യേശുദാസിന്റെ മകന്‍, എന്ത് സുഖ ജീവിതമാണെന്ന് ആളുകള്‍ കരുതും, എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല; വിജയ് യേശുദാസ്

മലയാളത്തിലെ എന്നല്ല മിക്ക ഭാഷകളിലും  തന്റെ ശബ്ദത്താല്‍ മനോഹരമായ ഗാനങ്ങള്‍ ആസ്വാദകരുടെ മനസിലെത്തിച്ച താരമാണ് യേശു ദാസ്. മലയാളത്തില്‍ ഭക്തി ഗാനങ്ങള്‍ ഉള്‍പ്പടെ പാടിയ അദ്ദേഹത്തിന്റെ ശബദ്മാധുരി പ്രായമേറിയിട്ടും അങ്ങനെ തന്നെയാണ് ഉള്ളത്. എന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്‍രെ പാട്ടുകള്‍. താരത്തിന്‍രെ മകനും അങ്ങനെ തന്നെയാണ്. വിജയ് യേശു ദാസ് ഗായകനായി മാത്രമല്ല നടനായും തന്റെ കഴിവ് തെളിയിച്ചു. ഇപ്പോഴിതാ മറ്റുള്ളവര്‍ കാണുന്നത് പോലെ അല്ല തന്റെ ജീവിതമെന്ന് തുറന്ന്‌ പറയുകയാണ് വിജയ് യേശു ദാസ്.

ബിഹൈന്‍ വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. താന്‍ ഒരു ഗായകനായിട്ടും ഇത്രയും വര്‍ഷമായിട്ടും തന്‍രെ മുഴുവന്‍ പേര് പറഞ്ഞാല്‍ മാത്രമേ തന്നെ ആളുകള്‍ അറിയൂ. അത് കുറച്ച് വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. അപ്പയുടെ പേര് ചേര്‍ത്ത് പറയുന്നതിലല്ല വിഷമമെന്നും താരം പറയുന്നു.

എല്ലാവരും ദാസേട്ടന്റെ മകന് സുഖ ജീവിതമല്ലേ എന്നും വിഷമങ്ങള്‍ ഒന്നുമില്ലെന്നുമാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. തനിക്കും വിഷമങ്ങള്‍ ജീവിതത്തിലുണ്ടന്നും താരം പറയുന്നു. ചിലപ്പോള്‍ ഇമോഷണല്‍ പോസ്റ്റുകളൊക്കെ താനിടുമെന്നും താരം പറയുന്നു. അപ്പോള്‍ പലരും എന്തിനാണ് ഇത്തരം പേഴ്‌സണല്‍ കാര്യ ങ്ങള്‍ വിളിച്ചു പറയുന്നതെന്ന് ചോദിക്കാറുണ്ടെന്നും താരം പറയുന്നു.

വിജയിയും ഭാര്യ ദര്‍ശനയും തമ്മില്‍ വേര്‍ പിരിയുകയാണെന്ന വാര്‍ത്ത പുറത്ത് വന്നത് ആരാധകരിലും നിരാശ ഉണ്ടാക്കിയിരുന്നു. ഏറെ കാലത്തെ പ്രണയത്തിന് ശേഷമാണ്‌ വിജയിയും ദര്‍ശനയും വിവാഹം ചെയ്തത്. വേര്‍ പിരിഞ്ഞാലും മക്കള്‍ക്കു വേണ്ടിയുള്ള കാര്യങ്ങളെല്ലാം ഒന്നിച്ചാകുമെന്നും താരം പറയുന്നു.

Articles You May Like

Comments are closed.