തെന്നിന്ത്യന്‍ നടി തപ്‌സി പന്നു വിവാഹിതയാകുന്നു. പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; വരന്‍ പ്രശസ്ത ബാഡ്മിന്റണ്‍ പ്ലെയര്‍

മലയാളത്തില്‍ ഉള്‍പ്പടെ തെന്നിന്ത്യയിലെ പല ഭാഷകളിലും ബോളിവുഡിലുമെല്ലാം വളരെ തിരക്കുള്ള താര മായി മാറിയ നടിയാണ് തപ്‌സി പന്നു. ഇപ്പോഴിതാ നടി തപ്‌സി പന്നു വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ ത്തയാണ് പുറത്ത് വരുന്നത്. പല തവണ വിവാഹ വാര്‍ത്തയെക്കുറിച്ച് ചോദിക്കുമ്പോള്‍ കൃത്യമായ മറുപടി താ രം തന്നിരുന്നില്ല. തപ്‌സിക്ക് നിലവില്‍ മുപ്പത്തിയാറ് വയസുണ്ട്. ഒരിക്കല്‍ തന്‍രെ വിവാഹത്തെക്കുറിച്ച് ചോദി ച്ചപ്പോള്‍ ഞാന്‍ ഇനിയും ഗര്‍ഭിണിയായിട്ടില്ലെന്നും അത് കൊണ്ട് ഉടനെ വിവാഹം കഴിക്കുന്നില്ലെന്നുമാണ് താരം പറഞ്ഞത്. ആലിയ ഭട്ടിന്‍രെയും രണ്‍ബീറിന്റെയും വിവാഹ സമയത്തായിരുന്നു തപ്‌സിയുടെ ഈ തുറന്ന് പറച്ചില്‍ ഉണ്ടായത്. എന്നാല്‍ ഉടന്‍ തന്നെ വിവാഹിതയാകും താരം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഡാനിഷ് ബാന്റ്മിന്റണ്‍ പ്ലെയര്‍ ആയ മത്യസ് ബൊയിയാണ് വരന്‍. പത്ത് വര്‍ഷത്തെ പ്രണയത്തിന് ഒടുവി ലാണ് ഇരുവരും ഇപ്പോള്‍ വിവാഹിതരാകാന്‍ പോകുന്നത്. മാര്‍ച്ച് മാസത്തില്‍ ഉദയ് പൂരില്‍ വച്ചായിരിക്കും വിവാഹം. ബോളിവുഡ് സെലിബ്രിറ്റികള്‍ പലര്‍ക്കും ക്ഷണനമുണ്ട്. സിഖ്, ക്രിസ്ത്യന്‍ മത വിശ്വാസപ്രകാരമാ യിരിക്കും വിവാഹം നടക്കുന്നത്. നാടകീയതകള്‍ ഒട്ടും ഇല്ലാത്ത, ഒറ്റ ദിവസം കൊണ്ട് അവസാനിക്കുന്ന ഒരു ലളിത വിവാഹം ആയിരിക്കും തന്റെതെന്നും എന്നാണ് അന്ന് തപ്സി പറഞ്ഞത്. അതേ സമയം വിവാഹത്തിന് അധികം മാധ്യമ ശ്രദ്ധയൊന്നും കൊടുക്കില്ല എന്നും തപ്സി പറഞ്ഞിരുന്നു.

എന്റെ വ്യക്തി ജീവിതത്തിലേക്കുള്ള കടന്ന് കയറ്റം ഞാന്‍ അനുവദിക്കില്ല. രാത്രി ഒരുപാട് നേരം വൈകിയുള്ള വിശ്വാസ ആചാരങ്ങളൊന്നും കല്യാണത്തിന് ഉണ്ടാവില്ല എന്നും ബ്രൈഡ്സ് ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തി ല്‍ തപ്സി വ്യക്തമാക്കിയിരുന്നു. സമമെടുത്ത് വലിച്ചു വാരി കെട്ടുന്ന ഹെയര്‍ സ്‌റ്റൈലും ലുക്കും ഒന്നും എനിക്ക് വേണ്ട. ചില സെലിബ്രിറ്റികളുടെ വെഡ്ഡിങ് ലുക്ക് കാണുമ്പോള്‍ ഭാരിച്ച ആ വേഷം വലിച്ച് നടക്കുന്നത് കണ്ട് എനിക്ക് തന്നെ വേദന തോന്നിയിട്ടുണ്ട്.

ഒരുപാട് മേക്കപ്പുകള്‍ എല്ലാം ഇട്ട്, നിങ്ങളല്ലാത്ത ഒരാളായി വിവാഹത്തിന് ഒരുങ്ങുന്നത് എന്തിനാണ്. വര്‍ഷങ്ങ ള്‍ക്ക് ശേഷം വിവാഹ ചിത്രം എടുത്തു നോക്കുമ്പോള്‍ അതില്‍ നിങ്ങളെ എങ്ങനെ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയും. ഒരു നിമിഷത്തേക്ക് വേണ്ട ഓര്‍മകളല്ല വിവാഹത്തിന്റേത്, എന്നും നിലനില്‍ക്കേണ്ടതാണ്. ഞാന്‍ എങ്ങനെയാണോ, അങ്ങനെ തന്നെയായിരിക്കും താന്‍ വിവാഹത്തിന് ഒരുങ്ങുന്നതെന്നും താരം പറയുന്നു.

Comments are closed.