ഭര്‍ത്താവും വീട്ടുകാരും തന്നെയും മകളെയും നിരന്തരം ഉപദ്രവിക്കുന്നു, ബിസിനസും അതില്‍ നിന്നുള്ള വരുമാനവും കൈക്കലാക്കി ഭര്‍ത്താവ് വിവാഹമോചനം ആവിശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു; നടി ദിവ്യ പറയുന്നു

ചുരുക്കം ചില സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധ നേടിയ താരമായിരുന്നു ദിവ്യ ജെ. ജെ. ചെമ്പര ത്തി സീരിയലിലും സാന്ത്വനം സീരിയലിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടി തനിക്കെതിരെ നടക്കു ന്ന ഗാര്‍ഹിക പീഡനത്തെ പറ്റിയും ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തനിക്കെതിരെ അന്ധവിശ്വാസത്തിന്‍രെ പേരില്‍ ചെയ്യുന്ന ക്രൂരത വെളിപ്പെടുത്തിയിരിക്കുകയാണ്. വണ്‍ ഇന്ത്യ മലയാളത്തോടാണ് താരത്തിന്റെ തുറ ന്ന് പറച്ചില്‍. താന്‍ മാത്രമല്ല ആറു വയസുകാരിയായ മകളും ഉപദ്രവത്തിനിരയാകുന്നുവെന്ന് തുറന്ന് പറയുക യാണ് താരം. ചില റിയാലിറ്റിഷോകളും താരം ചെയ്തിട്ടുണ്ട്. തന്റെ വിവാഹം 2017ല്‍ ആയിരുന്നു. തന്നെ കണ്ട് ഇഷ്ടപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും ആലോചനയുമായി വരികയായിരുന്നു. അന്ന് തന്‍രെ ജാതകമൊന്നും എഴുതിയിരുന്നില്ല.

എങ്കിലും അവരുടെ ഭാഗത്ത് നിന്ന് നിര്‍ബന്ധം പിടിച്ചതോടെ വിവാഹം നടത്തുകയായിരുന്നു. അന്ന് നാളൊ ന്നും നോക്കിയിരുന്നില്ല. എന്നാല്‍ വിവാഹ ശേഷം ഭര്‍ത്താവും വീട്ടുകാരും ഇത്തരം കാര്യങ്ങളില്‍ അമിതമായി വിശ്വസിക്കുന്നുണ്ടെന്ന് തനിക്ക് മനസിലായി. ഭര്‍ത്താവിന്റെ അച്ഛന്‍ ജോത്സ്യനായതിനാല്‍ തന്നെ താന്‍ പ്രസ വിക്കാനുള്ള സമയം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ പോലും അദ്ദേഹം ഗണിച്ചു നോക്കിയ സമയം മതിയെന്നാ ണ് ഭര്‍ത്താവും വീട്ടുകാരും പറഞ്ഞത്.

ഭര്‍ത്താവിന്റെ വീട്ടില്‍ എന്ത് നെഗറ്റീവ് സംഭവിച്ചാലും അതിന്റെ പഴി മൊത്തും തനിക്കും മകള്‍ക്കുമാണ്. താന്‍ എതിര്‍ത്താല്‍ തന്നെ മര്‍ദ്ദിക്കുമെന്നും ഒരുപാട് ഉപദ്രവിക്കുമെന്നും ദിവ്യ പറയുന്നു. മൂന്ന് മാസം ഗര്‍ഭിണി യായിരിക്കുമ്പോള്‍ പോലും തന്നെ അടിക്കുകയും മറ്റ് ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ദിവ്യ വെളിപ്പെ ടുത്തുന്നത്.

അതേസമയം താന്‍ നടത്തിയിരുന്ന ഇവന്റ്മാനേജുമെന്റ് സ്ഥാപനം ഇപ്പോള്‍ നോക്കുന്നതും അതിന്റെ വരുമാനമെല്ലാം എടുക്കുന്നതും ഭര്‍ത്താവണെന്നും തന്നെ പഠിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ദിവ്യ പറയുന്നുണ്ട്. വിവാഹ മോചനം ചെയ്യണമെന്ന് ഭര്‍ത്താവ് തന്നെ നിര്‍ബന്ധിക്കുകയാണ്. വേണമെന്നും അല്ലാത്ത പക്ഷം ആത്മഹത്യ ചെയ്യുമെന്ന് ഭര്‍ത്താവ് തന്നെ ഭീഷണിപ്പെടുത്തിയെന്നും താരം പറയുന്നു.

Comments are closed.