ശരത്… 9 വര്‍ഷം ആയി നീ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട്, പക്ഷേ ഞങ്ങളുടെ കൂടെ തന്നെയുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം; സോണിയ

ഏഷ്യാനൈറ്റില്‍ ഒരു കാലത്ത് തരംഗം ഉണ്ടാക്കിയ സീരിയലായിരുന്നു ഓട്ടോഗ്രാഫ്. അതിലെ താരങ്ങളെല്ലാം ഇന്നും ആരാധകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടവരാണ്. അതിലെ പെണ്‍താരങ്ങള്‍ ഇന്നും സോഷ്യല്‍ മീഡിയയിലും മറ്റും വളരെ സജീവമാണ്. അന്നത്തെ സൗഹൃദം അവര്‍ ഇന്നും അതു പോലെ തുടരുന്നുവെന്നത് വലിയ അത്ഭു തം തന്നെയാണ്. എന്നാല്‍ അഞ്ചില്‍ ഒരാള്‍ മാത്രം ഇവരില്‍ നിന്ന് വിടപറഞ്ഞു. ഇപ്പോഴിതാ ശരത്തിന്റെ ഓര്‍മ ദിനത്തില്‍ പതിവ് തെറ്റിക്കാതെ സോണിയ പങ്കുവച്ചിരിക്കുകയാണ് ഒരു കുറിപ്പ്. സോണിയയ്ക്ക് സ്വന്തം സ ഹോദരനെ പോലെയായിരുന്നു ശരത്.

എന്നും എപ്പോളും നീ എന്റെ കുഞ്ഞനിയന്‍ ആണ് ശരത്…ഇന്നേക്ക് 9 വര്‍ഷം ആയി നീ ഞങ്ങളെ വിട്ടു പിരി ഞ്ഞിട്ട്…പക്ഷേ ഞങ്ങളുടെ കൂടെ തന്നെ എപ്പോളും ഉണ്ട് എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം..അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നതും. മിസ് യു ഡാ…’ എന്നാണ് സോണിയ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. കണ്ണീരോടെ മാത്രമേ നിന്നെ ഓര്‍മ്മിക്കാന്‍ കഴിയുകയുള്ളുവെന്നാണ്,’ നടി ബീന ആന്റണി പറയുന്നത്. ഫൈ വ് ഫിംഗേഴ്സിനെ ഇന്നും ഞങ്ങള്‍ ഓര്‍മ്മിക്കുന്നു. ശരത്ത് നിന്റെ ഓര്‍മ്മകള്‍ ഒരു വിങ്ങലായ് എന്നും കൂടെ യുണ്ട്. നീ എവിടെയോ ഉണ്ടെന്ന് തന്നെ വിശ്വസിക്കാനാണ് ഇഷ്ടമെന്ന് ആരാധകരും പറയുന്നു. ഓട്ടോഗ്രാഫ് എന്ന സീരിയലിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം ഇന്നും ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല.

 ശരത്തിനെ പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്റെ സുഹൃത്തുക്കളും എത്തിയിരുന്നു. ‘ഈ 26 ന് 6 വര്‍ഷം പൂര്‍ത്തിയാകുന്നു. സൗഹൃദം എന്താണെന്ന് പഠിപ്പിച്ചവന്‍, പക്ഷെ ഈശ്വരന് അവനെ വലിയ ഇഷ്ട മായിരുന്നു അത് കൊണ്ട് നേരത്തേ വിളിച്ചതെന്നും സുഹൃത്തുക്കള്‍ കമന്റു ചെയ്യുന്നു.പ്ലസ്ടു കുട്ടികളുടെ സൗഹൃദവും പ്രണയവുമൊക്കെ ആയിരുന്നു ഇതിലെ പ്രമേയം.

ഒരു സീരിയലിന്‍രെ ഷൂട്ടിനായി തന്‍രെ വീട്ടില്‍ നിന്ന് ധൃതിയില്‍ പുറപ്പെട്ട് ഷൂട്ടിങ് ലൊക്കേഷനിലേയ്ക്ക് വരുമ്പോഴാണ് ശരത് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടതും തല്‍ക്ഷണം ശരത് മരിക്കുന്നതും. ഇന്നും എല്ലാവകരുടെയും മനസില്‍ ശരത് ഉണ്ടെന്നതാണ് ശരതിന് കിട്ടാവുന്ന വലിയ അംഗീകാരമെന്നും ആരാധകര്‍ പറയുന്നു.

Comments are closed.