നടി അനുഷ്‌ക ശര്‍മ്മ വീണ്ടും അമ്മയായി. വാമികയ്ക്ക് കൂട്ടായി ഒരാള്‍ക്കൂടി; സന്തോഷം പങ്കിട്ട് വിരുഷ്‌ക ദമ്പതികള്‍

ബോളിവുഡ് താരം അനുഷ്‌ക ശര്‍മ വീണ്ടും അമ്മയായി. വിരാട് കോഹ്ലിക്കും അനുഷ്‌കയ്ക്കും ഒരു കുട്ടി കൂടി ജനിച്ചിരിക്കുകയാണ്. തങ്ങളുടെ സോഷ്യല്‍ മീഡിയ വഴിയാണ് ഈ വിവരം അവര്‍ ആരാധകരെ അറി യിച്ചത്. ആണ്‍കുഞാണ് ഇരുവര്‍ക്കും ജനിച്ചിരിക്കുന്നത്. ഒരു മനോഹരമായ കുറിപ്പിനൊപ്പമാണ് സന്തോഷ വാര്‍ത്ത താരദമ്പതികള്‍ പങ്കിട്ടത്. ഒപ്പം കുഞ്ഞിന്റെ പേരും താരങ്ങള്‍ വെളിപ്പെടുത്തി.

വളരെ സന്തോഷത്തോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ സ്‌നേഹത്തോടും കൂടി ഇക്കാര്യം എല്ലാവരേയും അറി യിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഫെബ്രുവരി 15 ന് ഞങ്ങള്‍ ഞങ്ങളുടെ ആണ്‍കുഞ്ഞ് അകായിയെ വാമികയുടെ കുഞ്ഞ് സഹോരനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തു.

ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹരമായ സമയത്ത് നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങള്‍ തേടുന്നുവെന്നാണ് രണ്ടാമത് ഒരു കുഞ്ഞ് കൂടി പിറന്ന സന്തോഷം പങ്കിട്ട് ഇവര്‍ കുറിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവര്‍ക്കും വാമിക എന്ന പെണ്‍കുട്ടി ജനിച്ചിരുന്നു. ഗര്‍ഭകാല ചിത്രങ്ങളടക്കം അനുഷ്‌ക അന്ന് പങ്കു വയ്ക്കുമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ഗര്‍ഭത്തെ പറ്റി താരം ഒരു സൂചന പോലും നല്‍കിയിരുന്നില്ല. ഒരുമാ സം മുന്‍പ് ഒരു റെഡിറ് പോസ്റ്റിലാണ് ആദ്യമായി അനുഷ്‌ക ഗര്‍ഭിണിയാണ് എന്ന തരത്തില്‍ വാര്‍ത്ത പുറത്താ യത്.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടും അങ്ങനെ ആയിരുന്നു. കുറച്ച് കാലമായി അനുഷ്‌ക സിനിമയിലോ പൊതു വേദികളിലോ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. മാത്രമല്ല, വിരാടിന്റെ ക്രിക്കറ്റ് യാത്രകളില്‍ അനുഷ്‌ക ഒപ്പം കൂടാത്തതിന്റെ കാരണവും ഇതാണെന്നും പറയപ്പെട്ടിരുന്നു. എന്തായാലും എല്ലാ സംശയങ്ങള്‍ക്കും ഇപ്പോള്‍ ഉത്തരമായിരിക്കുകയാണ്. നിങ്ങള്‍ക്കെല്ലാവിധ ആശംസകള്‍ എന്നാണ് ആരാധകര്‍ പറയുന്നത്.

Comments are closed.