എനിക്ക് പതിനെട്ട് വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്, ആ സമയത്ത് എനിക്ക് അത് ഒട്ടും ഉള്‍ക്കൊള്ളാന്‍ പറ്റുമായിരുന്നില്ല; ബിനു പപ്പു

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് കുതിരവട്ടം പപ്പു. ഒരുകാലത്ത് അദ്ദേഹം അനശ്വരമാക്കിയ നിര വധി കഥാപാത്രങ്ങള്‍ നമ്മുക്ക് ഇപ്പോഴും കാണാന്‍ സാധിക്കുന്നതാണ്. കോമഡി വേഷങ്ങളും മറ്റ് വേഷങ്ങളുമെ ല്ലാം കൈകൈര്യം ചെയ്യാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്‍രെ വിടവ് നികത്താനായി തന്നെ നല്ല ഒരു നടനെ സമ്മാനിച്ചിട്ടാണ് അദ്ദേഹം പോയത്. അത് മറ്റാ രുമല്ല സ്വന്തം മകന്‍ തന്നെയാണ്. മലയാളികളുടെ പ്രിയ പ്പെട്ട താരമായ ബിനു പപ്പുവാണ്. നിരവധി കഥാപാത്ര ങ്ങള്‍ ബിനു പപ്പു ഇതിനകം ചെയ്തിട്ടുണ്ട്. നല്ല കഥാപാത്ര ങ്ങള്‍ ഇനിയും അദ്ദേഹത്തെ തേടി വരിക തന്നെ ചെ യ്യും.

ഇപ്പോഴിതാ ബിനു പപ്പു തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഏറെ വൈറല്‍ ആവുന്നത്. അച്ഛന്‍ എന്ന ക്യാപ്ഷ്യനോടെ ബിനോയ് വര്‍ഗീസ് വരച്ച ഒരു ഡിജിറ്റല്‍ ആര്‍ട്ട് ചിത്രമാണ് ബിനു പങ്കു വച്ചിരിക്കുന്നത്. നിര വധി ആരാധകര്‍ ആണ് ബിനു പങ്കുവച്ച ചിത്രത്തിന് താഴെ പപ്പുവിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നത്. അച്ഛന്‍ മരിച്ചപ്പോള്‍ വെറും പതിനെട്ട് വയസ് മാത്രമായിരുന്നു തനിക്ക് .

അന്ന് തനിക്ക് അച്ഛന്റെ മരണം ഒട്ടും തന്നെ ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്നില്ല. എന്നും അച്ഛനില്ലല്ലോ എന്ന ചിന്ത ഇടയ്ക്ക് വരുമെന്നും താരം പറഞ്ഞു. 2000 ല്‍ ഫെബ്രുവരി 25നാണ് അദ്ദേഹം മരണപ്പെട്ടത്. ഹൃദയാഘാതം മൂ ലമായിരുന്നു അദ്ദേഹത്തിന്റെ മരണം. കുതിരവട്ടം പപ്പുവിന്റെ മകന്‍ എന്ന ലേബലില്ല ബിനു പപ്പു സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയില്‍ താന്‍ സ്ട്രഗിള്‍ ചെയ്തിട്ട് തന്നെയാണ് എത്തിയതെന്നും താരം പറയുന്നു. ഹെയിറ്റേഴ്‌സില്ലാത്ത നടനാണ് ബിനു പപ്പുവെന്നും പറയാം.

Comments are closed.