
ഞങ്ങളുടെ നീലക്കണ്ണുള്ള രാജ കുമാരിയുടെ വിശേഷ ദിനമാണിന്ന്, നീല സാരിയില്‍ അതീവ സുന്ദരിയായ പ്രസില്ലയുടെ ചിത്രം പങ്കിട്ട് നടി മാധവി; അമ്മയെ പോലെ തന്നെ അതി സുന്ദരിയാണല്ലോ മകളെന്ന് ആരാധകര്‍
മലയാളത്തില്‍ നിരവധി സിനിമകളില്‍ തിളങ്ങിയ നടിയാണ് മാധവി. ആകാശദൂത് എന്ന സിനിമയിലെ മാധവിയുടെ കഥാപാത്രത്തെ എന്നും കണ്ണീരോടെയാണ് ആരാധകര്‍ കണ്ടിരുന്നത്. മാധവി വടക്കന്‍ വീര ഗാഥ, നവംബറിന്റെ നഷ്ടം, നൊമ്പരത്തിപ്പൂവ്,വളര്‍ത്തു മൃഗങ്ങള്‍,മംഗളം നേരുന്നു തുടങ്ങി നിരവധി ചിത്രങ്ങല്‍ താരം ചെയ്തു.മലയാളം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെല്ലാം അഭിനയിക്കാനും താരമാകാനും മാധവിക്ക് കഴിഞ്ഞു. വിവാഹ ശേഷമാണ് താരം അഭിനയത്തില്‍ നിന്ന് പിന്‍മാറുന്നത്.

. റാല്‍ഫ് ശര്‍മ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ് മാനെയാണ് താരം വിവാഹം ചെയ്തത്. പിന്നീട് ഇവര് വിദേശത്തേയ്ക്കു പോയി. മൂന്ന് പെണ്‍ക്കളുടെ അമ്മയായി പിന്നീട് താരം ജീവിക്കുകയായിരുന്നു. ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങള്‍ താരം പങ്കിടാറുണ്ട്. അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്റെ മകളുടെ വിശേഷത്തെ പറ്റി പറഞെത്തിയിരി ക്കുകയാണ് മാധവി. ഇവല്യന്‍ ശര്‍മ, പ്രസില്യ ശര്‍മ,ടിഫാനി ശര്‍മ എന്നാണ് താരത്തിന്റെ മക്കളുടെ പേര്. മൂത്ത മകളുടെ ബര്‍ത്ത് ഡേ വിശേഷമാണ് താരം പങ്കിട്ടിരിക്കുന്നത്.

ഞങ്ങളുടെ നീലക്കണ്ണുള്ള കുഞ്ഞ് പ്രിസില്ല അര്‍പ്പണയ്ക്ക് ഇന്ന് 21 വയസ്സ് തികഞ്ഞിരിക്കുകയാണ്. നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും അവള്‍ക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് താരം മകളുടെ ചിത്ര ങ്ങള്‍ പങ്കുവെച്ച് കുറിച്ചത്. ബോളിവുഡ് നടിമാരെക്കാള്‍ വെല്ലുന്ന സൗന്ദര്യമാണ് മാധവിയുടെ മകളായ പ്രസില്യയ്ക്ക് ഉള്ളത്. പൂച്ചക്കണ്ണുകളാണ് പ്രസില്യയ്ക്ക് ഉള്ളത്.

വളരെ സുന്ദരിയാണ് പ്രസില്യ. എന്നാല്‍ അമ്മയെ പോലെ തന്നെ മകള്‍ സിനിമയിലേയ്ക്ക് ഇല്ലാതെ അക്കാദമിക് ലെവലില്‍ ഉയരുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മകള്‍ ഗ്രാജുവേഷന്‍ നല്ല മാര്‍ക്കോടെ പാസായെന്നും മകള്‍ക്ക് ഓക്്‌സ് ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഉന്നത വിദ്യ ഭ്യാസത്തിന് സ്‌കോളര്‍ഷിപ്പോടെ സീ്റ്റ് ലഭിച്ചു വെന്നും മകളെ ഓര്‍ത്ത് അഭിമാനം മാത്രമാണെന്നും താരം വെളിപ്പെടുത്തിയിരുന്നു.