എന്റെ കണ്ണില്‍ നോക്കിയായിരുന്നു അന്ന് ചേട്ടന്‍ ആ വാക്കുകള്‍ പറഞ്ഞത്. അങ്ങനെയാണ് ആദ്യം ഇഷ്ടം തോന്നുന്നത്; യുവയോട് പ്രണയം തോന്നിയതിനെ പറ്റി മൃദുല പറയുന്നു

സീരിയല്‍ താരങ്ങള്‍ക്കുപരി സെലിബ്രിറ്റി കപ്പിള്‍സുമാണ് മൃദുലയും യുവയും. നിരവദി സീരിയലുകളില്‍ മൃദുല അഭിനയിച്ചിട്ടുണ്ട്. സുന്ദരി, മഞ്ഞില്‍ വിരിഞ്ഞ പൂവ് തുടങ്ങിയ സീരിയലുകളിലെ നായകനായിരുന്നു യുവ. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതത്തിലാണ് ഇവര്‍ വിവാഹം ചെയ്ത ത്. ഇപ്പോള്‍ മകള്‍ ധ്വനിയും ഇവര്‍ക്കൊപ്പമുണ്ട്. അടുത്തിടെയാണ് ധ്വനിക്ക് ഒന്നാം പിറന്നാള്‍ വന്നെത്തിയത്. സോഷ്യല്‍ മീഡിയയയിലും യൂ ട്യൂബിലുമെല്ലാം ഇരുവരും സജീവമാണ്. അതിനാല്‍ തന്നെ വിശേഷങ്ങളെല്ലാം ഇവര്‍ പങ്കിടാറുമുണ്ട്.

കുറച്ച് നാളുകളായി സ്റ്റാര്‍ മാജിക്ക് ഷോയിലും ഇരുവരുമുണ്ട്. ഇപ്പോഴിതാ യുവയോട് ആദ്യമായി പ്രണയം തോന്നിയതിനെ പറ്റി തുറന്ന് പറയുകയാണ് മൃദുല.യുവയുടെ ഒരു വാക്കിലാണ് താന്‍ വീണു പോയതെന്നാണ് മൃദുല പറയുന്നത്. ഒരു ബര്‍ത്ത് ഡേ പാര്‍ട്ടി കഴിഞ്ഞ് തിരിച്ച് എന്നെ വീട്ടിലേക്ക് വിട്ടത് യുവയാണ്. കാറില്‍ ഞങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. പൊതുവെ വീട്ടില്‍ നിന്ന് അങ്ങനെ പുറത്ത് പോകാറില്ലായിരുന്നു. വേറെ കുറച്ച് ഇഷ്യൂസൊക്കെയായി ഞാന്‍ അത്ര നല്ല മാനസികാവസ്ഥയില്‍ അല്ലായിരുന്നു. ഏട്ടനെ വിശ്വാസമുള്ളത് കൊണ്ടാണ് അമ്മ അന്ന് പോവാന്‍ സമ്മതം തന്നത്. കാറില്‍ വീട്ടില്‍ ഡ്രോപ്പ് ചെയ്തപ്പോല്‍ നിനക്ക് ഏത് സമയത്ത് വേണമെങ്കിലും എന്നെ വിളിക്കാം. ഞാന്‍ എപ്പോഴും കൂടെയുണ്ടാവും.

എന്നും ഒപ്പമുണ്ടാവുമെന്ന് അന്ന് ചേട്ടന്‍ പറഞ്ഞു. എന്റെ കണ്ണില്‍ നോക്കിയായിരുന്നു ഏട്ടന്‍ സംസാരിച്ചത്. ആ നിമിഷം തന്നെ എനിക്ക് സന്തോഷം തോന്നിയെന്നും പ്രണയം തോന്നിയെന്നും മൃദുല പറയുന്നു. അങ്ങനെയാണ് ഉള്ളിലൊരു ഇഷ്ടം വന്നതെന്നായിരുന്നു മൃദുല പറഞ്ഞത്. അതുകഴിഞ്ഞ് ഞങ്ങള്‍ മെസ്സേജ് അയയ്ക്കുമായിരുന്നു.

ആ സമയത്ത് രണ്ട് പേര്‍ക്കും വീട്ടില്‍ കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ ഒന്നൂടെ കണ്ടു. പിന്നീട് ജാതകം നോക്കിയപ്പോള്‍ ചേര്‍ച്ചയുണ്ടായിരുന്നു. അങ്ങനെയാണ് വിവാഹം നടത്തുകയായിരുന്നുവെന്നും ഇരുവരും പറയുന്നു. അന്നും ഇന്നും തന്നെ കെയര്‍ ചെയ്യുന്നതില്‍ ചേട്ടന്‍ ഒരുപോലെയാണെന്നും മൃദുല പറയുന്നു.

Comments are closed.