നടന്‍ സുദേവ് നായര്‍ വിവാഹിതനായി. കേരളത്തനിമയില്‍ ഗുരുവായൂരില്‍ വിവാഹം, പ്രണയ വിവാഹമെന്ന് റിപ്പോര്‍ട്ടുകള്‍; ആശംസകളുമായി ആരാധകര്‍

മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് സുദേവ് നായര്‍. ഗുലാബ് ഗാങ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് താരമെത്തിയത്. കായം കുളം കൊച്ചുണ്ണി, അനാര്‍ക്കലി, എസ്രാ, അംഗരാജ്യത്തെ ജിമ്മന്മാര്‍, അബ്രഹാമിന്റെ സന്തതികള്‍ , വണ്‍ തുടങ്ങി നിരവധി സിനി മകള്‍ അഭിനയിച്ച താരം വളരെ പെട്ടെന്ന് തന്നെ ആരാധക ശ്രദ്ധ നേടി.

അഭിനയത്തിന് പുറമെ സംവിധാനം, ഡാന്‍സ്, പാര്‍കൗര്‍ പെര്‍ഫോര്‍മര്‍, എഡിറ്റര്‍, ബോക്‌സിങ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭയാണ് താരം. കാണാന്‍ ബോളിവുഡ് താരത്തെ പോലെ വളരെ സുന്ദരനും മനോഹരമായ കണ്ണുകളുമൊക്കെ സുദേവിന് നിരവധി ആരാധകരും ഉണ്ടാക്കി കൊടുത്തു.

മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ചു. മുബൈ ക്കാരനായ സുദേവ് നായര്‍ ജപൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് അഭിനയത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇപ്പോഴിതാ താരം വിവാഹം കഴിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഗുരുവായൂരില്‍ വെച്ചായിരുന്നു താരത്തിന്‍രെ വിവാഹം. നോര്‍ത്ത് ഇന്ത്യക്കാരിയായ അമര്‍ ദീപ് കൗറാണ് വധു.

മുംബൈക്കാരിയായ അമര്‍ദീപ് നടിയും ഫാഷന്‍ മോഡലുമാണ്. 2016ലെ മനസ്വിനി മിസ് താനെയായി കിരീടം ചൂടിയുണ്ട് അമര്‍ദീപ്. 2017ലെ ക്യാമ്പസ് പ്രിന്‍സസ് ഫൈനലിസ്റ്റുമായിരുന്നു. കേരള കസവുസാരിയില്‍ അതീവ സുന്ദരിയായിട്ടാണ് താരത്തിന്‍രെ വധു എത്തിയത്. പൂര്‍ണ്ണമായും കേരളത്തിനിമയിലായിരുന്നു ഇവരുടെ വിവാഹം. ആരാധകരും ഇരുവര്‍ക്കും ആശംസകള്‍ അറിയിക്കുകയാണ്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Comments are closed.