Categories: Film News

നായികയായി വന്നാല്‍ വിവാഹം നടക്കാതെ വന്നാലോ എന്ന്‌ കാവ്യയുടെ അമ്മ ഭയന്നിരുന്നു; ദിലീപിന്റെ നായികയായി കാവ്യ വന്നതിനെ പറ്റി ലാല്‍ജോസ്

കാവ്യ മാധവന്‍ മലയാള സിനിമയിലെ മുന്‍നിര നായികയും ഏവരുടെയും പ്രിയപ്പെട്ട താരവുമായിരുന്നു. നിര വധി ആരാധകരും കാവ്യക്കുണ്ട്. ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് മാറി കാവ്യ ദിലീപിന്‍രെ ഭാര്യയും മഹാലക്ഷ്മി യുടെ അമ്മയുമൊക്കെയായി ജീവിതം മുന്നോട്ട് നീക്കുകയാണ്. കാവ്യയുടെ മിക്ക ചിത്രങ്ങളിലും നായകനായി വന്നത് ദിലീപായിരുന്നു. ബാല താരമായി അഭിനയത്തിലെത്തിയ കാവ്യ പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന സിനിമയിലൂടെയാണ് നായികയായിട്ട് വരുന്നത്. ലാല്‍ജോസിന്‍രെ സിനിമയായിരുന്നു അത്. അന്ന് കാവ്യയ്ക്ക് പകരം ശാലിനി ആയിരുന്നു അഭിനയിക്കേണ്ടിയിരുന്നതെന്നും എന്നാല്‍ നടിക്ക് വെറെ ചിത്രങ്ങള്‍ ഉള്ളതിനാല്‍ അന്ന് ശാലിനിയെ കിട്ടിയില്ലായെന്നും അങ്ങനെയാണ് അത് കാവ്യയിലേയ്ക്ക് എത്തിയതെന്നും താരം പറയുക യാണ് മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍.

കാവ്യയ്ക്ക് പകരം ശാലിനിയായിരുന്നു അന്ന് നായികയാകേണ്ടത്. നടി പെട്ടെന്ന് മറ്റ് സിനിമകള്‍ ഏറ്റെടുത്ത് പോയതോടെ എനിക്ക് നായികയെ കിട്ടാതെ ബ്ലാങ്ക് ആയി നില്‍ക്കേണ്ടി വന്നു. ആ സമയത്താണ് ഭൂതക്കണ്ണാടി എന്ന സിനിമയില്‍ അഭിനയിച്ച പെണ്‍കുട്ടിയുടെ മുഖം ഓര്‍മ്മ വരുന്നത്. അത് കാവ്യ മാധവനായിരുന്നു. നടി അവതരിപ്പിച്ച പന്ത്രണ്ട് വയസുകാരിയായ പെണ്‍കുട്ടി വയസറിയിച്ച് വലിയ പെണ്‍കുട്ടിയാകുന്നതൊക്കെ ആ സിനിമയിലൂടെ കാണിച്ചിരുന്നു. പെട്ടെന്ന് എനിക്ക് കാവ്യയെ ഓര്‍മ്മ വന്നു. ആ സിനിമ എടുത്തിട്ട് രണ്ട് വര്‍ഷ മായി.

അവളിപ്പോള്‍ വളര്‍ന്നിട്ടുണ്ടാവുമല്ലോ എന്നോര്‍ത്തു. അങ്ങനെ നീലേശ്വരത്ത് പോയി കാവ്യയെ കണ്ടെങ്കിലും അവളുടെ അമ്മയ്ക്ക് വലിയ പേടിയായിരുന്നു. അനിയത്തിയുടെ റോളിലൊക്കെ അഭിനയിപ്പിച്ചാല്‍ മതി. അല്ലെങ്കില്‍ വിവാഹം കഴിക്കാനൊക്കെ പ്രശ്നമാവില്ലേ എന്നൊക്കെ അന്ന് അമ്മ ചോദിച്ചിരുന്നു. അക്കാലത്ത് സിനിമയില്‍ നായികയായാല്‍ കല്യാണം നടക്കാതെ പോവുമോ എന്നിങ്ങനെയുള്ള പേടികളുണ്ടായിരുന്നു. അതാണ് കാവ്യയുടെ അമ്മ അങ്ങനെ പറഞ്ഞത്.

എന്നാല്‍ പിന്നീട് കാവ്യയുടെ കഥാപാത്രത്തെ കുറിച്ചൊക്കെ പറഞ്ഞ് കൊടുത്തതിന് ശേഷം അവര്‍ക്ക് കുഴപ്പമില്ലാതായി. ഒന്‍പതാം ക്ലാസ് കഴിഞ്ഞ് പത്തിലേക്ക് പോവുന്ന പ്രായമോ മറ്റോ ആയിരുന്നു അന്നെന്നും പതിനഞ്ചുവയസുകാരിയായ കാവ്യ ആണ് ആ സിനിമയില്‍ അഭിനയിച്ചതെന്നും ലാല്‍ജോസ് പറയുന്നു.

Reshma

Recent Posts

തെന്നിന്ത്യന്‍ നടി തപ്‌സി പന്നു വിവാഹിതയാകുന്നു. പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; വരന്‍ പ്രശസ്ത ബാഡ്മിന്റണ്‍ പ്ലെയര്‍

മലയാളത്തില്‍ ഉള്‍പ്പടെ തെന്നിന്ത്യയിലെ പല ഭാഷകളിലും ബോളിവുഡിലുമെല്ലാം വളരെ തിരക്കുള്ള താര മായി മാറിയ നടിയാണ് തപ്‌സി പന്നു. ഇപ്പോഴിതാ…

3 months ago

എനിക്ക് പതിനെട്ട് വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്, ആ സമയത്ത് എനിക്ക് അത് ഒട്ടും ഉള്‍ക്കൊള്ളാന്‍ പറ്റുമായിരുന്നില്ല; ബിനു പപ്പു

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് കുതിരവട്ടം പപ്പു. ഒരുകാലത്ത് അദ്ദേഹം അനശ്വരമാക്കിയ നിര വധി കഥാപാത്രങ്ങള്‍ നമ്മുക്ക് ഇപ്പോഴും കാണാന്‍…

3 months ago

നടി ലെന വീണ്ടും വിവാഹിതയായി. ഗംഗന്‍യാന്‍ ദൗത്യത്തിലെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്താണ് ഭര്‍ത്താവ്, വിവാഹം രഹസ്യമാക്കി വച്ചത് ഈ ദിവസത്തിനായെന്ന് ലെന; ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരം തന്നെയാണ് ലെന. നായികയായും സഹ വേഷങ്ങളിലും നായകന്‍മാരുടെ അമ്മ് വേഷത്തിലും വളരെ ബോള്‍ഡായി…

3 months ago

ശരത്… 9 വര്‍ഷം ആയി നീ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട്, പക്ഷേ ഞങ്ങളുടെ കൂടെ തന്നെയുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം; സോണിയ

ഏഷ്യാനൈറ്റില്‍ ഒരു കാലത്ത് തരംഗം ഉണ്ടാക്കിയ സീരിയലായിരുന്നു ഓട്ടോഗ്രാഫ്. അതിലെ താരങ്ങളെല്ലാം ഇന്നും ആരാധകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടവരാണ്. അതിലെ പെണ്‍താരങ്ങള്‍…

3 months ago

വാഹനാപകടം; നടന്‍ സുരാജ് വെഞ്ഞാറമ്മൂടിന്‍രെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് എംവിഡി

മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. കോമഡി വേഷങ്ങളിലൂടെ സിനിമയിലെ ത്തി പിന്നീട് ക്യാരക്ടര്‍ റോളുകലും ചെയ്ത് നാഷണല്‍…

3 months ago