അമൃതയുടെ അച്ഛന്‍ ഭൂചലനത്തില്‍ പെട്ടുപോയി. ഇനി അച്ഛനെ പറ്റി ആരും ചോദിക്കരുത്, ടെന്‍ഷനാകും; അമൃതയും അമ്മയും പറയുന്നു

നിരവധി സീരിയലുകളില്‍ തിളങ്ങിയ താരം തന്നെയാണ് അമൃത നായര്‍. അമൃതയെ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഇപ്പോള്‍ ഗീതാ ഗോവിന്ദത്തിലാണ് താരം അഭിനയിക്കുന്നത്. കൂടാതെ അമൃത ഒരു യൂ ട്യൂബറുമാണ്. ലൊക്കേഷന്‍ വിശേഷങ്ങളും തന്റെ പേഴ്‌സണല്‍ കാര്യങ്ങളുമൊക്കെ അമൃത പങ്കിടാറുണ്ട്. അമ്മയും സഹോദരനും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം.

കുടുംബവിളക്കിലെ ശീതള്‍ എന്ന് കഥാപാത്രമാണ് താരത്തിന് കൂടുതല്‍ പ്രാധാന്യം നേടി കൊടുത്തത്. അമൃതയുടെ അച്ചനെ പറ്റി ഇതുവരെ പറഞ്ഞിട്ടില്ല. ചിത്രങ്ങള്‍ പോലും പറഞ്ഞു വി്ട്ടിട്ടില്ല. ഇപ്പോഴിതാ അമൃതയും അമ്മയും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ്. യൂ ട്യൂബ് വീഡിയോ എടുക്കാന്‍ തുടങ്ങിയിട്ട് രണ്ടു രണ്ടര വര്‍ഷമായി ഇത്രയും നാളായിട്ടും മോളുടെ അച്ഛന്റെ ഫോട്ടോയോ, കാര്യങ്ങളോ ഇട്ടിട്ടില്ല.

അതിന്റെ കാര്യം നിങ്ങള്‍ക്ക് മനസ്സിലാകും ഒന്നുകില്‍ അച്ഛന്‍ മരിച്ചുപോയി കാണും അല്ലെങ്കില്‍ അച്ഛന്‍ ഇല്ല എന്നത്. ഇത് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമല്ലോ. പിന്നെയും പിന്നെയും എന്തിനാണ് ഇതേ ചോദ്യം. അമൃതയുടെ അച്ഛന്‍ ഭൂചലനത്തില്‍ പെട്ടുപോയി. ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. ഇവള്‍ ജനിക്കും മുന്‍പേ അങ്ങനെ ഉണ്ടായി. ഞാന്‍ വയലന്റ് ആയി പോകും ഗൈയ്‌സ്. അതിനെുറിച്ച് പറയുമ്പോള്‍ തന്നെ താന്‍ ടെന്‍ഷനാകുമെന്നും ഫീലാകുമെന്നും അമൃതയുടെ അമ്മ പറയുന്നു.

ഭൂചലനത്തില്‍ പെട്ടുപോയി അച്ഛനെ കണ്ടു പിടിച്ചു തരാമോ എന്ന് ഞാന്‍ കമന്റിട്ടുവെന്നും ഇനി അത്തര ത്തില്‍ കൊണ്ടു വന്നാലും ഞങ്ങള്‍ക്ക് വേണ്ടെന്ന് അമൃതയും അമ്മയും പറയുന്നു. എന്റെ അമ്മ ഒരു സിംഗിള്‍ പേരന്റായിരുന്നുവെന്നും എന്നെയും അനിയനെയും അമ്മ ഒറ്റയ്ക്കാണ് വളര്‍ത്തിയതെന്നും അമൃത പറയുന്നു.

Comments are closed.