ആ ഒരാഗ്രഹത്തിന്‍രെ പുറകെയാണ് താനിപ്പോള്‍. വിവാഹം എന്ന ചിന്തയിലേയ്ക്ക് എത്തിയിട്ടില്ലെങ്കിലും എനിക്ക് കൂട്ടിനൊരാളുണ്ട്, ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്നാണ് ഇവിടെ വരെ എത്തിയത്; അനു ജോസഫ് മനസ് തുറക്കുന്നു

കാര്യം നിസാരം എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് അനു ജോസ ഫ്. മിനി സ്‌ക്രീനി ലും ബിഗ് സ്‌ക്രീനിലും സജീവ സാന്നിധ്യമായ താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. അനു ജോസഫിന്റെ യൂ ട്യൂബ് ചാനലിനും നിരവധി ആരാധകരുണ്ട്. കോടികളുടെ വീട് പണിയുന്നതിന്റെ വിശേഷങ്ങള്‍ താരം പങ്കിടാറുണ്ട്.

മള്‍ട്ടി പര്‍പ്പസിനാ യിട്ടുള്ള വീടാണ് താരം പണിയുന്നത്. താരത്തിന് കൂട്ടായി കുറച്ച് പെറ്റ്‌സും ഉണ്ട്. പ്രായം നാല്‍പ്പത് കഴിഞ്ഞെങ്കിലും അനു ഇന്നും അവിവാഹിതയായി തുടരുകയാണ്. അതിന്‍രെ കാരണം ഇപ്പോള്‍ താരം വെളിപ്പെടുത്തിയിരിക്കുകയാണ്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍ഗോഡ് സ്വദേശിനിയാണ് താന്‍. എന്നാലിപ്പോള്‍ തിരുവനന്തപുരമാണ് സ്വദേശം.

കുടുംബത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇഷ്ടപെട്ട പ്രദേശത്ത് കാത്തിരിക്കാന്‍ ഒരാളു ണ്ടെങ്കില്‍ ആ സ്ഥലം ഏറെ പ്രിയപ്പെട്ടതാകും. അത്തരത്തില്‍ തനിക്കും കൂട്ടിനൊരാള്‍ ഉണ്ടെന്നും എന്നാല്‍ വിവാഹം എന്നതി ലേക്ക് ചിന്ത എത്തിയിയിട്ടില്ലെന്നും അനു ജോസഫ് അഭിമുഖത്തില്‍ പറഞ്ഞു. തന്റെ സഹോദരി സൗമ്യ വയ്യാതിരിക്കുന്നതാ ണെന്നും സഹോദരി സൗമ്യക്കും അവളെ പോലെ ഉള്ള കുഞ്ഞുങ്ങള്‍ക്കുമായി ഒരിടം ഒരുക്കണമെന്ന ആഗ്രഹത്തിന് പിന്നാലെ യാണ് താനെന്ന് അനു പറഞ്ഞു. ഒരാഗ്ര ഹം നടത്തണമെന്ന് ആഗ്രഹിച്ചാല്‍ അത് നടത്തിയാണ് ശീലമെന്നും മറ്റൊരാളുടെയും കാഴ്ചപ്പാടിനും, ചിന്ത യ്ക്കും അനുസരിച്ചല്ല തന്റെ ജീവിതമെന്നും താരം വ്യക്തമാക്കി.ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്നാണ് ഇവിടെ വരെ എത്തിയതെന്നും താരം പറയുന്നു.

തന്റെ വീടിനെ പറ്റി പല കഥകളും വന്നിരുന്നുവെന്നും അതിന്റെ ഭാഗമായി ജിഎസ്ടിയും റെയ്ഡുമൊക്കെ നടന്നുവെന്നും എന്നാല്‍ നിയമാനുസൃതം അല്ലാത്ത ഒന്നും താന്‍ ചെയ്തിരുന്നില്ലെന്ന് അനു വ്യക്തമാക്കി.ഷൂട്ടിങ് ആവശ്യത്തിന് കൂടിയാണ് വീട് വച്ചത്. ഞാനും സുഹൃത്ത് റോക്കിയും ചേര്‍ന്നാണ് വീട് ഡിസൈന്‍ ചെയ്തത്. ഗ്ലാസ് വീടാണ്. ഒരേ ഒരു ബെഡ് റൂം മാത്രമാണ് വീടിനു ള്ളത്, പണികള്‍ ഇനിയും ബാക്കിയുണ്ടെന്നും താരം പറയുന്നു. ഇപ്പോള്‍ താന്‍ ടാറ്റു സ്റ്റുഡിയോയില്‍ സജീവമാണെന്നും അഭിനയ ത്തില്‍ പുതുമയുള്ള കഥാപാത്രം വന്നാല്‍ ചെയ്യുമെന്നും അനു പറയുന്നു.

Comments are closed.