
ഇത് ഏറെ കാത്തിരുന്ന ദിവസമാണ്, മകന്റെ സ്‌പെഷ്യല്‍ ഡേ വന്‍ ആഘോഷമാക്കി അനുശ്രീ, കുട്ടിയുടെ അച്ഛനെവിടെ എന്ന് ആരാധകര്‍
ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ നടിയായിരുന്നു അനുശ്രീ, പ്രകൃതിയെന്നും അനുശ്രീക്ക് പേരുണ്ട്. ബാല താരമായി അഭിനയത്തിലെത്തി അനുശ്രീ പിന്നീട് നിരവധി സീരിയലുകളില്‍ നായികയായും എത്തി. അരയന്നങ്ങളുടെ വീട് എന്ന സീരിയലിനിടയാണ് താരം വിവാഹിതയാകുന്നത്. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് അനുശ്രീ അരയന്നങ്ങളുടെ വീട് എന്ന സീരിയലിലെ ക്യാമറമാനുമായി പ്രണയത്തിലാവുകയും വിവാഹം ഒളിച്ചോടി പോയി വിവാഹം കഴിക്കുകയുമായിരുന്നു.

പിന്നീട് താരത്തിന്റെ വളക്കാപ്പ് ചിത്രങ്ങളും സോഷിയല്‍ മീഡിയില്‍ ശ്രദ്ധ നേടിയിരുന്നു.ഗര്‍ഭിണിയായപ്പോള്‍ തന്നെ താരം അമ്മയുടെ കൂടെയാണ് താമസിച്ചിരുന്നത്. പിന്നീട് ഏറെ താമസിക്കാതെ അനുശ്രീക്ക് ഒരു ആണ്‍കുട്ടി താരത്തിന് ജനിച്ചിരുന്നു. മകന്റെ നൂലു കെട്ട് ചടങ്ങില്‍ അനുശ്രീയുടെ ഭര്‍ത്താവ് വിഷ്ണു പങ്കെടുക്കാതെ വന്നതോടെ വന്നതൊടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

കുട്ടിയുടെ നൂലുകെട്ടിന് വിളിച്ചെങ്കിലും വിഷ്ണു വന്നില്ലെന്നും ഇനി വിഷ്ണുവുമായ ഒരു ജീവിതം ഉണ്ടാകില്ലൈന്നും താരം പറഞ്ഞു. മകന്ഡറെ വിശേഷങ്ങള്‍ താരം തന്റെ യൂ ട്യൂബ് ചാനലില്‍ പങ്കിടാറുണ്ട്. ഇപ്പോഴിതാ അനു ശ്രീ യുടെ മകന്‍ ആരവിന് ഒരു വയസ് തികഞ്ഞിരിക്കുകയാണ്. വലിയ രീതിയില്‍ തന്നെ അനുശ്രീ മകന്റെ പിറന്നാള്‍ ഗംഭീരമാക്കിയിരിക്കുകയാണ്.

നീല കളര്‍ വസ്ത്രമാണ് അനുശ്രീയും കുഞ്ഞും ധരിച്ചത്. സീരിയല്‍ മേഖലയില്‍ തന്റെ പരിചയക്കാരെയെല്ലാം അനുശ്രീ ക്ഷണിച്ചെങ്കിലും കുഞ്ഞിന്‍രെ പിതാലവ് വിഷ്ണുവിനെ വിളിച്ചിരുന്നില്ല. നൂലുകെട്ടിനും വിഷ്ണു പങ്കടുത്തിരുന്നില്ല.അത് തന്നെയായിരുന്നു ഇരുവരും തമ്മിലുള്ള പ്രശ്‌നത്തിന് കാരണം. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തതെങ്കിലും ഒരു വര്‍ഷം മാത്രമാണ് ഇരുവരും ഒന്നിച്ച് കഴിഞ്ഞത്.ഏറെ നാളായി അനുശ്രീ തന്റെ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്.