
മകള്‍ എന്നെ മോശക്കാരനായി ചിത്രീകരിച്ചതിലും വീഡിയോ പോസ്റ്റ് ചെയ്തതിലും വിരോധമില്ലെന്നും ഇതുകൊണ്ടൊന്നും പേടിച്ചോടില്ല; നടന്‍ വിജയകുമാര്‍
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ വാര്‍ത്തയായിരുന്നു നടന്‍ വിജയ കുമാറിന്റേത്. ഇപ്പോള്‍ അഭിനയ ത്തില്‍ സജീവമല്ലെങ്കിലും ഒരു കാലത്ത് മലയാളം സിനിമകളില്‍ സ്ഥിര സാന്നിധ്യമായിരുന്നു വിജയ കുമാര്‍. മകളും നടിയുമായ അര്‍ത്ഥന ബിനുവിന്റെ വീട്ടിലെത്തി തന്നെയും അമ്മയെയും അപമാനിച്ചുവെന്നും വധ ഭീഷണി മുഴക്കിയെന്നും എന്റെ സിനിമ കരിയര്‍ തന്നെ നശിപ്പിക്കുമെന്ന് ഭീഷണി പ്പെടുത്തിയെന്നും അര്‍ത്ഥന കഴിഞ്ഞ ദിവസം തന്റെ സാമൂഹിക മാധ്യമം വഴി അതി ക്രമിച്ച് വീട്ടില്‍ കയറുന്ന ചിത്രങ്ങളടക്കം പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ അതിനെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുകയാണ് നടന്‍ വിജയ കുമാര്‍.

മനോരമയോടാണ് താരത്തിന്റെ പ്രതികരണം. മക്കളെയും ഭാര്യയെയും ശല്യം ചെയ്യാനല്ല അവിടെ പോയതെന്നും ഇളയമകളുടെ പഠന കാര്യങ്ങള്‍ തിരക്കാനാണ് പോയതെന്നും താരം പറയുന്നു. പരിപഠനത്തിനായി പണം അയച്ചുകൊടുത്തശേഷം പിന്നീട് വിവരം തിരക്കാന്‍ വിളിച്ചപ്പോള്‍ ഭാര്യ ബിനു ഫോണ്‍ എടുക്കാതിരുന്നതിനാലാണ് അന്വേഷിച്ച് വീട്ടിലേക്ക് പോയതെന്നും വിജയകുമാര്‍ പറയുന്നു. ഭാര്യയ്ക്ക് പണം അയച്ച വിവരങ്ങളും വിജയകുമാര്‍ പുറത്തുവിട്ടു. ‘ഇളയ മകളായ മീഗല്‍ പ്ലസ് ടു പാസായത് അറിഞ്ഞ് അവളുടെ ഉപരിപഠനത്തിനായി പണം അയച്ചതിനുശേഷം ഫോണ്‍ ചെയ്തിട്ട് ഭാര്യ ഫോണ്‍ എടുത്തില്ല.

മകളോട് ഉപരിപഠനത്തെക്കുറിച്ച് ചോദിക്കാനും പണം കിട്ടിയോ എന്ന് അന്വേഷിക്കാനുമാണ് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടില്‍ എത്തിയത്. ഇളയ മകള്‍ ഗേറ്റ് തുറന്ന് തന്നിട്ടാണ് അകത്ത് കയറിയത്. പക്ഷെ വാതില്‍ തുറക്കാത്തത് കാരണം ജനാല വഴിയാണ് മകളോട് സംസാരിച്ചത്. മൂത്ത മകള്‍ കാനഡയില്‍ പഠിക്കാന്‍ പോയി എന്നാണ് ഭാര്യ പറഞ്ഞിരുന്നതെന്നും അര്‍ഥന സിനിമയില്‍ അഭിനയിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും അഭിനയിക്കാന്‍ പോകുന്നതിന് മുമ്പ് എന്നോട് ചോദിച്ചാല്‍ ശരിതെറ്റുകള്‍ മനസിലാക്കി ക്കൊടുക്കുമാ യിരുന്നുവെന്നും എന്നെ മോശക്കാരനായി ചിത്രീകരിച്ചതിലും വീഡിയോ പോസ്റ്റ് ചെയ്തതിലും വിരോധമില്ലെന്നും ഇതുകൊണ്ടൊ ന്നും പേടിച്ചോടില്ലെന്നും മക്കളുടെ കാര്യങ്ങള്‍ ഇനിയും അന്വേഷിക്കും.

അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നതെന്നും ഞാന്‍ വിളിച്ചാല്‍ അമ്മ കുട്ടികള്‍ക്ക് ഫോണ്‍ കൊടുക്കാറില്ല. ഒരു അച്ഛന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തം എനിക്ക് അവരോടുണ്ട്. അതുകൊണ്ടാണ് ഞാന്‍ അവരുടെ കാര്യങ്ങള്‍ നേരിട്ടുപോയി അന്വേഷിച്ച തെന്നും വിജയകുമാര്‍ പറയുന്നു. താനും ഭാര്യയും നിലവില്‍ വിവാഹ മോചിതരല്ലെന്നും കേസുകള്‍ കോടതിയില്‍ നടക്കുകയാണെന്നും വിജയ കുമാര് പറഞ്ഞു.