ഞാന്‍ ഗന്ധര്‍വ്വനിലൂടെ മലയാളത്തിലെത്തി. മഹാഭാരത്തിലെ കൃഷ്ണന്‍, ഹിന്ദിയിലും മറാത്തിയിലും നിരവധി സിനിമകള്‍. വെറ്റിനറി സര്‍ജന്‍, സംവിധായകന്‍, രാഷ്ട്രീയക്കാരന്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭ ഐപിഎസുകാരിയുമായി പ്രണയ വിവാഹം, ഇപ്പോഴിതാ മുന്‍ ഭാര്യ പീഡിപ്പിക്കുന്നുവെന്ന പരാതി; നടന്‍ നിതീഷ് ഭരദ്വാജിന്‍രെ ജീവിതം

പത്മരാജന്‍രെ സിനിമയായ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയിലൂടെ മലയാളത്തിലെത്തുകയും പിന്നീട് മലയാള ത്തില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്ത താരമാണ് നിതീഷ് നിതീഷ് ഭരദ്വാജ്. നടനുപരി സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മതാവ് തുടങ്ങിയ മേഖലകളിലും തിളങ്ങിയ താരം 1999ല്‍ ലോക്‌സഭ എംപിയായി രാഷ്ട്രീയത്തിലും ശോഭിച്ചു. മഹാഭാരതമെന്ന ബ്രഹ്‌മാണ്‍ സീരിയിലില്‍ കൃഷ്ണന്‍രെ വേഷം താരം ചെയ്തത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഹിന്ദിയിലും മറാത്തിയിലുമായി നിരവദി സിനിമകല്‍ താരം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താരം തന്‍രെ ഭാര്യയെ പറ്റി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. മഹാരാഷ്ട്രക്കാരനായ നിതീഷ് പ്രണയിച്ചാണ് ഭാര്യ സ്മിതയെ വിവാഹം ചെയ്തത്.

എന്നാല്‍ 2002ല്‍ ഇരുവരും പിരിഞ്ഞു. ഇപ്പോഴിതാ ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും മക്കളെ പോലും കാണാന്‍ അനുവദിക്കുന്നില്ലെന്നും താരം പറയുന്നു. പ്രൊഫഷണലി താരം വെറ്റിനറി സര്‍ജനുമാണ്. മധ്യപ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയാണ് താരത്തി ന്‍രെ മുന്‍ ഭാര്യ സ്മിത ഭരദ്വാജ്. രണ്ട് ഇരട്ട പെണ്‍കു ട്ടികളാണ് ഇരുവര്‍ക്കും ഉള്ളത്. മുന്‍പ് ഒരു അഭിമുഖത്തില്‍ മലയാള സിനിമയില്‍ എത്തിയതിനെ പറ്റി താരം തുറന്ന് പറഞ്ഞിരുന്നു. ഞാന്‍ ഈ ലോകത്ത് എവിടെ പോയാ ലും ആളുകള്‍ എന്നെ തിരിച്ചറിയുന്നത് ഒന്ന് മഹാഭാരതത്തിലെ കൃഷ്ണന്‍ ആയും രണ്ട് ഞാന്‍ ഗന്ധര്‍വ്വന്‍ സിനി മയിലെ ഗന്ധര്‍വ്വന്‍ ആയിട്ടുമാണെന്നാണ് നിതീഷ് പറയുന്നത്.

നിരവധി ഹിന്ദി സിനിമകളിലും മറാത്തി സിനിമകളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ആളുകള്‍ എന്നെ അതിന്റെയൊന്നും പേരില്‍ ഇന്നുവരെ തിരിച്ചറിഞ്ഞിട്ടില്ല.സിനിമയില്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്യുന്ന സമയ ത്താണ് മലയാള സിനിമയിലേക്ക് അവസരം വരുന്നത്. കേരളത്തില്‍ നിന്നുള്ള സിനിമകള്‍ അന്ന് അന്ധേ രിയിലും ജുഹുവിലുമൊക്കെ കാണാന്‍ സാധിക്കു ന്നത് ഡബ്ബ് ചെയ്ത പോണ്‍ സിനിമകള്‍ പോലെയുള്ള സെക്സി സിനിമകളാണ്. മഹാഭാരതം ചെയ്ത ശേഷം എനിക്കൊരു ലെറ്റര്‍ വന്നു.

ആ ലെറ്റര്‍ പദ്മരാജന്‍ എന്നൊരു സംവിധായകന്‍ അയച്ചതായിരുന്നു. അത് ആരാണെന്ന് പോലും എനിക്ക് അറിയില്ല. ഞാന്‍ കരുതിയത് അദ്ദേഹത്തിന് ഏതോ പോണ്‍ സിനിമ ചെയ്യാ ന്‍ ആയിരിക്കുമെന്നാണ്. അതുകൊണ്ട് ഞാന്‍ ആ ഓഫര്‍ സ്വീകരിച്ചില്ല. അതിന് ശേഷമാണ് എന്നെ ഗുഡ്നൈറ്റ് മോഹന്‍ വിളിക്കുന്നത്. സംവിധായകന്‍ പദ്മരാജന്‍ നിങ്ങളെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നെന്നും വിവര മൊന്നും കിട്ടാത്തത് കൊണ്ട് വിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് കാര്യം മനസിലായത്. എന്തുകൊണ്ടാണ് മറുപടി പറയാത്തതെന്ന് ചോദിച്ചു. സോഫ്റ്റ് പോണ്‍ സിനിമ ആണെന്ന് വിചാരിച്ചിട്ടാണ് അതിനോട് റെസ്പോണ്ട് ചെയ്യാത്തതെന്ന് പറഞ്ഞു.പിന്നെ പദ്മരാജന്‍ സാറിന്റെയടുത്തേക്ക് പോവുകയും സിനിമ തുടങ്ങുകയുമായിരുന്നുവെന്നും താരം പറയുന്നു.

Comments are closed.