ഫിസിയോ തെറാപ്പി ചെയ്യാന്‍ പറഞ്ഞാല്‍ ചെയ്യില്ല. സിനിമയ്ക്കു വേണ്ടിയാണെങ്കില്‍ ചെയ്യും, അച്ഛനെപ്പോഴും ആ കാര്യമാണ് ഇഷ്ടം; വിനീത് ശ്രീനിവാസന്‍

ശ്രീനിവാസന്‍ എന്ന നടന്‍ പതിറ്റാണ്ടുകളായി മലയാള സിനിമയുടെ ഭാഗമാണ്. നനുപരി വളരെ നല്ല മികച്ച സിനിമകളും അദ്ദേഹം തിരക്കഥ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് താരം അസുഖ ബാധിതനായതും ആശുപത്രിയില്‍ കഴിഞ്ഞതുമെല്ലാം. പുതിയ സിനിമയില്‍ അഭിനയിക്കാന്‍ ഇരിക്കെയാണ് താരം ആശുപത്രിയിലാകുന്നത്.

ഇപ്പോള്‍ സാധാരണ നിലയിലേയ്ക്ക് അദ്ദേഹം എത്തി കൊണ്ടിരിക്കുകയാണ്. പുതിയ സിനിമയായ കുറുക്കനില്‍ വിനീത് ശ്രീനി വാസനൊപ്പമാണ് ശ്രീനിവാസന്‍ അഭിനയിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പറ്റിയും അച്ഛന്റെ ആരോഗ്യത്തെ പററിയും താരം തുറന്ന് പറയുകയാണ്. മനോരമയ്ക്ക് നല്കിയ അഭി മുഖത്തിലാണ് വിനീതിന്‍രെ പ്രതികരണം. അസുഖം വന്ന് വീട്ടിലിരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല അച്ഛന്‍.

അച്ചനെപ്പോഴും സിനിമ ചെയ്യാനാണ് ഇഷ്ടം. ഫിസിയോ തെറാപ്പി ചെയ്യാന്‍ പറഞ്ഞാല്‍ ചെയ്യില്ല. സിനിമയ്ക്കു വേണ്ടിയാണെങ്കില്‍ ചെയ്യും. സിനിമയാണ് അച്ചന്റെ രോഗത്തിനുള്ള മരുന്ന്. കുറുക്കന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത് കൊണ്ടാണ് അച്ഛന്‍ ചികിത്സയ്ക്ക് സമ്മതിക്കുന്നത്.

ആദ്യം സിനിമ തുടങ്ങിയപ്പോള്‍ ഒരു സമയത്ത് അച്ചന്  വയ്യാതായി. പിന്നീട് അച്ഛന് ശരിയായിട്ട് ബാക്കി ചെയ്യാമെന്ന് കൂടെ ഉള്ളവരും താരങ്ങളും സമ്മതിച്ചു.  ഇപ്പോള്‍ ഷൂട്ട് നടക്കുന്നത് വീടിനടുത്തുളള സ്ഥലങ്ങളിലാണെന്നും താരം പറയുന്നു.നിരവധി സിനിമകള്‍ താരം ഇതിനോടകം ചെയ്തിട്ടുണ്ട്. ശ്രീനി വാസനെ പോലെ തന്നെ കഴിവുള്ളവരാണ് മക്കളും. മക്കള്‍ രണ്ടു പേരും നടനായും സംവിധാനത്തിലും വളരെ സജീവമാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്്ത ഹൃദയം സിനിമ വന്‍ ഹിറ്റായിരുന്നു. പ്രണവും കല്യാണിയും ദര്‍ശനയുമാണ് ചിത്രത്തിലുണ്ടായിരുന്നത്.

Articles You May Like

Comments are closed.