
ആ സമയത്ത് ഞാന്‍ കാട്ടിലായിരുന്നു. സിനിമയിലേയ്ക്ക് വിളിച്ച കാര്യം ദിവസങ്ങള്‍ക്ക് ശേഷമാണ് അറിഞ്ഞത്, വര്‍മന്‍ ഇത്രയും ഹിറ്റാകുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ല; രജനി സാറിനോട് ഒത്തിരി നന്ദിയുണ്ടെന്ന് വിനായകന്‍
നടന്‍ വിനായകന്‍ മലയാളത്തില്‍ വില്ലന്‍ കഥാപാത്രങ്ങളും ക്യാരക്ടര്‍ റോളുകളുമെല്ലാം മനോഹരമാക്കിയ താര മാണ്. താരത്തിന്റെ ഏറ്റവും വലിയ ഹിറ്റാണ് ജിയലര്‍ സിനിമയിലെ വര്‍മ്മന്‍. ജയിലര്‍ സിനിമ തന്നെ വന്‍ ഹിറ്റാണ്. വര്‍മനെ അനശ്വരമാക്കയ സന്തോഷത്തിലാണ് വിനായകന്‍. ഇപ്പോഴിതാ സണ്‍ പിക്‌ചേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ താരം വര്‍മനിലേയ്ക്ക് എത്തിയതിനെ പറ്റി തുറന്ന് പറയുകയാണ്. രജനികാന്ത്, മോഹന്‍ ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം കിടപിടിക്കത്തക്ക ഒരു കഥാ പാത്രമായി വര്‍മന്‍ മാറിയെന്നത് വിനായകന്‍ എന്ന നടന്റെ കാലിബര്‍ തന്നെയാണ് വെളിവാക്കുന്നത്. സണ്‍ പിക്‌ചേഴ്‌സാണ് വിനായകന്‍ ജയിലര്‍ സിനിമയെ കുറിച്ചും തന്റെ കഥാ പാത്രത്തെക്കുറിച്ചും സംസാരിക്കുന്ന വിഡിയോ സോ ഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്.

നാന്‍ താന്‍ വര്‍മന്‍ എന്നു പറഞ്ഞു കൊണ്ടാണ് വിനായകന്‍ തന്റെ ഹിറ്റ് സിനിമയുടെ വിശേഷങ്ങള്‍ പങ്കിട്ടത്. ജയിലറില്‍ എനിക്ക് അവസരം തരാനായി വിളിക്കുന്ന സമയത്ത് ഞാന്‍ വീട്ടില്‍ ഇല്ലായിരുന്നു. ഒരു കാട്ടിലാ യിരുന്നു. അവിടെ റേഞ്ചുമില്ല. പത്ത് പതിനഞ്ച് ദിവസം അവിടെ കഴിഞ്ഞിരുന്നു. അപ്പോള്‍ ഫോണ്‍ എല്ലാം ഓഫായിരുന്നു. വീട്ടിലെത്തി നോക്കിയപ്പോള്‍ ഒരുപാട് മിസ്ഡ് കോള്‍ കണ്ടു. മാനേജരാണ് വിളിച്ച് കാര്യം പറഞ്ഞത്. തിരിച്ച് വിളിച്ചപ്പോഴാണ് രജിനി സാറിന്റെ കൂടെ ഒരു പടം ചെയ്യുന്നതിനെ പറ്റി അറിയുന്നത്. നെല്‍സണാണ് സംവിധാനം എന്നും പറഞ്ഞു.

പിന്നീട് ഞാന്‍ ഒന്നും ആലോചിച്ചില്ല. രജനി സാറിന്റെ പടം അല്ലേ. നെല്‍സണേയും എനിക്ക് അറിയാം.’ നെല്‍ സണ്‍ ആദ്യം തന്നെ ഞാനാണ് പ്രധാന വില്ലന്‍ എന്നും പറഞ്ഞ് തന്നു. അതായിരുന്നു സിനിമയിലേക്കുള്ള വരവിന് കാരണം. രജനി സാറിനൊപ്പം അഭിനയിച്ച അനുഭവം അത് വാക്കുകള്‍ക്കതീതമാണ്. ഒന്ന് കാണാന്‍ പോലും സാ ധിക്കാതിരുന്ന അദ്ദേഹത്തോടൊപ്പം അഭിനയിക്കുകയെന്നത് വലിയ ഭാഗ്യമാണ്. കെട്ടി പിടിച്ച് അദ്ദേഹം തന്ന എനര്‍ജി മറക്കാന്‍ പറ്റില്ല. വര്‍മന്‍ ഇത്രയും ഹൈ ലെവലില്‍ എത്താന്‍ കാരണം രജനികാന്താണ്. എന്റെ വേഷത്തെ കുറിച്ച് മാത്രമാണ് നെല്‍സണ്‍ സാര്‍ പറഞ്ഞത്.

വര്‍മന്‍ ഇത്രയും ഹിറ്റാകുമെന്ന് കരുതിയില്ല. വീട്ടില്‍ നിന്നും പുറത്ത് പോകാന്‍ സാധിക്കാത്ത രീതിയില്‍ വര്‍മന്‍ ഹിറ്റായി. സ്വപ്നത്തില്‍ പോലും ഇത്രയും ഹൈപ്പ് കരുതിയില്ല. ചിത്രത്തിലെ എല്ലാ രംഗങ്ങളും എനിക്ക് പ്രധാന പ്പെട്ടവയാണ്. വളരെ സന്തോഷത്തോടെയാണ് ഒരോന്നും ചെയ്തത്. നെല്‍സണോടും രജിനി സാറിനോടുമൊക്കെ എനിക്ക് വലിയ നന്ദിയുണ്ടെന്നും വിനായകന്‍ പറയുന്നു.