ശ്രീവിദ്യയുടെ സ്വത്ത് മുഴുവന്‍ ഒരു വില്‍പത്രമാക്കി അതിന്റെ പവര്‍ ഓഫ് അറ്റോര്‍ണി ഗണേഷ് കുമാറിന്റെ പേരിലാക്കി, അന്ന് ഞങ്ങള്‍ക്കയാളെ ചോദ്യം ചെയ്യാന്‍ പോലും ഭയമായിരുന്നു; ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍

ശ്രീവിദ്യയുടെ സഹോദരന്‍രെ ഭാര്യ വിജയലക്ഷ്മി ശ്രീവിദ്യ അനുഭവിച്ച കൊടും യാതനകളെ പറ്റി തുറന്ന് പറയുകയാണ് ഇപ്പോള്‍. തെന്നിന്ത്യന്‍ ഭാഷകലിലെല്ലാം വളരെ നന്നായി തിളങ്ങാന്‍ ശ്രീവിദ്യയ്ക്ക് കഴിഞ്ഞു. ഒട്ടനവധി സമ്പാദ്യങ്ങളും ശ്രീവിദ്യയ്ക്കുണ്ടായിരുന്നു. സംഗീത പാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗമായിരുന്നു ശ്രീവിദ്യ. കര്‍ണാടിക് സംഗീതജ്ഞ എം.എല്‍ വസന്തകുമാരിയുടെയും തമിഴ് ഹാസ്യനടന്‍ കൃഷ്ണമൂര്‍ത്തിയുടേയും മകളായിരുന്നു ശ്രീവിദ്യ. അച്ഛന്‍െരയും അമ്മയുടെയും കലാവാസന മകള്‍ക്ക് ലഭിച്ചിരുന്നു. സ്വയം തെരെഞ്ഞെടുത്ത വിവാഹ ജീവിതത്തില്‍ ശ്രീവിദ്യയെ കാത്തിരുന്നത് വലിയ വിധി തന്നെ ആയിരുന്നു. ഒടുവില്‍ ശ്രീവിദ്യ ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് പോന്നു. എന്നാല്‍ അച്ഛന്റെ മരണ ശേഷം ശ്രീവിദ്യ തങ്ങളില്‍ നിന്ന് അകന്നിരുന്നുവെന്ന് വിജയ ലക്ഷ്മി പറയുന്നു. ശ്രീവിദ്യയുടെ സ്വത്തുക്കളെ പറ്റിയും ഗണേഷ് കുമാറുമായുള്ള ബന്ധത്തെ പറ്റിയുമൊക്ക ഇപ്പോല്‍ ഗലാട്ട പിങ്ക് എന്ന തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് വിജയലക്ഷ്മി.

ചെന്നൈയില്‍ താമസിച്ചിരുന്ന ശ്രീവിദ്യ ഞങ്ങളോട് പോലും പറയാതെയാണ് കേരളത്തില്‍ സെറ്റിലാവുന്നത്. വാച്ച്മാന്‍ പറഞ്ഞാണ് അത് ഞങ്ങള്‍ അറിഞ്ഞത്. 2000 മുതല്‍ ശ്രീവിദ്യയും ഗണേഷ് കുമാറും തമ്മില്‍ സൗഹൃദമുണ്ട്. ആ സൗഹൃദത്തിന്റെ പേരിലാണ് കേരളത്തിലേക്ക് വിദ്യ പോയതെന്നാണ് അറിഞ്ഞത്. 2003ല്‍ അവള്‍ക്ക് ക്യാന്‍സര്‍ സ്ഥീരീകരിച്ചത്. പിന്നീട് സര്‍ജറിയും നടന്നിരുന്നു. പക്ഷെ ഞങ്ങള്‍ അറിഞ്ഞില്ല. 2006ല്‍ നടി പദ്മിനി പറഞ്ഞാണ് വിദ്യയ്ക്ക് കാന്‍സറാണെന്ന് അറിയുന്നത്. ഇത് അറിഞ്ഞതും മകനെ ഞങ്ങള്‍ തിരുവനന്തപുരത്തെ വിദ്യയുടെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. അന്ന് വിദ്യയ്ക്ക് ശരീരഭാരം വല്ലാതെ വര്‍ധിച്ചിരുന്നു. അപ്പോഴേക്കും സ്‌പൈനിലേക്ക് കാന്‍സര്‍ പടര്‍ന്ന് അതിന്റെയും ഓപ്പറേഷന്‍ കഴിഞ്ഞിരുന്നു. പിന്നീട് എന്റെ ഭര്‍ത്താവ് അവളെ കാണാന്‍ പോയി.

അപ്പോള്‍ മരണത്തിലേയ്ക്ക് അടുത്തിരുന്നു അവളുടെ അവസ്ഥ. മുടിയൊക്കെ കൊഴിഞ്ഞ് മുഖത്തെല്ലാം മഞ്ഞനിറം വന്ന് മോശം അവസ്ഥയിലായിരുന്നു. അവളുടെ അവസ്ഥ കണ്ട് ഭര്‍ത്താവും അലമുറയിട്ട് കരഞ്ഞു. എന്തിനാണ് വന്നതെന്ന് ചോദിച്ചു. ഭാര്യയും മക്കളും ഒറ്റയ്ക്ക്‌ല്ലേ എന്ന് പറഞ്ഞ് പോയ്‌ക്കോ എന്നു പറഞ്ഞു. മരുന്നിന്റെ ആപ്കര്‍ ഇഫക്റ്റാണ് കാണുന്നതെന്നും ശ്രീവിദ്യയുടെ സംസാരം പോലും മാറിയെന്നും ഡോക്ടര്‍ പറഞ്ഞു.ഭര്‍ത്താവ് കാണാന്‍ പോയദിവസമാണ് കമല്‍ഹാസനും വിദ്യയെ വന്ന് കണ്ടത്. പിന്നീട് ആരൊക്കയോ വന്ന് വിദ്യയുടെ ഒപ്പൊക്കെ വാങ്ങിപോകുന്നുണ്ടെന്നും ഞങ്ങള്‍ അറിഞ്ഞത് ആശുപത്രിയിലെ ഡോക്ടര്‍ വഴിയാണ്.’ നായര്‍ എന്ന ഡോക്ടറാണ് അവളെ നോക്കിയത്. ഗണേഷ്‌കുമാര്‍ പോലും വിദ്യയുടെ അവസ്ഥ മോശമായ കാര്യം ഞങ്ങളെ അറിയിച്ചിരുന്നില്ല. ആ സമയത്ത് ഗണേഷ് കുമാര്‍ എങ്ങനെയാണ് ഇരിക്കുന്നതെന്ന് പോലും ഞങ്ങള്‍ക്കറിയില്ലായിരുന്നു.

വിദ്യ തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരാളെ വിവാഹം ചെയ്തുവെന്ന് അക്കാലത്ത് റൂമര്‍ വന്നിരുന്നു.’ മരിക്കാറായ പ്പോഴേക്കും വിദ്യയുടെ കണ്ണുകളൊക്കെ പുറത്തേക്ക് വന്ന് തൊലിയൊക്കെ ഉണങ്ങി കാണാന്‍ പറ്റാത്ത തര ത്തിലേക്ക് രൂപം മാറിയിരുന്നു. അവളുടെ പ്രാണന്‍ പോകുന്നത് വരെ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നു. വിദ്യയുടെ മരണശേഷം എന്റെ ഭര്‍ത്താവ് മൂന്ന് മാസം ഡിപ്രഷനിലായിരുന്നു.’വിദ്യയുടെ വീട്ടില്‍ റൂമില്‍ ഞങ്ങള്‍ താമസിച്ചപ്പോള്‍ ഗണേഷ് കുമാറും ഓഡിറ്ററും വന്നു പറഞ്ഞു മരിച്ചവരുടെ ആത്മാവ് റൂമില്‍ തന്നെയുണ്ടാകുമെന്ന വിശ്വാസം കേരളത്തിലുണ്ടെന്നും അതിനാല്‍ പുറത്തുപോകണമെന്നും ഞങ്ങളോട് പറഞ്ഞു. അങ്ങനെ ഞങ്ങളെ ഗണേഷ്‌കുമാര്‍ വിദ്യയുടെ മുറിയില്‍ നിന്ന് ഒഴിവാക്കി.

ആ മുറിയില്‍ എന്ത് സീക്രട്ടാണുള്ളതെന്ന് ഞങ്ങള്‍ക്കറിയില്ല.’ ആ സമയത്ത് ഞങ്ങള്‍ക്ക് ഗണേഷ് കുമാറിനെ ചോദ്യം ചെയ്യാന്‍ ഭയമായിരുന്നു. കാരണം ഞങ്ങള്‍ക്ക് പരിചയമില്ലാത്ത നാടാണ് കേരളം. അതുപോലെ അയാള്‍ രാഷ്ട്രീയപ്രവര്‍ത്തകനാണ്. പിന്നെ ഗണേഷിന് താല്‍പര്യമില്ലാത്തവരെ അയാള്‍ ലോറി കേറ്റി കൊല്ലുമെന്നൊ ക്കെ പലരും പറഞ്ഞു കേട്ടുവെന്നും അതിനാല്‍ ഞങ്ങള്‍ക്ക് ഭയമായിയെന്നും താരം പറയുന്നു. അതുപോലെ വിദ്യ അവളുടെ സ്വത്ത് മുഴുവന്‍ ഒരു വില്‍പത്രമാക്കി അതിന്റെ പവര്‍ ഓഫ് അറ്റോര്‍ണി ഗണേഷ് കുമാറിന്റെ പേരിലാക്കി എന്നും ഞങ്ങള്‍ അറിഞ്ഞുവെന്നും പറഞ്ഞാണ് വിജയലക്ഷ്മി അഭിമുഖം അവസാനിപ്പിക്കുന്നത്.

Comments are closed.