നടന്‍ അര്‍ജുന്റെ മകളും നടിയുമായ ഐശ്വര്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പീച്ച് കളറുള്ള സാരിയില്‍ അതീവ സുന്ദരിയായി താരപുത്രി, ഐശ്വര്യയുടെ വരന്‍ താര പുത്രന്‍ ; ഇരുവര്‍ക്കും ആശംസകളുമായി ഏവരും

തമിഴ് സിനിമയിലെ മുന്‍നിര താരമായി നില്‍ക്കുന്ന നടനാണ് അര്‍ജുന്‍. അര്‍ജുനെ മലയാളികള്‍ക്കും പരിചയ മാണ്. നായകനായും വില്ലനായുമൊക്കെ താരം അഭിനയിച്ചിട്ടുണ്ട്. ദിലീപിനൊപ്പം മലയാളത്തില്‍ ജാക്ക് ആന്‍ഡ് ഡാനിയേല്‍ എന്ന ചിത്രം താരം ചെയ്തിരുന്നു. ജെന്റില്‍ മാന്‍ എന്ന ശങ്കര്‍ ചിത്രത്തിലൂടെയാണ് താരം അരങ്ങേ റിയത്. വളരെ മികവാര്‍ന്ന അഭിനേതാവായിട്ടും കുറെ വിജയങ്ങള്‍ക്ക് ശേഷം പരാജയവും സിനിമ ഇല്ലാതിരി ക്കുന്ന അവസ്ഥയും താരത്തെ വേട്ടയാടി. തമിഴിനും മലയാളത്തിനും പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങി നിരവധി ഭാഷകലില്‍ താരം അഭിനയിച്ചിരുന്നു. കന്നഡ താരമായിരുന്നു ശക്തി പ്രസാദിന്‍രെ മകനാണ് അര്‍ ജുന്‍. അര്‍ജുന്‍രെ മകള്‍ ഐശ്വര്യ തമിഴിലെ യുവ താരമാണ്.

ഇപ്പോഴിതാ ഐശ്വര്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. നിശ്ചയം കഴിഞ്ഞ് ദിവസങ്ങളായിരുന്നു. ഇപ്പോഴാണ് ചിത്ര ങ്ങള്‍ പുറത്ത് വിടുന്നത്. വളരെ രഹസ്യമായി ബന്ധുക്കളു ടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. തമിഴ് നടനായ തമ്പി രാമയ്യയുടെ മകനായ ഉമാ പതിയാണ് താര പുത്രിയുടെ വരന്‍. മൂന്ന് നാല് സിനിമകളില്‍ അഭിനയിച്ച നടനാണ് ഉമാപതി. നിലവില്‍ ടെലിവിഷന്‍ ഷോയാണ് ചെയ്യുന്നത്. ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു. അര്‍ജുന്‍ അവസാ നമായി അഭിനയിച്ച ലിയോയുടെ തിരക്കുകള്‍ മാറാനായി കാത്ത് നില്‍ക്കുകയായിരുന്നു കുടുംബം.

ഇരു കുടുംബങ്ങളും വളരെ സന്തോഷത്തിലാണ് തങ്ങളുടെ കുട്ടികളുടെ ആഗ്രഹം സഫലമാക്കിയിരിക്കുന്നത്. മരുമകളായിട്ടല്ല മകലായി തന്നെയാണ് താന്‍ ഐശ്വര്യയെ  കാണുന്നതെന്ന് തമ്പി രാമയ്യ മുന്‍പ് പറഞ്ഞിരുന്നു. അര്‍ജുന്‍ സാറിനും അങ്ങനെ തന്നെ ആണെന്നും തമ്പി രാമയ്യ കൂട്ടി ചേര്‍ത്തിരുന്നു. അര്‍ജുന്‍രെ തിരക്കുകളൊ
ഴിഞ്ഞാല്‍ വിവാഹത്തെ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. പിങ്കും സ്വര്‍ണ്ണ നിറവും കലര്‍ന്ന സാരിയും അതിന് ഇണങ്ങുന്ന ഹെവി വര്‍ക്ക് ബ്ലൗസും ഡയമണ്ട് ചോക്കറുമായിരുന്നു ഐശ്വര്യ വേഷം.

പീച്ച് നിറത്തിലുള്ള ഷര്‍വാണിയായിരുന്നു വരന്‍ ഉമാപതിയുടെ വേഷം. കോവിലിലെ വിഗ്രഹത്തിന് മുമ്പില്‍ നിന്ന് ഉമാപതി ഐശ്വര്യയുടെ വിരലില്‍ മോതിരം അണിയിക്കുന്ന ചിത്രങ്ങളാണ് ഇരുവരും പങ്കിട്ടിരിക്കുന്നത്. അര്‍ജുനും തമ്പി രാമയ്യയും ചിത്രങ്ങല്‍ പങ്കു വച്ചിട്ടുണ്ട്. 2024 ഫെബ്രുവരിയില്‍ ഉണ്ടാകുമെന്നും ചെന്നൈയില്‍ ആഞ്ജനേയന്റെ ക്ഷേത്രത്തിലാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ആരാധകരും താരങ്ങളുമെല്ലാം വളരെ സന്തോഷത്തോടെയാണ് ഇരുവര്‍ക്കും കുടുംബങ്ങല്‍ക്കും ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

Comments are closed.