പുതിയ സന്തോഷം ആരാധകരുമായി പങ്കുവച്ച് നടന്‍ വിഷ്ണു; സന്തോഷമെന്ന് ആരാധകര്‍

ചില സിനിമകളിലൂടെയും സീരിയലുകളിലൂടെയും ആരാധകരുടെ പ്രിയപ്പെട്ടവരായി ചില താരങ്ങള് മാറാറുണ്ട്. അത്തരത്തില്‍ മിനി സ്‌ക്രീന്‍ പ്രക്ഷകരുടെ ഇഷ്ട താരമായി മാറിയ നടനാണ് വിഷ്ണു. ഒരു പക്ഷേ ഈ പേരു പറഞ്ഞാല്‍ അധികമാര്‍ക്കും അറിയില്ല. പൗര്‍ണമി തിങ്കള്‍ എന് സീരിയലില്‍ നായകനായി എത്തിയത് വിഷ്ണു ആയിരുന്നു. സീരിയലിലെ നായിക ഗൗരി കൃഷ്ണ ആയിരുന്നു. സീരിയലില്‍ വിഷ്ണുവിന്‍രെ പ്രകടനം നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. എന്നാള്‍ ഈ സീരിയലിന് ശേഷം വിഷ്ണുവിനെ അധികം കാണാറില്ലായിരുന്നു.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം വന്നിരുന്നോ അതാണോ താങ്കളെ സീരിയലുകളില്‍ കാണാത്തതെന്ന് ആരാധകര്‍ ചോദിച്ചിരുന്നു. ഇപ്പോഴിതാ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം താരം മിനി സ്‌ക്രീനിലേയ്ക്ക് തന്നെ തിരിച്ചെത്തുകയാണ്. സീരിയലിലൂടെ തന്നെയാണ് തന്റെ തിരിച്ചുവരവെന്നും താരം പറയുന്നു. ഏഷ്യാ നൈറ്റിലൂടെയാണ് വിഷ്ണു വീണ്ടും വരുന്നത്. ഏഷ്യാനൈറ്റിലെ പത്തരമാറ്റ് എന്ന സീരിയലിലെ മുഖ്യ കഥാപാത്ര മായിട്ടാണ് താരം എത്തുന്നത്.

വലിയ ഒരു ബിസിനസ് കുടുംബത്തിന്റെയും അതിലെ ഇളം തലമുറക്കാരായ മൂന്ന് യുവാക്കളുടെയും അവര്‍ കണ്ടുമുട്ടുന്ന മൂന്ന് പെണ്‍കുട്ടികളുടെയും കഥയാണ് സീരിയല്‍ പറയുന്നത്. നീണ്ട മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ സീരിയലിലേയ്ക്ക് തിരിച്ചെത്തുകയാണെന്നും പത്തരമാറ്റ് സീരിയലിലെ ആദര്‍ശ് എന്ന കഥാ പാത്രത്തെ യാണ് താന്‍ ചെയ്യുക എന്നും വിഷ്ണു വ്യക്തമാക്കുന്നു.

ഇതൊരു റീപ്ലേസ്മെന്റ് കഥാപാത്രമാണ്. മറ്റൊരാള്‍ ചെയ്തു വച്ചതിന്റെ ബാക്കിയാണ് ഞാന്‍ ചെയ്യുന്നത്. അത് നിങ്ങള്‍ എത്രത്തോളം അംഗീകരിയ്ക്കും എന്നൊന്നും എനിക്ക് അറിയില്ല. ഞാന്‍ അത്ര വലിയ നടന്‍ ഒന്നും അല്ല. എന്നാലും എന്റെ മാക്സിമം, ഏറ്റവും മികച്ച രീതിയില്‍ ചെയ്യാന്‍ ഞാന്‍ ശ്രമിയ്ക്കുന്നതായിരിയ്ക്കും. എനിക്ക് മുന്നേയുള്ള ആള്‍ക്ക് കൊടുത്ത സ്നേഹവും സപ്പോര്‍ട്ടും എനിക്കും കിട്ടും എന്ന് പ്രതീക്ഷിക്കുന്നുവെന്നും വിഷ്ണു തന്റെ സോഷ്യല് മീഡിയയില്‍ കുറിച്ചു.

Comments are closed.