നടനും കാസ്റ്റിങ് കണ്‍ട്രോളറുമായ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു. വധുവും സിനിമയില്‍ നിന്ന് തന്നെ; ആശംസകളുമായി പ്രിയപ്പെട്ടവര്‍

എന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമായിരുന്നു സുമേഷ്. സുമേഷും സുമലതടീച്ചറും തമ്മിലുള്ള പ്രണയവും കോടതിയിലെ രംഗങ്ങളുമെല്ലാം ഇപ്പോഴും ആരാധകരുടെ മനസില്‍ തങ്ങി നില്‍ക്കുകയാണ്. സിനിമയില്‍ രാജേഷ് മാധവിന് ലഭിക്കുന്ന വേഷങ്ങല്‍ വളരെ ചെറുതാ ണെങ്കിലും പ്രേക്ഷക മനസില്‍ തങ്ങി നില്‍ക്കുന്ന വേഷങ്ങളാണ് താരം ചെയ്തിരിക്കുന്നത്. മഹേഷിന്റെ പ്രതി കാരം, കനകം കാമിനി കലഹം,മിന്നല്‍ മുരളി തുടങ്ങി ഒട്ടനവദി സിനിമകലില്‍ താരം അഭിനയിച്ചിട്ടുണ്ട്.

നടന്‍ എന്നതിലുപരി സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍ നാടകത്തില്‍ നിന്നാണ് സിനിമയി ലെത്തിയത്. ഇപ്പോഴിതാ താരം വിവാഹിതനാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്ത് വരികയാണ്. സുമേഷും സുമലത ടീച്ചറും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ ഒരിടയ്്ക്ക് വന്നിരുന്നു. എന്നാല്‍ ഇരുവരും തങ്ങളുടെ പുതിയ സിനിമയുടെ പ്രമോഷനായി പങ്കിട്ട ഒരു വീഡിയോ ആയിരുന്നു അത്ത രത്തില്‍ വാര്‍ത്തകള് വരാന്‍ കാരണം ആയത്.

എന്നാല്‍ ഇപ്പോഴിതാ തന്‍രെ വിവാഹ വാര്‍ത്ത സത്യമാണെന്നും തീര്‍ത്തും ഓഫീഷ്യലാണെന്നും രാജേഷ് തന്നെ പങ്കിട്ടിരിക്കുകയാണ്. ഭാവി വധുവും സിനിമയില്‍ നിന്ന് തന്നെയാണ്. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടിനെയാണ് താരം വിവാഹം ചെയ്യാന്‍ പോകുന്നത്. ഇരുവരുടെയും വിവാഹം ഉറപ്പിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയില്‍ പ്രചരിച്ചിരുന്നു. അങ്ങനെ അത് ഔദ്യോഗികമായി ഉറപ്പിച്ചു എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

സിനിമാ താരങ്ങളും സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരും അടക്കം നിരവധി പേര്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. കാസര്‍ഗോഡ് കാരനായ രാജേഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായി സിനിമയില്‍ തുടക്കം കുറി ച്ചത്. ഇന്ത്യന്‍ പോലീസ് ഫോഴ്സ്, ദഹാഡ്, സിതാര, അക്രോസ് ദ ഓഷ്യന്‍, കെയര്‍ഫുള്‍ എന്നീ ചിത്രങ്ങളുടെ അസി സ്റ്റന്റ് ഡയറക്ടറാണ് ദീപ്തി. ത്രിതീയ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments are closed.