
നടി ഗൗതമിയുടെ 25 കോടിയോളം വില വരുന്ന സ്വത്തുക്കള്‍ തട്ടിയെടുത്തു. തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു; പോലീസില്‍ പരാതി നല്‍കി താരം
നടി ഗൗതമി മലയാളം, തമിഴ്, തെലുങ്കു ഭാഷകളിലെല്ലാം ഒരു കാലത്ത് വളരെ സജീവമായ നടിയായിരുന്നു. നായികയായി മാത്രമല്ല ക്യാരക്ടര്‍ റോളുകളിലും ഗ്ലാമര്‍ വേഷങ്ങളിലും താരം നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. തെന്നി ന്ത്യന്‍ ഭാഷകളില്‍ തിളങ്ങിയെന്നും മാത്രമല്ല നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇടയ്ക്കു രാഷ്ട്രീയത്തിലേയ്ക്കും ഗൗതമി തിരിഞ്ഞിരുന്നു. നടന്‍ കമല്‍ ഹാസനുമായി വര്‍ഷങ്ങ ളോളം ലിവിങ് റിലേഷനിലായിരുന്നു ഗൗതമി. പിന്നീട് ഇവര്‍ വിവാഹം കഴിക്കുമെന്നു കരുതിയെങ്കിലും ഇരു വരും വേര്‍ പിരിയുകയായിരുന്നു.

മകള്‍ സുബ്ബലക്ഷ്മിക്കൊപ്പമാണ് താരത്തിന്‍രെ താമസം. ഇപ്പോഴിതാ താരത്തിന്‍രെ കോടികളുടെ സ്വത്ത് തട്ടി യെടുത്തുവെന്ന പരാതിയാണ് പുറത്ത് വരുന്നത്. തമിഴ്നാട്ടിലെ ശ്രീപെരും പുത്തൂര്‍ എന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും തനിക്ക് സ്വത്തുണ്ടെന്നും തന്‍രെ ആരോഗ്യനില മോശമായതിനാലും മകളുടെ പഠന ആവശ്യ ങ്ങള്‍ക്കും മറ്റുമായി 46 ഏക്കര്‍ വസ്തു താന്‍ വില്‍ക്കുവാന്‍ തീരുമാനിച്ചുവെന്നും ബില്‍ഡറായ അളഗപ്പനും ഭാര്യയും വസ്തുവകകള്‍ വിറ്റു തരാം എന്ന് വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചുവന്നും അവരെ വിശ്വസിച്ച് അദ്ദേഹത്തിന് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയെന്നും അദ്ദേഹമിപ്പോള്‍ അത് തരുന്നില്ലെന്നും പറഞ്ഞ് പരാതി നല്‍കിയിരിക്കുകയാണ് ഗൗതമി.

ചെന്നൈ പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. 25 കോടി വിലയുള്ള സ്വത്താണെന്നും താരം പരാതിയില്‍ പറയുന്നു. അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖ ചമച്ച് ഇരുപത്തിയഞ്ച് കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തിരിക്കുകയാണ് നിലവില്‍.

അളഗപ്പനെ സഹായിക്കുന്ന രാഷ്ട്രീയ ഗുണ്ടകളില്‍ നിന്ന് തനിക്കും മകള്‍ക്കും വധഭീഷണിയുണ്ടെന്നും ഇത് സുബ്ബലക്ഷ്മിയുടെ പഠനത്തെയും തന്‍രെ ആരോഗ്യത്തെയും വളരെ മോശമായ രീതിയില്‍ ബാധിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു, സ്വത്തുക്കള്‍ വീണ്ടെടുക്കാനും കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കാനും അധികാരികളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് താരം നല്‍കിയ പരാതിയില്‍ ക്രെം ബ്രാഞ്ച് അന്വേഷണവും തുടങ്ങിയിരിക്കുകയാണ്.