങനെ തന്നെയാണ് ഉള്ളത്. എന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്‍രെ പാട്ടുകള്‍. താരത്തിന്‍രെ മകനും നല്ല ഗായകനാണ്. വിജയ് യേശു ദാസ് ഗായകനായി മാത്രമല്ല നടനായും തന്റെ കഴിവ് തെളിയിച്ചു. താരത്തിന്റെ പുതിയ സിനിമ പുറത്തിറങ്ങാനിരിക്കുകയാണ്. ഇപ്പോഴിതാ സില്ലി മോങ്ക്‌സ് മോളിവുഡ് എന്ന ചാനലില്‍ താരം പിതാവിന്് കേള്‍ക്കേണ്ടി വന്ന കുറച്ച് അപവാദങ്ങളെ പറ്റി തുറന്ന് പറയുകയാണ്.


അന്ന് അവര്‍ അപ്പയുടെ പ്രായം പോലും പരിഗണിക്കാതെയാണ് അപ്പയെ ചീത്ത വിളിച്ചത്. അതിനെ പറ്റി പറയാതിരിക്കുന്നതും ഇത്തരക്കാരെ പറ്റി ചിന്തിക്കാതിരിക്കുന്നതുമാണ് നല്ലതെന്ന് വിജയ് പറയുന്നു. അപ്പയുടെ പ്രായമോ ആ സംഭവങ്ങള്‍ നടന്ന സാഹചര്യമോ എന്നുള്ളതൊക്കെ നമ്മള്‍ ആലോചിക്കണം, മിക്ക ഓണ്‍ലൈന്‍ ചാനലുകളും പലതരത്തില്‍ ആ സംഭവം ഏറ്റെടുത്തിരുന്നു.

അദ്ദേഹത്തിന്റെ പ്രായം പോലും പരിഗണിക്കാതെയാണ് ആ സംഭവത്തില്‍ നെഗറ്റീവ് റിയാക്ഷന്‍ ഉണ്ടായതെന്നും വിജയ് പറഞ്ഞു. താന്‍ ഒരു ഗായകനായിട്ടും ഇത്രയും വര്‍ഷമായിട്ടും തന്‍രെ മുഴുവന്‍ പേര് പറഞ്ഞാല്‍ മാത്രമേ തന്നെ ആളുകള്‍ അറിയൂ. അത് കുറച്ച് വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. അപ്പയുടെ പേര് ചേര്‍ത്ത് പറയുന്നതിലല്ല വിഷമമെന്നും താരം മുന്‍പ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.