ഇത് വിജയകാന്ത് തന്നെയോ? കാല്‍ വിരലുകള്‍ മുറിച്ച് മെലിഞ്ഞ് ക്ഷീണിതനായി താരം, ദീപാവലിക്ക് പങ്കിട്ട കുടുംബചിത്രം വൈറല്‍; തിരിച്ചു വരവിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് ആരാധകര്‍

തെന്നിന്ത്യന്‍ ആരാധകരുടെയെല്ലാം പ്രിയപ്പെട്ട താരമാണ് വിജയ കാന്ത്. മധുരൈയില്‍ ജനിച്ച നാരായണന്‍ വിജയരാജ് അള്‍ഗാരസ്വാമി പിന്നീട് വിജയകാന്ത് ആയി മാറിയത് ചരിത്രം തന്നെയാണ്. തമിഴ്‌ സിനിമകളില്‍ ഒരു കാലത്ത് സജീവ സാന്നിധ്യമായിരുന്നെങ്കിലും വിജയകാന്ത് പിന്നീട് തെലുങ്കിലും ഹിന്ദിയിലുമെല്ലാം സജീവമായി. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും തിളക്കമുള്ള നടനും ഗര്‍ജിക്കുന്ന സിംഹവും ഒക്കെ ആയിരുന്നു വിജയകാന്ത്. രജനികാന്തിനും കമലിനുമൊക്കെ മുന്‍പ് കോളിവുഡ് കീഴടക്കിയത് അദ്ദേഹം തന്നെയായിരുന്നു. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേയ്ക്കും ഉറച്ച ചുവടു വയ്പ്പാണ് താരം നടത്തിയത്. പ്രതിപക്ഷ നേതാവായി തമിഴ് നാട് രാഷ്ട്രീയത്തില്‍ പുരട്ചി തലൈവിയായ ജയലളിതയ്‌ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഇദ്ദേഹം മടിച്ചിരുന്നില്ല.

സിനിമയിലെ പോലെ തന്നെ വീരന്‍ തന്നെയായിരുന്നു അദ്ദേഹം ജീവിതത്തിലും. തന്‍രെ തുറന്ന് പറച്ചിലുകള്‍ ഉറച്ച നിലപാടുകള്‍ പറായന്‍ അദ്ദേഹം ആരെയും പേടിച്ചിരുന്നില്ല.1979ല്‍ ഇറങ്ങിയ എനക്കും ഇളമൈ എന്ന സിനിമയിലൂടെയാണ് താരം സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. പിന്നീട് നിരവധി വര്‍ഷങ്ങളായി അദ്ദേഹം സിനിമയിലും പിന്നീട് രാഷ്ട്രീയത്തിലും സജീവമായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്‍രെ പുതിയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം ദീപാവലിക്ക് കുടുംബ സമേതം ചിത്രം പങ്കുവച്ചിരുന്നു. ഒരു കാലത്ത് തമിഴ് സിനിമയെ ത്രസിപ്പിച്ചിരുന്ന രാഷ്ട്രീയത്തില്‍ വളരെ സജീവമായിരുന്ന ഉറച്ച ശരീരവും മനസു മുണ്ടായിരുന്ന ഉരുക്ക് മനുഷ്യനായിരുന്ന വിജയകാന്ത് ഇപ്പോള്‍ മെലിഞ്ഞ് പല അസുഖങ്ങളും ബാധിച്ച് അനാ രോഗ്യവാനായി കാണപ്പെടുകയാണ്. കുടുംബത്തിനൊപ്പം ഉള്ള ചിത്രമാണ് ഇവര്‍ പങ്കിട്ടത്.

പഴയ വിജയകാന്താണോ ഇതെന്ന് വിശ്വസിക്കാനാകാത്ത തരത്തിലാണ് അദ്ദേഹം മാറിയിരിക്കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന് പ്രമേഹം കൂടിയിരുന്നു. അതേ തുടര്‍ന്ന് സര്‍ജറി നടത്തുകയും അദ്ദേഹ ത്തിന്റെ മൂന്നു കാല്‍വിരലുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. പ്രമേഹം കൂടിയതിനാല്‍ ശരീരത്തിന്റെ വലതു ഭാഗത്തേക്ക് രക്തയോട്ടം കുറഞ്ഞതാണ് വിരലുകള്‍ മുറിച്ച് നീക്കിയത്. അന്ന് സിനിമാ താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും ആരാധകരുമെല്ലാം ഉള്‍പ്പടെ അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥനയില്‍ ആയിരുന്നു.

അതില്‍ നിന്നെല്ലാം അദ്ദേഹം സുഖമായെങ്കിലും ഇപ്പോഴും പല രോഗങ്ങള്‍ അദ്ദേഹത്തിനെ അലട്ടുന്നുവെന്ന് അദ്ദേഹത്തിന്‍രെ പുതിയ ചിത്രങ്ങള്‍ കണ്ടറിയാമെന്നാണ് ആരാധകരും പറയുന്നത്. അദ്ദേഹത്തിനെ ഇങ്ങനെ കാണുന്നതില്‍ വളരെ ദുഖമുണ്ടെന്നും ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്നും പഴയ ഗാംഭീര്യത്തോടെ അദ്ദേഹം തിരികെ വരാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നുമൊക്കെയാണ് ആരാധകര്‍ കുറിക്കുന്നത്.

 

Articles You May Like

Comments are closed.