പതിനെട്ടാം വയസില്‍ പ്രണയിച്ച ആളെ വിവാഹം കഴിച്ചു. 23ആം വയസില്‍ വിവാഹ മോചനം, കോടതിയില്‍ വിധി പ്രഖ്യാപനം വന്നപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞു; നടി സുലക്ഷണയുടെ ജീവിതം

മലയാളം, തമിഴ്,തെലുങ്ക്,കന്നഡ തുടങ്ങി എല്ലാ ഭാഷകളിലും വളരെ സജീവമായ താരമായിരുന്നു സുലക്ഷണ. ബാല താരമായി സിനിമയിലെത്തിയ താരം പിന്നീട് നായികയായും അമ്മ വേഷങ്ങളിലും സജീവമായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിച്ചെങ്കിലും ഏറെ താമസിക്കാതെ ആ ബന്ധം താരത്തിന് ഉപേക്ഷിക്കേണ്ടി വന്നു.സംഗീത സംവിധായകന്‍ എംഎസ് വിശ്വനാഥന്റെ മകന്‍ ഗോപികൃഷ്ണനുമായി തന്റെ പതിനെട്ടാം വയസില്‍ വിവാഹം ചെയ്ത മൂന്ന് മക്കളുടെ അമ്മയുമായി.

ജീവിതത്തില്‍ താനെടുത്ത മികച്ച തീരുമാനമായിരുന്നു വിവാഹമോചനമെന്ന് ഒരു തമിഴ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ താരം തുറന്ന് പറയുകയാണ്. 23 വയസിലാണ് പിരിയുന്നത്. വിവാഹ ജീവിതം ഇല്ലെങ്കിലും കുട്ടികള്‍ക്ക് വേണ്ടി ജീവിക്കാന്‍ തീരുമാനിച്ചു. വേര്‍പിരിയുന്നത് തുടക്കത്തില്‍ കാര്യമായി എടുത്തില്ല. പക്ഷെ കോടതിയില്‍ വിധി പ്രഖ്യാപനം വന്നപ്പോള്‍ പാെട്ടിക്കരഞ്ഞു. കാരണം എനിക്കെന്റെ ജീവിതം നഷ്ടപ്പെടുകയായിരുന്നു.

അപ്പോള്‍ ആരൊക്കെ ആശ്വസിപ്പിച്ചിട്ടും കാര്യമില്ല. എന്നാല്‍ പിന്നീട് മനസില്‍ നിന്ന് എല്ലാം മറന്നു ജീവിതം തുടങ്ങി.ഒരാള്‍ മരിച്ചാല്‍ എത്ര നാള്‍ ഇരുന്ന് കരയും. അതുപോലെ തന്നെ ഇത്തരം വിഷമ ഘട്ടങ്ങളിലും ബ്രെയ്ന്‍ ഇവ മറക്കുമെന്നും സുലക്ഷണ ചൂണ്ടിക്കാട്ടി. വിവാഹമോചനത്തിന് ശേഷം മൂന്ന് മക്കളെയും ഞാന്‍ തന്നെയാണ് നോക്കിയത്. മുന്‍ഭര്‍ത്താവില്‍ നിന്നും ജീവനാംശം വാങ്ങിയിട്ടില്ല. അതില്‍ അഭിമാനമുണ്ട്. പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ജീവനാശം ചോദിക്കണം, അഞ്ച് ചോദിച്ചാല്‍ രണ്ട് എങ്കിലും കിട്ടില്ലേ എന്ന് പറഞ്ഞ് വക്കീല്‍ ഒരുപാട് നിര്‍ബന്ധിച്ചിരുന്നു.’

എനിക്ക് രണ്ട് കാലും കൈയും ഊര്‍ജവും ഉണ്ട്. മുന്നോട്ട് ജീവിക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസവും ഉണ്ട്. പിന്നെ അദ്ദേഹത്തിന്റെ ജീവനാംശം തനിക്ക് എന്തിനാണെന്ന് അന്ന് താന്‍ ചോദിച്ചിരുന്നെന്നും സുലക്ഷണ പറയുന്നു. കുട്ടികള്‍ പിറന്ന ശേഷം കരിയറില്‍ നിന്ന് ഗ്യാപ്പ് എടുത്തിരുന്നു. ഏഴ് വര്‍ഷം ജോലിക്ക് പോയില്ല. കുട്ടികളെ നോക്കി ഏഴ് വര്‍ഷത്തിന് ശേഷം മക്കളുടെ സമ്മതം ചോദിച്ച ശേഷമാണ് താന്‍ സിനിമാ രംഗത്തേക്ക് തിരിച്ച് വന്നത്. കുട്ടികള്‍ക്ക് ആവശ്യമുള്ളത് വാങ്ങിക്കൊടുക്കണം. അച്ഛനുണ്ടെങ്കില്‍ വാങ്ങിത്തന്നേനെ എന്ന തോന്നല്‍ മക്കള്‍ക്ക് വരരുത്. അതുകൊണ്ടാണ് തിരിച്ച് വരാന്‍ തീരുമാനിച്ചതെന്നും താരം പറയുന്നു.

Comments are closed.