സിനിമ സ്വപ്നം വീട്ടില്‍ പറയുമ്പോള്‍ നീ ഒരു ഡ്രൈവറിന്റെ മകളാണെന്നും ഐശ്വര്യ റായി അല്ലെന്നും അമ്മ പറയുമായിരുന്നു, നായിക നായകന്‍ ഷോയില്‍ പങ്കെടുത്തത് പോലും വീട്ടിലറിയിക്കാതെ ആയിരുന്നു; സംസ്ഥാനത്തെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട നടി വിന്‍സിയുടെ ജീവിതം

കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂക്കയെ തെരെഞ്ഞെടുത്തപ്പോള്‍ മികച്ച നടിയായി മാറിയത് വിന്‍സി എന്ന പുതുമുഖ താരമാണ്. വിന്‍സി വികൃതി എന്ന സിനിമയിലൂ ടെയാണ് അഭിനയത്തില്‍ എത്തിയത്. നായിക നായകന്‍ ഷോയിലൂടെയാണ് വിന്‍സി ശ്രദ്ധിക്കപ്പെടുന്നത്. മുന്‍പ് വിന്‍സി ഗ്രഹ ലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെ പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ദ നേടുന്നത്. പൊന്നാനിയിലെ ഒരു സാധാരണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്.

അച്ഛന്‍ അലോഷ്യസ് ഡ്രൈവറായിരുന്നു. അമ്മ സോണിയും ചേട്ടന്‍ വിപിനുമാണ് എന്‍രെ കുടുംബം. വളരെ ചെറുപ്പം മുതല്‍ അഭിനയത്തില്‍ വലിയ താല്‍പ്പര്യമായിരുന്നു. സിനിമ സ്വപ്‌നം കണ്ട് നടന്ന ഒരു സാധാരണ പെണ്‍കുട്ടി. പക്ഷേ വീട്ടില്‍ അമ്മ യോട് പറഞ്ഞപ്പോള്‍ നീ ഡ്രൈവറിന്‍രെ മകളാണെന്നും ഐശ്വര്യ റായി അല്ലെന്നും പറയുമായിരുന്നു. സിനിമയിലെത്തിയാല്‍ നല്ല പൈസ കിട്ടും. നല്ല വീട് വയ്ക്കാമെന്നൊക്കെ ആയിരുന്നു ചിന്ത.

പ്ലസ്ടു കഴിഞ്ഞ് ബി ആര്‍ക്ക് പഠിക്കാന്‍ കൊച്ചിയിലേയ്ക്ക് ചേക്കേറി. അത് സിനിമയിലേയ്ക്കുള്ള എന്റെ വഴി തുറക്കാനുള്ള അവസരവുമായി. അങ്ങനെയിരിക്കുമ്പോള്‍ ഒരു റിയാലിറ്റി ഷോയുടെ ഓഡിഷന് പോയി. പുറത്തായി. പക്ഷേ, ഒരു അവസരം കൂടി കിട്ടി. അതില്‍ കടന്നുകൂടി. വീട്ടില്‍ ഇതൊന്നും പറഞ്ഞിട്ടില്ല. അവസാനം നായിക നായകന്‍ ഷോയുടെ ടെലി കാസ്റ്റ് ചെയ്യുന്നതിന്റെ തലേ ദിവസം വീട്ടില്‍ പറഞ്ഞപ്പോള്‍ നല്ല വഴക്കാണ് അപ്പന്റെയും അമ്മയുടെയും കൈയ്യില്‍ നിന്ന് കിട്ടിയത്.

എന്നാല്‍ പരിപാടി ശ്രദ്ധിക്കപ്പെട്ടു.. അതില്‍ രണ്ടാം സ്ഥാനം ലഭിച്ചു. പിന്നീട് സിനിമകള്‍ വന്നു. ഭീമന്റെ വഴി’, ‘ജനഗണമന’, ‘സോളമന്റെ തേനീച്ചകള്‍’, ‘കനകം കാമിനി കലഹം’, ‘രേഖ, പദ്മിനി തുടങ്ങിയ നിരവധി സിനിമകളിലൂടെ മലയാളത്തിന്റ പ്രിയ താരമായി. ഇപ്പോഴിതാ സംസ്ഥാനത്തെ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടി. ബോളിവുഡില്‍ വരെ താരം എത്തി.

Articles You May Like

Comments are closed.