ഗുണ കേവ് സന്ദര്‍ശിച്ചപ്പോള്‍ ഞാന്‍ കണ്ട കാഴ്ച്ച ഇനി ഒരു ജന്മത്തിലും കാണാന്‍ പാടില്ലാത്തതായിരുന്നു. പിണഞ്ഞുകിടക്കുന്ന രണ്ട് അസ്ഥികുടങ്ങള്‍. ഇവിടെ വീണാല്‍ മരിച്ചുകിടന്നാലും ആരും അറിയില്ലെന്ന് മാത്രമല്ല തണുപ്പു കാരണം ശരീരം പെട്ടെന്ന് ദ്രവിക്കുകയുമില്ല; മോഹന്‍ലാല്‍

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രം ആരാധകര്‍ക്ക് ഇതിനോടകം പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ്. നിര വധി താരങ്ങള്‍ ചിത്രത്തെ അനുമോദിക്കുകയും ഇതിലെ താരങ്ങളെയും റിയല്‍ ലൈഫിലെ താരങ്ങളെയും അനുമോദിക്കുന്നുമുണ്ട്. യാഥാര്‍ത്ഥ്യത്തില്‍ നടന്ന ഒരു സംഭവമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്നും നമ്മുക്ക് അറിയാവുന്നതാണ്. 2006ല്‍ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്ന് കൊടൈയ്ക്കനാലിലേയ്ക്ക് ടൂര്‍ പോകുന്ന കുറ ച്ചധികം ചെറുപ്പക്കാര്‍ മടക്കയാത്രയില്‍ കാണുന്ന ഗുണ കേവ് അഥവാ ചെകുത്താന്റെ അടുക്കള എന്നറി യപ്പെടുന്ന ഗുഹയിലേയ്ക്ക് പോകുന്നതും അവിടെ വച്ച് തങ്ങളുടെ കൂട്ടുകാരന്‍മാരില്‍ ഒരാള്‍ അഗാധ ഗര്‍ത്ത തില്‍ അകപ്പെടുന്നതും പിന്നീട് വളരെ സാഹസികമായി മറ്റുള്ളവര്‍ സുഹൃത്തിനെ രക്ഷപ്പെടുത്തുന്ന തുമാണ് സിനിമ പറയുന്നത്. സിനിമ കണ്ടവര്‍ക്കാര്‍ക്കും ചിത്രത്തിനെക്കുറിച്ചോ അഭിനേതാക്കളേക്കുറിച്ചോ നെഗറ്റീ വായി ഒന്നും പറയാനില്ലായെന്നതാണ് സത്യം. ഇപ്പോഴിതാ മുന്‍പൊരിക്കല്‍ യാത്രകല്‍ ഏറെ ഇഷ്ട്ടപ്പെടുന്ന ന മ്മുടെ സ്വന്തം ലാലേട്ടന്‍ ഗുണകേവിലേയ്ക്ക് പോയതും അദ്ദേഹം അവിടെ കണ്ട കാഴ്ച്ചയുമൊക്കെ ഒരിക്കല്‍ അദ്ദേഹം വിവരണമാക്കി മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഇപ്പോഴിതാ സിനിമാ ഹിറ്റായതോടെ ഗുണ കേവിന്റെ കൂടുതല്‍ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്ത് വന്നതോടെ മാതൃ ഭൂമി ഓണ്‍ലൈനിലും ലാലേട്ടന്‍രെ ഗുണ കേവ്് സന്ദര്‍ശന വിവരണം വന്നു. അതിപ്രകാരമായിരുന്നു. ഗുണ കേവില്‍ താന്‍ കണ്ട കാഴ്ചകള്‍ ഇനി വരുന്ന ജന്മങ്ങളില്‍ പോലും താന്‍ ഓര്‍ക്കുമെന്നാണ് മോഹന്‍ലാല്‍ ഗുണ കേവിനെ പറ്റി പറയുന്നത്്. ‘കുന്നുകള്‍ക്കും താഴ്വരകള്‍ക്കും ഭൂശോഷണം സംഭവിച്ചാണ് ഈ സ്ഥലം ഇന്ന് കാണുന്ന അവസ്ഥയിലേക്ക് എത്തിയതെന്ന് ഭൂമിശാസ്ത്രത്തില്‍ അറിവുള്ളവര്‍ പറയുന്നു. 55-60 ദശലക്ഷം വര്‍ഷം മുമ്പ് ഉയര്‍ന്ന് വന്ന് രൂപം പ്രാപിച്ച പീഠഭൂമികളില്‍പെട്ടതാണ് കൊടൈക്കനാല്‍, മൂന്നാര്‍, വയനാട് എന്നിവ. ഭൂമിക്ക് മുകളില്‍ മാത്രമല്ല അടിയിലും വിസ്മയങ്ങള്‍ സംഭവിക്കുന്നുണ്ട്. ഗുണ കേവിന്റെ ഉള്ളിലേക്ക് പോകുന്തോറും ഇരുട്ട് വന്ന് നമ്മളെ വിഴുങ്ങും. പലയിടത്തും ചതുപ്പാണ്. തണുപ്പ് കനത്തു. നനഞ്ഞ പാറയു ടെയും കെട്ടിക്കിടക്കുന്ന വായുവിന്റെയും ഇടകലര്‍ന്ന ഗന്ധം. മുകളിലെ വിടവിലൂടെ വരുന്ന വെളിച്ചം പലപ്പോഴും താഴെയെത്തുന്നില്ല.

ആ ഇരുട്ടിലൂടെ സ്ഥലവാസിയായ ഒരാളുടെ സഹായത്തോടെ മുന്നോട്ട് നടന്ന് ടോര്‍ച്ചടിച്ചപ്പോള്‍ കണ്ട കാഴ്ച ഇനി വരുന്ന ജന്മങ്ങളില്‍ പോലും കാണാന്‍ ആഗ്രഹിക്കുന്നില്ല. ‘പിണഞ്ഞുകിടക്കുന്ന രണ്ട് അസ്ഥികുടങ്ങള്‍. തൊട്ട പ്പുറം ദ്രവിച്ചുതീര്‍ന്ന ചുരിദാര്‍. വീണതോ വീഴ്ത്തപ്പെട്ടതോ ആയ ഏതോ ദുരന്തജന്മങ്ങളുടെ ശേഷിപ്പുകള്‍. ഇവിടെ വീണാല്‍ മരണം മാത്രമെ വഴിയുള്ളൂ. മരിച്ചുകിടന്നാലും ആരും അറിയില്ല. തണുപ്പു കാരണം ശരീരം അത്ര പെട്ടെന്ന് ദ്രവിക്കുകയുമില്ല.’പ്രകൃതി ഒരുക്കിയ മോര്‍ച്ചറിയില്‍ മാസങ്ങളോളം ചിലപ്പോള്‍ വര്‍ഷങ്ങള്‍ കിടക്കും.

കൊടൈക്കനാലിലെ ഏകാന്തമായ കൊക്കകളില്‍ ഇതുപോലുള്ള എത്രയോ മൃതദേഹങ്ങള്‍ പാതി ജീര്‍ണിച്ചും എല്ലിന്‍ കൂടുകളായും കിടപ്പുണ്ടെന്ന് ആ വഴികളില്‍ ഇറങ്ങിപ്പോയ പണിക്കാര്‍ പറയുന്നു. മിക്കവയും സ്ത്രീകളു ടേതാണ്. വളകളും ചുരിദാറുകളും ആഭരണങ്ങളും ചിതറികിടക്കുന്നു.’ആഴങ്ങളില്‍ പൊലിഞ്ഞ അശാന്തമായ ആത്മാവുകള്‍ ചെകുത്താന്റെ പാചകപ്പുരയില്‍ നിന്നും പൊങ്ങുന്ന വെളുത്ത പുകയില്‍ കലര്‍ന്നിട്ടുണ്ടാകണം. അങ്ങനെ നോക്കുമ്പോള്‍ കൊടൈക്കനാലിലെ കോടമഞ്ഞിന്‍ കൂട്ടങ്ങള്‍ എന്നെ പേടിപ്പിക്കുന്നു. അപ്പോള്‍ സുന്ദരമായ കൊടൈക്കനാല്‍ ഒരു ഭയം കൂടിയാണെന്നും മോഹന്‍ലാല്‍ ആ കുറിപ്പില്‍ വിവരിക്കുന്നു.

Comments are closed.