നടി ലെന വീണ്ടും വിവാഹിതയായി. ഗംഗന്‍യാന്‍ ദൗത്യത്തിലെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്താണ് ഭര്‍ത്താവ്, വിവാഹം രഹസ്യമാക്കി വച്ചത് ഈ ദിവസത്തിനായെന്ന് ലെന; ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരം തന്നെയാണ് ലെന. നായികയായും സഹ വേഷങ്ങളിലും നായകന്‍മാരുടെ അമ്മ് വേഷത്തിലും വളരെ ബോള്‍ഡായി വേഷങ്ങളുമൊക്കെ ലെന ചെയ്തിട്ടുണ്ട്. നിരവധി വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗം തന്നെയാണ് ലെന. ഇപ്പോഴിതാ ലെന താന്‍ വീണ്ടും വിവാഹിതയാ യിരിക്കുന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കിട്ടിരിക്കുകയാണ്. എന്നാല്‍ ലെനയുടെ ഭര്‍ത്താവ് ആരാണെന്ന് ആരാധകര്‍ അറിഞ്ഞപ്പോള്‍ അമ്പരപ്പും അഭിമാനവുമാണ് തോന്നുന്നതെന്ന് ആരാധകര്‍ കമന്റു ചെയ്യുന്നു. വളരെ രഹസ്യമാക്കിയാണ് താരം വിവാഹം കഴിച്ചത്. കഴിഞ്ഞ മാസമായിരുന്നു താരത്തിന്‍രെ വിവാഹം.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശ യാത്രിക സംഘത്തിലെ എയര്‍ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ ആണ് ലെനയുടെ വരന്‍. കഴിഞ്ഞ ജനുവരി 17 നായിരുന്നു ലെനയും പ്രശാന്തും വിവാഹിതരായത്. പരമ്പരാഗത ചടങ്ങുകളോടെയായിരുന്നു വിവാഹം.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു ഈ വാര്‍ത്ത പുറത്തു വിടാനായി എന്നാണ് ലെന സന്തോഷം പങ്കിട്ട് കുറിച്ചത്. ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യന്‍ എയര്‍ ഫോഴ്സ് ഫൈറ്റര്‍ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്ക് ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശയാ ത്രിക വിംഗുകള്‍ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷി ക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാന്‍ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങില്‍ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു” എന്നാണ് ലെന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ഒരുപാട് നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്റെ ഭര്‍ത്താവ് ഫോഴ്സസിലുള്ള വ്യക്തി യാണ്. ഭാരതത്തിന് വേണ്ടി സ്വന്തം ജീവിതം പണയം വെക്കുന്ന ഒരാളെ വിവാഹം കഴിച്ചതില്‍ ഒരുപാട് സന്തോ ഷമുണ്ടെന്നാണ് ലെന പറയുന്നത്. തികഞ്ഞ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അദ്ദേഹം വളരെ കോണ്‍ഫിഡന്‍ ഷ്യലായിട്ടുള്ള നാഷണല്‍ പ്രോഗ്രാമിന്റെ ഭാഗം ആയതുകൊണ്ടാണ് എനിക്ക് ഇത് പുറത്ത് പറയാന്‍ കഴിയാതെ പോയതെന്നാണ് ലെന പറയുന്നത്.

പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. ലെനയുടെ രണ്ടാം വിവാഹമാണിത്. മുന്‍പ് ഏറെ വര്‍ഷത്തെ പ്രണയത്തിന് ശേഷം അഭിലാഷ് എന്ന തന്‍രെ ബാല്യകാല സുഹൃത്തും സിനിമയിലെ സ്‌ക്രീന്‍ റൈറ്റര്‍ അഭിലാഷ് കുമാറിനെയാണ് താരം വിവാഹം ചെയ്തത്. പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ വിവാഹമോചിതരാവുകയും ചെയ്തു. ലെനയ്ക്കും ക്യാപ്റ്റന്‍ പ്രശാന്തിനും വിവാഹ മംഗളാശംസ കളും ഗഗന്‍യാന്‍ ദൗത്യത്തിനും എല്ലാവിധ ആശംസകളും നേരുകയാണ്.

Comments are closed.