ഭര്‍ത്താവിന്റെയും മകന്റെയും മരണം മാനസികമായി എന്നെ തകര്‍ത്തു. മൂന്ന് തവണ ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു, പെണ്‍മക്കള്‍ക്കായിട്ടാണ് ഇപ്പോഴത്തെ ജീവിതം; നടി കവിത

തമിഴ് സിനിമയില്‍ ഉല്‍പ്പടെ തെന്നിന്ത്യന്‍ സിനിമകളിളെല്ലാം വളരെ സജീവമായ താരമാണ് നടി കവിത. മലയാളത്തില്‍ ആനയും അമ്പാരിയും, അഗ്നി ദേവന്‍, അര്‍ത്ഥന, സര്‍ഗ വസന്തം, ഫ്രണ്‍സ് തുടങ്ങിയ സിനി മകള്‍ താരം ചെയ്തിരുന്നു. ജന്മം കൊണ്ട് ആന്ദ്രാ പ്രേദേശുകാരിയാണ് താരം. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാ വരി ജില്ലയിലെ നിഡമര്‍രു ഗ്രാമത്തില്‍ ആണ്‌ കവിത ജനിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ താരം അഭിനയ ത്തിലെത്തി. വെറും 11 വയസ്സുള്ളപ്പോഴാണ് താരം തമിഴ് സിനിമയായ ഓ മഞ്ജുവിലും തെലുങ്ക് സിനിമയായ സിരി സിരി മുവ്വയിലും ആദ്യമായി അഭിനയിക്കുന്നത്. തെന്നിത്യന്‍ ഭാഷകലില്‍ 350ലധികം സിനിമകള്‍ താരം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ താരം അഭിനയത്തില്‍ അധികം സജീവമല്ല. ജീവിതത്തില്‍ വളരെ ദുഖകരമായ അവസ്ഥ യിലൂടെയാണ് താന്‍ കടന്നുപോയതെന്ന് താരം പറഞ്ഞിട്ടുണ്ട്. മകന്‍രെയും ഭര്‍ത്താവിന്‍രെയും മരണമായി രുന്നു അത്.

ദശരഥ രാജ് എന്നായിരുന്നു കവിതയുടെ ഭര്‍ത്താവിന്റെ പേര്. 2021 ലാണ് കവിതയുടെ ഭര്‍ത്താവും മകനും കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ആ മരണങ്ങള്‍ തന്നെ മാനസികമായി അഏറെ തകര്‍ത്തുവെന്ന് തുറന്ന് പറയുകയാണ് താരം. അടുത്തിടെ താരം ഒരു യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ തുറന്ന് പറച്ചില്‍. കരഞ്ഞുകൊണ്ടാണ് താരം തന്റെ ദുഖം അറിയിച്ചത്. അവര്‍ക്കിങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതേയില്ല. രണ്ട് പേരും നല്ല ആരോഗ്യമുള്ളവരായിരുന്നു. വീട്ടില്‍ ഏഴ് പേര്‍ക്കാണ് കൊവിഡ് വന്നത്. അഞ്ച് വയസുള്ള പേരക്കുട്ടിക്കുള്‍പ്പെടെ അത് വന്നിരുന്നു. എല്ലാവരും മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. അവര്‍ രണ്ട് പേരുമാണ് മരണപ്പെട്ടത്. അതോടെ ദൈവത്തില്‍ എനിക്ക് വിശ്വാസമില്ലാതായി.

എപ്പോഴും കുടുംബത്തിന് വേണ്ടിയാണ് ഞാന്‍ ജീവിച്ചത്. മകനാണ് ആദ്യം കൊവിഡ് ബാധിച്ച് മരിച്ചത്. ഭര്‍ ത്താവ് അപ്പോള്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് മകനെ കുറിച്ചെല്ലാം ചോദിക്കുമ്പോള്‍ ചിരിച്ച് സംസാരിക്കേണ്ടി വന്നു. ഐസിയുവില്‍ നിന്ന് പുറത്ത് വന്നാല്‍ വിഷമം താങ്ങാന്‍ പറ്റാതെ താന്‍ അലറി കരയും. ഇന്നും ഞാന്‍ ജീവനോടെയുള്ളത് എനിക്ക് രണ്ട് പെണ്‍മക്കളുള്ളത് കൊണ്ടാണ്. അവരുടെ അച്ഛനും അനിയനുമാണ് മരിച്ചത്. എനിക്കും കൂടി എന്തെങ്കിലും സംഭവിച്ചാല്‍ അവരെന്ത് ചെയ്യും. അതിനാലാണ് ഞാന്‍ ജീവിച്ചിരിക്കുന്നത്.. നേരത്തെ ഞാന്‍ മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ഭര്‍ത്താവിന്റെയും മകന്റെയും അടുത്തേക്ക് പോകണമെന്നും അവരില്ലാതെ എനിക്ക് ജീവിക്കേണ്ടെന്നും കരുതി. വീടിനടുത്ത് ഉള്ള ഒരു സ്ത്രീയാണ് എന്നെ കൗണ്‍സിലിംഗിന് കൊണ്ട് പോയത്. ഞാന്‍ ആത്മഹത്യ ചെയ്താല്‍ മരിച്ച് പോയ ഭര്‍ത്താവിനും മകനും അടുത്തെത്തുമെന്ന് ഉറപ്പാണോ എന്ന് അവര്‍ ചോദിച്ചു യഥാര്‍ ത്ഥ്യമല്ലാത്ത കാര്യത്തിന് തുനിയുന്നത് ശരിയല്ലെന്ന് അവര്‍ പറഞ്ഞു. ഒരുപാട് കൗണ്‍സിലിംഗ് എനിക്ക് ചെയ്യേണ്ടി വന്നു. ചുറ്റുമുള്ള കുറെ ആളുകള്‍ എന്നെ പിന്തുണച്ചു. ജീവന്‍ ഒരു ദിവസം എന്തായാലും പോകും. അത് നമ്മള്‍ നിര്‍ബന്ധിച്ച് ചെയ്യേണ്ട. ഉള്ളത് വരെയും രണ്ട് മക്കള്‍ക്കും ആശ്വാസമായി ഒപ്പമുണ്ടാകണമെന്ന് തീരുമാനിച്ചെന്നും കവിത പറഞ്ഞു.

Comments are closed.