ഹരിചന്ദനത്തിലെ ഉണ്ണിമായ. തമിഴ് സീരിയലുകളിലെ സജീവ താരം, ധനുഷുമായുള്ള പ്രണയ വിവാഹം; സുചിതയുടെ ജീവിതം ഇങ്ങനെ

മലയാള സീരിയലില്‍ നിന്ന് പിന്നീട് തമിഴ് സീരിയലിലേയ്ക്ക് ചേക്കേറിയ അനേകം താരങ്ങളില്‍ ഒരാളാണ് സുചിത. ഹരിചന്ദനം എന്ന സീരിയലിലെ ഉണ്ണിമായ എന്ന കഥാപാത്രം ആരാധകര്‍ ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന കഥാ പാത്രം തന്നെ ആയിരുന്നു. നിരവധി മലയാള സീരിയലുകളും ഏതാനും ചില സിനിമകളും താരം ചെയ്തി ട്ടുണ്ട്. തമിഴ് സീരിയലുകലില്‍ എപ്പോഴും സജീവമാണ് താരം. നല്ല നടിക്കുപരി നല്ല വീട്ടമ്മയും ഭാര്യയുമൊക്കെയാണ് സുചിത. പരസ്യ ചിത്രങ്ങളുടെ സംവിധായകനായ ധനുഷിനെയാണ് താരം വിവാഹം ചെയ്തത്. ചെന്നൈയിലാണ് ഇപ്പോള്‍ സുചിത താമസിക്കുന്നത്. നിരവദി ആരാധകര്‍ സുചിതയ്ക്കുണ്ട്. ഇപ്പോഴിതാ തന്‍രെ ഭര്‍ത്താവിനെ പറ്റിയും വിവാഹത്തില്‍ എത്തിയതിനെ പറ്റിയും തുറന്ന് പറയുകയാണ്.

ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍രെ തുറന്ന് പറച്ചില്‍. ഒരു ജ്വല്ലറിയുടെ പരസ്യം ചെയ്യുന്ന സമയത്താണ് സുചിതയെ പരിചയപ്പെടുന്നത്. ഞങ്ങള്‍ ഒരുമിച്ചാണ് ചെന്നൈയില്‍ നിന്നും മധുരയി ലേക്ക് പോയത്. അന്നാണ് സുചിതയെ ആദ്യമായി പരിചയപ്പെടുന്നത്. ഒരുമിച്ച് യാത്ര ചെയ്യേണ്ടി വന്നു. അന്ന് തനിക്ക് സുചിതയോട് ഇഷ്ടം തോന്നിയെന്ന് ധനുഷ് ഓര്‍ത്തു. ജ്വല്ലറി പരസ്യത്തിന് വേണ്ടി ആദ്യം ധനുഷ് എന്നെ വിളിച്ചിരുന്നു. സംഭാഷണത്തില്‍ പരസ്യത്തിനുള്ള പേയ്‌മെന്റിനെക്കുറിച്ചാണ് സംസാരിച്ചപ്പോള്‍ സിനിമാ താരത്തെ പോലെ പ്രതിഫലം ചോദിക്കുന്നു എന്ന് ഇദ്ദേഹം പറഞ്ഞു.

എന്നാല്‍ സിനിമാ താരത്തെ വിളിച്ചോ എന്ന് താന്‍ മറുപടി പറഞ്ഞ് ഫോണ്‍ കട്ട് ചെയ്‌തെന്നും സുജിത ഓര്‍ത്തു. പിന്നീടാണ് നേരില്‍ കണ്ടത്. ഒരു മാസത്തിന് ശേഷം ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കല്യാണ ആലോചന വന്നെന്ന് അമ്മ പറയുകയായിരുന്നു. സ്വന്തം വീട്ടില്‍ പറഞ്ഞ ശേഷം എന്റെ വീട്ടില്‍ സംസാരിക്കുകയാണ് ഇദ്ദേഹം ചെയ്തത്. എന്റെ വീട്ടുകാര്‍ക്ക് അതിഷ്ടമായി. മൂന്ന് മാസത്തിനുള്ളില്‍ നിശ്ചയവും മൂന്ന് മാസത്തിനു ള്ളില്‍ വിവാഹവും നടന്നു. ഭര്‍ത്താവ് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ തന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാ റുണ്ട്.

കുട്ടി ജനിച്ച ശേഷം രണ്ട് വര്‍ഷം ബ്രേക്ക് എടുത്തു. ജീവിതത്തിലെ നല്ല സമയങ്ങള്‍ തനിക്ക് ആസ്വദിക്കാന്‍ പറ്റിയെന്നും സുചിത വ്യക്തമാക്കി. സഹോദരിയുടെ വിവാഹ സമയത്ത് പയ്യനെ നോക്കിയത് ഉള്‍പ്പടെ എല്ലാ കാര്യങ്ങളും ഇദ്ദേഹമാണ് ചെയ്തത്. തന്‍രെ പിതാവ് നേരത്തെ മരിച്ചതിനാല്‍ തന്നെ എന്റ ഭര്‍ത്താവാണ് അവ ളുടെ സഹോദരനായും അച്ഛനായുമൊക്കെ നിന്ന് ഈ വിവാഹം ഭംഗിയാക്കിയതെന്നും സുചിത പറയുന്നു.

Comments are closed.