നിന്റെ വരവ് ഞങ്ങളുടെ തകര്‍ന്ന ഹൃദയത്തെ ആശ്വസിപ്പിക്കുമെന്നുറപ്പാണ്. കുടുംബത്തിലേയ്ക്ക് പുതിയ അതിഥി; സന്തോഷം പങ്കിട്ട് ആലീസ് ക്രിസ്റ്റി

നിരവധി പരമ്പരകളില്‍ വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയിക്കാനെത്തി ഇപ്പോഴും മിനിസ്‌ക്രീന്‍ ടെലിവി ഷന്‍ രംഗത്ത് വളരെ സജീവമായിരിക്കുിന്ന വ്യക്തി തന്നെയാണ് നടി ആലീസ് ക്രിസ്റ്റി ഗോമസ്. സ്റ്റാര്‍ മാജി ക്കിലും താരമുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ആലീസിന് യൂ ട്യൂബ് ചാനലും സ്വന്തമായി ട്ടുണ്ട്. അതില്‍ തന്‍രെയും ഭര്‍ത്താവിന്‍രെയും കുടുംബത്തിന്‍രെയും വിശേഷങ്ങള്‍ ആലീസ് പങ്കിടാറുണ്ട്. ആലീസിന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായിരിക്കുകയാണ്. ഭര്‍ത്താവിന്‍രെ വീട്ടില്‍ വന്നത് മുതല്‍ ആലീസിനൊപ്പം സോണിമോന്‍ എന്ന ഒരു നായയും ഉണ്ടായിരുന്നു.

കുറച്ച് നാളുകല്‍ക്ക് മുന്‍പാണ് അത് മരണപ്പെടുന്നത്. നായയെ തനിക്ക് പേടിയായിരുന്ന ആ പേടി മാറിയത് സജിന്റെ വീട്ടിലെത്തി സോണി മോനുമായി അടുത്ത ശേഷമായിരുന്നു. രണ്ട് വര്‍ഷംമാത്രമാണ് സോണി മോനൊപ്പം ആലീസ് ഉണ്ടായിരുന്നത്. എട്ടു വര്‍ഷമായി സജിന്റെ കുടുംബത്തിലെ അംഗമായിരുന്നു സോണി. മരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ആ വേദനയില്‍ നിന്ന് മറികടക്കാന്‍ കഴിയുന്നില്ലെന്നും വേദനയോടെ ആലീസ് കുറിച്ചിരുന്നു.

ഇപ്പോഴിതാ ആ വിഷമത്തില്‍ നിന്നും മറികടക്കാന്‍ പുതിയൊരു നായ കുട്ടിയെ വാങ്ങിയിരിക്കുകയാണ് ആ ലീസ്. അതിന്‍രെ സന്തോഷവും വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ആലീസ് ക്രിസ്റ്റി. ഞങ്ങളുടെ കുടുംബത്തിലേക്ക് വീണ്ടും സന്തോഷം കൊണ്ടു വരേണ്ട സമയമാണിത്. സോണി മോന് പകരം വയ്ക്കാന്‍ കഴിയില്ല എന്നറിയാം, എന്നിരുന്നാലും പുതിയ അംഗത്തിന് ഞങ്ങളുടെ തകര്‍ന്ന ഹൃദയത്തെ ആശ്വസിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പാണ്.

എന്റെ ജീവിതത്തിലെ ആദ്യത്തെ നായക്കുട്ടിയായ സെറ ബെര്‍നാഡിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. സോണി മോനെ ലവ് യു. അപ്പയും അമ്മയും അച്ചാച്ചയും കുക്കു ചേച്ചിയും അനു ചേച്ചിയും ഒരിക്കലും നിന്നെ മറക്കില്ല. ഇത് ഞങ്ങള്‍ നല്‍കുന്ന ഉറപ്പാണ്’ എന്ന് കുറിച്ച് കൊണ്ടാണ് പുതിയ നായയ്ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ആലീസ് ക്രിസ്റ്റി പങ്കു വച്ചിട്ടുണ്ട്്.

Comments are closed.