
ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ഉള്ള ജോലി കൂടെ ഇല്ലാതായി, ചിലര്‍ പോസ്റ്ററുകള്‍ കീറിക്കളഞ്ഞു, ലോട്ടറിക്കച്ചവടവത്തിന് ഇറങ്ങിയത് കട ബാധ്യത മൂലം; ബേബിയും മേരിയും പറയുന്നു
ആക്ഷന്‍ ഹീറോ ബിജുവിലെ പോലീസ് സ്‌റ്റേഷനില്‍ അയല്‍ പക്കത്തെ ഞരമ്പു രോഗിയായ ശല്യക്കാരനെ പറ്റി പറയാന്‍ ചെല്ലുന്ന ബേബിയെയും മേരിയെയും പിന്നീട് അവര്‍ പറയുന്ന തമാശകളും ചിരിയുമെല്ലാം എന്നും ആരാധകര്‍ ഏറ്റെടുത്തിരുന്നു. വെറും മിനിറ്റുകള്‍ മാത്രമേ ഇവര്‍ സിനിമയില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും ഇന്നും ട്രോളുകളിലും മറ്റും ഇവരുടെ ചിരിയും ഡയലോഗുമൊക്കെ കാണാവുന്നതാണ്. സിനിമ പോലെ തന്നെ സിനിമ യിലെ ഈ ചേച്ചിമാരും ആരാധകരുടെ മനസില്‍ ഇടം നേടി. പിന്നീട് കണ്ണന്‍ ദേവന്റെ പരസ്യത്തിലും ഇരുവരും ഉണ്ടായിരുന്നു. ഇപ്പോഴിതാ ആക്ഷന്‍ ഹിറോ ബിജുവിന് ശേഷം തങ്ങളുടെ ജീവിതത്തെ പറ്റി ബേബിയും മേരിയും മാസ്റ്റര്‍ ബീന്‍ ചാനലിനോട് തുറന്ന് പറയുകയാണ്.

സിനിമയില് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി ഞങ്ങള്‍ പോകുമായിരുന്നു. എന്നാല്‍ ഒരു സിനിമയില്‍ പോലും ഇതു ‘വരെ ഞങ്ങളുടെ മുഖം വന്നിരുന്നില്ല അതിനാല്‍ കൂട്ടുകാരും മക്കളുമൊക്ക കളിയാക്കുമായിരുന്നു. ആ സിനിമ യില്‍ ചെറിയ വേഷമാണെങ്കിലും മുഖം കാണാന്‍ പറ്റിയതിന്‌റെ സന്തോഷമുണ്ടായിരുന്നു സിനിമയില്‍ ശ്രദ്ധിക്ക പ്പെട്ടതോടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്ന നിലയില്‍ വിളിക്കാതെ ആയി.

സിനിമയില്‍ അഭിനയിച്ചതറിഞ്ഞ് അസൂയപ്പെട്ട ചില നാട്ടുകാര്‍ തന്റെ ചിത്രമുള്ള ആ സിനിമയുടെ പോസ്റ്ററുകള്‍ കീറിക്കളഞ്ഞെന്ന് മേരി പറയുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ആയി പോയപ്പോള്‍ സ്ഥിര വരുമാനം ഉണ്ടായിരുന്നു. കുടുംബം നോക്കാനുള്ള ജോലിയാണ് ഇല്ലാതായത്.

അതില്‍ വിഷമം ഉണ്ടെന്നും ഇരുവരും പറയുന്നു. മേരി ലോട്ടറി കച്ചവടത്തിനിറങ്ങിയത് വലിയ വാര്‍ത്ത ആയി രുന്നു. കടബാധ്യതകള്‍ ഉള്ളതിനാലാണ് താന്‍ ലോട്ടറി ക്കച്ചവടത്തിനിറങ്ങിയ തെന്നും ആദ്യ ദിവസം ലോട്ടറിയു മായി ഇറങ്ങിയപ്പോള്‍ തനിക്ക് സങ്കടമായിരുന്നുവെന്നും പക്ഷേ ചെയ്യാതിരിക്കാനാവില്ലെന്നും മേരി പറയുന്നു. തനിക്കും ഈ ജോലി ചെയ്യണ മെന്നുണ്ടെന്നും പക്ഷേ വീട്ടുകാര്‍ സമ്മതിക്കില്ലെന്നും ബേബി പറയുന്നു.