വിജയകാന്തിനെ കണ്ടപ്പോള്‍ വിജയി കരഞ്ഞത് അഭിനയമല്ല. അത് സത്യമുള്ള കണ്ണീരാണ്, വിജയ കാന്തിനെ കാണാന്‍ ശ്രമിച്ചപ്പോഴൊന്നും വിജയ്ക്ക് അനുവാദം കിട്ടിയിരുന്നില്ല; ചെയ്യാര്‍ ബാലു

കഴിഞ്ഞ ദിവസമായിരുന്നു തമിഴിലെ സൂപ്പര്‍ ആക്ഷന്‍ ഹീറോ ആയിരുന്ന ക്യാപ്റ്റന്‍ എന്ന് ആരാധകര്‍ വിളി ച്ചിരുന്ന വിജയകാന്ത വിടവാങ്ങിയത്. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ ആരാധകരില്‍ വലിയ ദുഖം തന്നെയാണ് ഉണ്ടാക്കിയത്. നെഞ്ചത്തും തലയിലുമടിച്ച് വളരെ വികാര പരമായിട്ടാണ് വിജയകാന്തിന്‍രെ വേര്‍പാടില്‍ ആരാ ധകര്‍ പെരുമാറിയത്. നല്ല നടനുപരി ജനമനസുകളെ നന്നായി അറിയാവുന്ന ഒരു തികഞ്ഞ രാഷ്ട്രീയക്കാരനും ആയിരുന്നു അദ്ദേഹം. നിരവധി സൂപ്പര്‍ താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും അകമ്പടിയോടെ ആയിരുന്നു വിജയകാന്തിന്റെ സംസ്‌കാര ചടങ്ങ്.

വിജയകാന്തിന്റെ ശവ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന വിജയി വളരെ വികാരഭരിതനായിരുന്നു. പരസ്പരം ഒരു സഹോദര്യ ബന്ധം തന്നെ വിജയകാന്തും വിജയിയും തമ്മിലുണ്ടായിരുന്നു. മടക്ക യാത്രയില്‍ വിജയിക്ക് നെരെ ചെരുപ്പേറ് ഉണ്ടായി. ഇപ്പോഴിതാ അതിനെതിരെ പ്രതികരിക്കുകയാണ് ചെയ്യാര്‍ ബാലു. മരണവാര്‍ത്ത അറിഞ്ഞയുടന്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും പറന്നെത്തുകയായിരുന്നു വിജയ്. ഇരുവരും കുടുംബ സുഹൃത്തുക്കളും നല്ലൊരു ആത്മബന്ധം പരസ്പരം കാത്തുസൂക്ഷിക്കുന്നവരുമായിരുന്നു.

തുടക്കകാലത്ത് വിജയ്ക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് വിജയകാന്ത് ആയിരുന്നു. വിജയ കാന്തിനെ കാണാന്‍ ശ്രമിച്ചപ്പോഴൊന്നും വിജയ്ക്ക് അനുവാദം കിട്ടിയിരുന്നില്ലെന്നും അതുകൊണ്ടാണ് ജീവിച്ചിരുന്നപ്പോള്‍ വിജയ്ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ കഴിയാതിരുന്നതെന്നുമാണ് ചെയ്യാറു ബാലു അരംനാടിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ‘കഴിഞ്ഞ ഒരു ആറ്, ഏഴ് മാസമായി വിജയകാന്തിനെ കാണാനുള്ള അനുമതിക്കായി വിജയ് ശ്രമിക്കുന്നുണ്ട്. പക്ഷെ അനുമതി കിട്ടിയില്ല.

അപ്പോയ്ന്‍മെന്റിനായി വിജയ് ശ്രമിച്ചപ്പോഴെല്ലാം വിജയകാന്ത് ചികിത്സയ്ക്കും മറ്റുമായും അവശതകൊണ്ടും പലയിടങ്ങളില്‍ ആയിരുന്നു. അല്ലാതെ വിജയ് വിജയകാന്തിനെ മനപൂര്‍വം അവഗണിച്ചിരുന്നില്ല. വിജയകാ ന്തിന്റെ തുടക്ക കാല സിനിമകലില്‍ മിക്കതും വിജയിയുടെ പിതാവ് ചന്ദ്ര ശേഖറിന്റ്താണ്. വിജയി അഭിനയ ത്തിലെത്തിയപ്പോള്‍ വിജയകാന്ത് എല്ലാ സഹായവും നല്‍കിയിരുന്നു. വിജയിക്ക് വിജയകാന്തിനെ കണ്ട് സങ്കടം അടക്കാന്‍ കഴിയാതെ പോയത് സത്യമാണ്. അല്ലാതെ സങ്കടം അഭിനയിച്ചതൊന്നുമല്ല. ആ കണ്ണുനീര്‍ സത്യമു ള്ളതാണ്. വിജയ്ക്ക് നേരെയുണ്ടായ ചെരുപ്പേറ് വളരെ മോശം പ്രവൃത്തിയായിപ്പോയെന്നും ചെയ്യാര്‍ ബാലു പറയുന്നു.

Comments are closed.