
നടൻ കൊല്ലം സുധിയെ കാണാൻ മകൻ ആശുപത്രിയിലെത്തിയപ്പോൾ കണ്ട് നിന്നവർ പോലും കരഞ്ഞു പോയി
കൊല്ലം സുധിയുടെ മരണമാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിവരും വഴി തൃശ്ശൂരിൽ വച്ച് പിക്കപ്പ് ഇടിച്ചാണ് സുധി മരണപ്പെടുന്നത്. ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സുധിയുടെ മരണം മിനിസ്ക്രീൻ പ്രേക്ഷകരെ വല്ലാത്തൊരു വേദനയിലാണ് എത്തിച്ചത്. 39 കാരനായ രണ്ടാൺമക്കളും ഭാര്യയുമാണ് ഉള്ളത്. പോസ്റ്റുമോർട്ടതിനു ശേഷം മൃതദേഹം വീട്ടുകാർക്ക് നൽകാൻ ആയിരുന്നു തീരുമാനമായത് ഇപ്പോൾ ഇതാ സുധിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വേണ്ടി മകൻ ആശുപത്രിയിൽ എത്തിയ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

സങ്കടം താങ്ങാൻ വയ്യാതെ ക്യാമറകൾക്ക് മുഖം കൊടുക്കാതെ മുഖംകുനിച്ചു നിൽക്കുന്ന മകൻറെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഈ ജന്മം അവന് നികത്താൻ സാധിക്കാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ആശ്വാസവാക്കുകൾ കൊണ്ട് യാതൊരു പ്രയോജനവും ഇല്ല എന്നുണ്ടെങ്കിൽ സുധിയുടെ സഹപ്രവർത്തകനായ ബിനീഷ് ബാസ്റ്റിൻ മകൻ ഒപ്പം നിഴലായി നിൽക്കുന്ന ദൃശ്യങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലെ ആണോ കൊണ്ടുപോകുന്നത് എന്നതിൽ ഇതുവരെയും തീരുമാനമായിട്ടില്ല ഒന്നര വർഷമായി സുധി താമസിക്കുന്നത് വഗതാനത്ത് വാടകയ്ക്കാണ്.

സുധിയുടെ അമ്മ കൊല്ലത്താണ് എന്നും അമ്മയ്ക്ക് സുധിയെ കാണണം എന്നതുകൊണ്ട് ചിലപ്പോൾ സംസ്കാര ചടങ്ങുകൾ നടക്കുന്നത് കൊല്ലത്ത് ആയിരിക്കും എന്നുമുള്ള തരത്തിൽ സുധിയുടെ ഭാര്യയുടെ ഒരു ബന്ധു സംസാരിച്ചിരുന്നു. മഴവിൽ മനോരമ ഏഷ്യാനെറ്റ് ഫ്ലവേഴ്സ് തുടങ്ങിയ ചാനലുകളിൽ ഒക്കെ തന്നെ ശ്രദ്ധയെ സാന്നിധ്യമായിരുന്നു സുധി. സുധിയുടെ രണ്ടാം ഭാര്യയാണ് ഇപ്പോൾ കൂടെയുള്ളത്. സുധിയുടെ മൂത്തമകനായ രാഹുലാണ് സങ്കടം അടക്കാൻ പാടുപെടുന്നത്. ഒരിക്കൽ സ്റ്റാർ മാജിക് ഷോയിൽ തൻറെ കുടുംബത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട് സുധി.. മൂത്തമകനായ രാഹുലിനെ തൻറെ കൈകളിൽ ഏൽപ്പിച്ചിട്ട് ആദ്യ ഭാര്യ പോവുകയായിരുന്നു എന്നാണ് സുധി പറഞ്ഞത്. ഇപ്പോൾ സുധി ഉള്ളത് രണ്ടാം ഭാര്യയാണ്. അക്ഷരാർത്ഥത്തിൽ ആരുമില്ലാത്ത ആയത് ശരിക്കും സുധിയുടെ ആദ്യ ഭാര്യയിലുള്ള മകനാണ്. നിസ്സഹായത നിറഞ്ഞുനിൽക്കുന്ന ആ മകൻറെ മുഖത്തു നിന്നു തന്നെ അച്ഛൻ തനിക്കൊരു സുഹൃത്തു കൂടിയായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയുന്നു