മക്കളുടെ കാര്യത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അവരുടെ സന്തോഷനിമിഷങ്ങളില്‍ ഞാന്‍ കൂടെ ഉണ്ടാകാറുണ്ട്; അമ്പിളി ദേവി

അമ്പിളി ദേവി എന്ന നടിയെ ആരാധകര്‍ക്ക് ഏറെ കാലമായി പരിചയമുള്ളതാണ്. സിനിമകളിലും സീരിയലുക ളിലും ഒരു പോലെ തിളങ്ങാന്‍ അമ്പിളി ദേവിക്ക് കഴിഞ്ഞിട്ടുണ്ട്. കുറച്ച് കാലമായി സീരിയലുകലിലാണ് താരം സജീവമായിരിക്കുന്നത്. അമ്പിളി ദേവിയുടെ ജീവിതം ആരാധകര്‍ക്കും അറിയാവുന്നതാണ്.ക്യാമറമാനായ നോവലിനെയാണ് താരം ആദ്യം വിവാഹം ചെയ്തത്. പിന്നീട് കുറച്ച് കാലത്തിന് ശേഷം നോവലുമായി പിരിയുക യും നടന്‍ ആദിത്യനെ താരം വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗര്‍ഭിണി ആയതിന് ശേഷം ആദി ത്യന്‍ ഉപദ്രവിക്കുമെന്നും മറ്റൊരു സ്ത്രീയുമായി ആദിത്യന് ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതോടെ ആ വിവാഹ ബന്ധവും താരം വേര്‍പ്പെടുത്തുകയായിരുന്നു. മക്കളുമായി വളരെ സന്തോഷത്തിലാണ് അമ്പിളി ദേവി കഴിയുന്നത്. മക്കളുടെ ഓരോ വിശേഷങ്ങളും താരം പങ്കിടാറുണ്ടായിരുന്നു.

ഇപ്പോഴിതാ തന്‍രെ മക്കളെ പറ്റിയുള്ള കാര്യങ്ങള്‍ താരം പങ്കിടുകയാണ്. എന്റെ മൂത്ത മോന്‍ അഞ്ചാം ക്ലാസ്സിലാ ണ് പഠിക്കുന്നത്. ഇളയ ആള്‍ ഈ കഴിഞ്ഞ വര്‍ഷമാണ് സ്‌കൂളില്‍ ജോയിന്‍ ചെയ്തത്. ഇപ്പോള്‍ യുകെജിയില്‍ ആണ്. എല്ലാ വര്‍ഷവും ആനുവല്‍ ഡേയ്ക്ക് ഒക്കെ അവര്‍ പങ്കെടുക്കാറുണ്ട്. മക്കളെ സ്‌കൂളില്‍ വിട്ടു കഴിഞ്ഞാ ല്‍ അവിടെ എന്താണ് പഠിപ്പിക്കുന്നത് എന്ന് രക്ഷിതാക്കള്‍ക്ക് അറിയില്ല. കൊറോണ സമയത്താണ് കുഞ്ഞുങ്ങ ളുടെ വിദ്യാഭാസ രീതിയൊക്കെ മനസിലായത്. ഞാന്‍ എപ്പോഴും ആ സമയത്ത് മോന്റെ കൂടെ തന്നെ ഇരിക്കു മായിരുന്നു. സ്‌കൂളില്‍ നിന്നും വിട്ട് വീട്ടിലെ അറ്റ്‌മോസ്ഫിയറിലേക്ക് മാറുന്നതിന്റെ ബുദ്ധിമുട്ട് അവനു ഉണ്ടാക രുത് എന്നുണ്ടായിരുന്നു.

അങ്ങിനെയാണ് അവന്റെ പഠിത്തത്തിന്റെ കാര്യമൊക്കെ മനസിലായത്. എന്റെ മൂത്ത മോന്‍ കുറച്ച് ഇന്‌ട്രോ വേര്‍ട്ട് ആണ്. പെട്ടെന്നൊന്നും ആരുമായിട്ടും ഇടപഴകുന്ന സ്വഭാവ രീതി അല്ല. ഇപ്പോള്‍ പക്ഷെ അവന്റെ സ്വഭാവത്തില്‍ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്. ഇളയ മോന് സ്‌കൂളില്‍ പോകാനും ക്ളാസില്‍ ഇരിക്കാനുമൊ ക്കെ നല്ല ബുദ്ധിമുട്ട് ആയിരുന്നു. ഇപ്പോള്‍ അതൊക്കെ മാറിയെന്നും താരം പറയുന്നു.

സീരിയല്‍ മാത്രമല്ല ഞാന്‍ ഒരു ഡാന്‍സ് സ്‌കൂളും നടത്തുന്നുണ്ടെന്നും താരം പറയുന്നു. പക്ഷെ അതിനേക്കാള്‍ എല്ലാം പ്രധാനം മക്കളുടെ കാര്യം തന്നെയാണ്. അവരുടെ കാര്യങ്ങള്‍ കഴിഞ്ഞിട്ടേയുള്ളു എന്റെ പേഴ്സണല്‍ സ്‌പേസ് എന്ന് പറയുന്നത്. അവരുടെ പഠിത്തവും ആക്ടിവിറ്റീസും തന്നെയാണ് എനിക്ക് മുഖ്യം. അവരുടെ സ്‌കൂളിലെ ഒരു പരിപാടിയും ഞാന്‍ മുടക്കാറില്ലെന്നും താരം പറയുന്നു.

Comments are closed.