അമല പോളിന്റെ കാമുകനും ഭാവി വരനുമായ ജഗത് ദേശായി ഗുജറാത്ത് കാരന്‍ ;അറിയാം ജഗതിന്റെ വിശേഷങ്ങള്‍

അമല പോള്‍ എന്ന നടി വളരെ ചെറിയ കാലയളവിനുള്ളില്‍ തന്നെ തന്റെ അഭിനയമികവ് കൊണ്ട് മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ്. മലയാളചത്തില്‍ നീലത്താമര എന്ന സിനിമയില്‍ വളരെ ചെറിയ ഒരു റോളിലൂടെയാണ് താരം എത്തിയത്. എന്നാല്‍ പിന്നീട് മമ്മൂക്കയ്ക്കും മോഹന്‍ലാലിനൊപ്പം വരെ താരത്തിന് അഭിനയിക്കാനായി. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമെല്ലാം മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ താരത്തിന് കഴിഞ്ഞു. നിരവദി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇന്നലെയാണ് താരത്തിന്‍രെ 32ആം പിറന്നാള്‍ ഗംഭീരമായി സുഹൃത്തിനൊപ്പം താരം ആഘോഷിച്ചത്.

ആഘോഷത്തിനിടെ സുഹൃത്ത് അമലയെ പ്രെപ്പോസ് ചെയ്തതും അമല യെസ് മൂളിയതും സുഹൃത്ത് മോതിരം വിരലില്‍ അണിയിക്കുന്നതും പരസ്പരം ചുംബിക്കുന്നതുമെല്ലാം വീഡിയോ സഹിതം ജഗദ് ദേശായി എന്ന വ്യക്തി അമലയെ ടാഗ് ചെയ്ത് പങ്കുവച്ചിരുന്നു. മൈ ജിപ്‌സി ക്വീന്‍ സെയ്‌സ് യെസ് എന്നായിരുന്നു ജഗത് പങ്കുവെച്ച വിഡിയോയുടെ അടിക്കുറിപ്പ്. വെഡ്ഡിങ് ബെല്‍സ് എന്ന ഹാഷ്ടാഗും വിഡിയോയ്‌ക്കൊപ്പം ചേര്‍ത്തിരുന്നു. വീഡിയോയും അമലയുടെ വിവാഹവാര്‍ത്തയും വൈറലായതോടെ ആരാണ് ജഗത് ദേശായി എന്നറിയാന്‍ ആരാധകരും കാത്തിരിക്കുകയാണ്. താനൊരു ബിസിനസ് മാന്‍ ആണെന്നാണ് ജഗത് തന്റെ ഇന്‍സ്റ്റര്‍ ഗ്രാം അക്കൗണ്ടില്‍ ചേര്‍ത്തിരിക്കുന്നത്. ഏതായാലും അമല പോളിന്റെ ഭാവി വരനും കാമുകനുമായ ജഗത് ദേശായി മലയാളി അല്ല. ഗുജറാത്ത് സ്വദേശിയാണ്.

ടൈംസ് ഓഫ് ഇന്ത്യയില്‍ ജഗത് ദേശായിയെ പറ്റി വന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്ന സൂറത്തിലാണ് ജഗതിന്റെ സ്ഥലം. കുട്ടിക്കാലവും വളര്‍ന്നതും ജഗത് ഗുജറാത്തിലായിരുന്നു. എന്നാലിപ്പോള്‍ ഗോവയിലാണ് ജഗതിന്റെ താമസം. സിനിമയുമായോ വിനോദമേഖലയുമായോ യാതൊരു ബന്ധവുമില്ലാത്ത ആളാണ് ജഗത്. ടൂറിസം മേഖലയില്‍ ജോലി നോക്കുന്ന വ്യക്തിയാണെന്നും റിപ്പോര്‍ട്ടുണ്ട്. നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയി ജോലി നോക്കുകയാണ് ജഗതിപ്പോള്‍. ജോലിയുടെ ഭാഗമായാണ് ജഗത് ഗോവയിലേക്ക് താമസം മാറ്റിയിരിക്കുന്നത്.

യാത്രകള്‍ ഇഷ്ടപ്പെടുന്ന ആളാണ് ജഗത്. അമലയും നിരന്തരം യാത്രകള്‍ നടത്തുന്നയാളാണ്. അതേസമയം ഇവരുടെ വിവാഹമെന്നാണെന്ന് കാത്തിരിക്കുകയാണ് വിവാഹത്തീയതി മറ്റും അമലയും ജഗത്തും ചേര്‍ന്ന് ഉടനെ പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്. അമല മുന്‍പ് വിവാഹം ചെയ്തത് സംവിധായകന്‍ എ.എല്‍. വിജയിയെ ആയിരുന്നു. പ്രണയ വിവാഹം ആയിരുന്നെങ്കിലും വിവാഹ ശേഷം മൂന്ന് വര്‍ഷത്തിനുള്ളില്‍ ആ ബന്ധം ഇരുവരും വേര്‍പ്പെടുത്തുകയും വിജയ്് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു.

Comments are closed.