Categories: Entertainments

ഒരു ഗര്‍ഭിണിയുടെ മുഴുത്ത തുടകളെ പറ്റി ഞാന്‍ എന്റെ പിതാവിനെപ്പോലെ ബഹുമാനിച്ചിരുന്ന 70 കഴിഞ്ഞ ആ വ്യക്തി പറഞ്ഞപ്പോള്‍ അപമാനം കൊണ്ട് എന്റെ തല കുനിഞ്ഞു, കരഞ്ഞു പോയി; പോസ്റ്റുമായി ലക്ഷ്മി പ്രിയ

നടി ലക്ഷ്മി പ്രിയ ചുരുക്കം ചില സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും താരം ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. ബിഗ് ബോസിലും താരം ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് ലക്ഷ്മി പ്രിയ. ലക്ഷ്മി പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കിട്ട ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മുന്‍പ് നടന്ന ഒരു സംഭവത്തെ പറ്റിയാണ് താരം പറയുന്നത്.

അപമാനം കൊണ്ട് തല കുനിയല്‍

2016 ഡിസംബര്‍ 31.സഹോദരി തുല്യയായി കരുതിയിരുന്ന അയല്പക്കക്കാരിയുടെ മറ്റൊരു സ്ഥലത്ത് താമസിക്കുന്ന 70 ന് മുകളില്‍ വയസ്സുള്ള അച്ഛന്‍ ന്യൂ ഇയര്‍ വിഷ് ചെയ്യാന്‍ ജയേഷേട്ടന്റെ ഫോണില്‍ വിളിക്കുന്നു. വളരെ സ്‌നേഹത്തോടെ അങ്കിളേ എന്ന് വിളിച്ചു സംസാരിക്കുന്നു. ഒരു വയസ്സ് മാത്രം ആയ മാതുവിനെക്കുറിച്ച് എന്റെ കൊച്ചു മകള്‍ എവിടെ? എന്നെക്കുറിച്ച് എന്റെ മോളെവിടെ എന്നൊക്കെ ചോദിക്കുന്നു. ചേട്ടന്‍ മറുപടി പറയുന്നു. ആരാണ് ഫോണില്‍ എന്ന എന്റെ ചോദ്യത്തിന് ‘ ഇന്ന ആളുടെ അച്ഛന്‍ എന്ന് ആംഗ്യത്തിലൂടെ പറയുകയും നല്ല വെള്ളമാണ് എന്ന് പറയുകയും ചെയ്തു.

എന്റെ മോള്‍ക്ക് ഫോണ്‍ കൊടുക്ക് എന്ന് നിര്‍ബന്ധിച്ചപ്പോള്‍ എനിക്ക് ഫോണ്‍ തരികയും ‘ആഹ് അച്ഛാ എന്ന് വിളിച്ച് ന്യൂ ഇയര്‍ വിഷ് ചെയ്യുകയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. ഉടനെ ആ മനുഷ്യന്‍ ‘ ലക്ഷ്മി മോളെ, ലക്ഷ്മി എന്നു പറയുമ്പോള്‍ എന്റെ മനസ്സിലേക്ക് വരുന്ന കാര്യം നീ ഗര്‍ഭിണി ആയിരുന്നപ്പോള്‍ പാന്റ്‌സ് ന്റെ ഇടയിലൂടെ കാണുന്ന നിന്റെ മുഴുത്ത തുടകളാണ് മോളെ.. ഇപ്പോഴും അതോര്‍ക്കുമ്പോ ഹോ ‘ അത്രയുമേ ഞാന്‍ കേട്ടുള്ളൂ. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

അതുവരെ സന്തോഷത്തോടെ സംസാരിച്ച ഞാന്‍ കരയുന്നത് കണ്ട് എന്നോട് ചേട്ടന്‍ കാര്യം അന്വേഷിച്ചു. എന്റെ പിതാവിനെക്കാള്‍ വയസ്സുള്ള ആ മനുഷ്യന്റെ വാക്കുകള്‍ ആവര്‍ത്തിക്കാന്‍ എനിക്ക് ശക്തി ഉണ്ടായില്ല. വിങ്ങി കരഞ്ഞു കൊണ്ട് ഞാന്‍ ഗര്‍ഭകാലത്തെ കാലുകളെ കുറിച്ചോര്‍ത്തു. രണ്ടാം മാസം ഹിഡിംബി എന്ന നാടകം അവതരിപ്പിച്ചപ്പോള്‍ പ്ലാസന്റ മറിഞ്ഞു പോകുകയും തുടര്‍ച്ചയായ ബ്ലീഡിങ് ഉണ്ടാവുകയും ചെയ്തിരുന്നു.

അന്ന് മുതല്‍ തുടങ്ങിയ ബ്ലീഡിങ് ആറെ മുക്കാല്‍ മാസത്തില്‍ മാതുവിനെ സിസേറിയന്‍ ചെയ്ത് എടുക്കുന്നത് വരെ തുടര്‍ന്നു. അതേ തുടര്‍ന്നു അന്ന് മുതല്‍ ഹെവി ഡോസ് ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കുകയും എല്ലാ ആഴ്ചകളിലും സിന്തറ്റിക് ഹോര്‍മോണ്‍ ഇന്‍ജെക്ഷന്‍ എടുക്കുകയും ബ്ലീഡിങ് മൂലം മിക്ക ദിവസവും ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കുകയും മാത്രമല്ല ഗര്‍ഭത്തിന്റെ മൂന്നാം മാസം മുതല്‍ പ്രസവം വരെ ഞാന്‍ ഷുഗര്‍ രോഗി ആവുകയും രണ്ടു നേരം ഇന്‍സുലിന്‍ എടുക്കുകയുമൊക്കെ ചെയ്തിരുന്നു.

മൂന്നാം മാസം മുതല്‍ തുട മുതല്‍ കാല്‍പ്പാദം വരെ നീര് വിങ്ങിയിരുന്നു. ഒരു വലിയ പഴുത്ത ചക്കപ്പഴം പോലെ. അങ്ങനെയുള്ള ഗര്‍ഭിണിയുടെ മുഴുത്ത തുടകള്‍ എന്റെ കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞ ശേഷവും മനസ്സില്‍ കൊണ്ടു നടക്കുന്നു എന്ന് ഞാന്‍ എന്റെ പിതാവിനെപ്പോലെ ബഹുമാനിച്ചിരുന്ന വ്യക്തി പറഞ്ഞപ്പോള്‍ അപമാനം കൊണ്ട് എന്റെ തല കുനിഞ്ഞു പോയി.

Reshma

Recent Posts

തെന്നിന്ത്യന്‍ നടി തപ്‌സി പന്നു വിവാഹിതയാകുന്നു. പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; വരന്‍ പ്രശസ്ത ബാഡ്മിന്റണ്‍ പ്ലെയര്‍

മലയാളത്തില്‍ ഉള്‍പ്പടെ തെന്നിന്ത്യയിലെ പല ഭാഷകളിലും ബോളിവുഡിലുമെല്ലാം വളരെ തിരക്കുള്ള താര മായി മാറിയ നടിയാണ് തപ്‌സി പന്നു. ഇപ്പോഴിതാ…

3 months ago

എനിക്ക് പതിനെട്ട് വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്, ആ സമയത്ത് എനിക്ക് അത് ഒട്ടും ഉള്‍ക്കൊള്ളാന്‍ പറ്റുമായിരുന്നില്ല; ബിനു പപ്പു

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് കുതിരവട്ടം പപ്പു. ഒരുകാലത്ത് അദ്ദേഹം അനശ്വരമാക്കിയ നിര വധി കഥാപാത്രങ്ങള്‍ നമ്മുക്ക് ഇപ്പോഴും കാണാന്‍…

3 months ago

നടി ലെന വീണ്ടും വിവാഹിതയായി. ഗംഗന്‍യാന്‍ ദൗത്യത്തിലെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്താണ് ഭര്‍ത്താവ്, വിവാഹം രഹസ്യമാക്കി വച്ചത് ഈ ദിവസത്തിനായെന്ന് ലെന; ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരം തന്നെയാണ് ലെന. നായികയായും സഹ വേഷങ്ങളിലും നായകന്‍മാരുടെ അമ്മ് വേഷത്തിലും വളരെ ബോള്‍ഡായി…

3 months ago

ശരത്… 9 വര്‍ഷം ആയി നീ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട്, പക്ഷേ ഞങ്ങളുടെ കൂടെ തന്നെയുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം; സോണിയ

ഏഷ്യാനൈറ്റില്‍ ഒരു കാലത്ത് തരംഗം ഉണ്ടാക്കിയ സീരിയലായിരുന്നു ഓട്ടോഗ്രാഫ്. അതിലെ താരങ്ങളെല്ലാം ഇന്നും ആരാധകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടവരാണ്. അതിലെ പെണ്‍താരങ്ങള്‍…

3 months ago

വാഹനാപകടം; നടന്‍ സുരാജ് വെഞ്ഞാറമ്മൂടിന്‍രെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് എംവിഡി

മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. കോമഡി വേഷങ്ങളിലൂടെ സിനിമയിലെ ത്തി പിന്നീട് ക്യാരക്ടര്‍ റോളുകലും ചെയ്ത് നാഷണല്‍…

3 months ago